ക്ലാസിക് ആർക്കിടെക്ച്ചർ & ഇന്റീരിയർ

ആർക്കിടെക്റ്റ് ധനഞ്‌ജയ് മഹേലയുടെ ഓഫീസാണ് ഇന്റർ ആർക് അസ്സോസിയേറ്റ്സ്.അടുത്തിടയാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. നാസിക്കിലെ പാട്ടിൽ തെരുവിലാണ് ഓഫീസ്. ഇവിടെ എത്തുന്നവർ ഏക മനസ്സോടെ സമ്മതിക്കുന്നു ഈ ഓഫീസ് ക്ലാസിക് ആർക്കിടെക്ച്ചറിന്റെയും ഇന്റീരിയറിന്റെയും സമന്വയമാണെന്ന്. നൂതനാശയങ്ങൾക്കൊപ്പം പ്രകൃതിയേയും ഓഫീസിന്റെ ഭാഗമാക്കിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.പ്രകൃതി സംരക്ഷണം വാക്കുകളിൽ മാത്രമുള്ളവർക്ക് അദ്ഭുതമാണ് ഈ ഓഫീസ്. പ്ലോട്ടിലുണ്ടായിരുന്ന പുളിമരം നിലനിർത്തി പ്രകൃതി സംരക്ഷണം ഉറപ്പാക്കിയിരിക്കുന്നു ഇവിടെ. നടുമുറ്റവും, വാട്ടർബോഡിയും, നാച്യുറൽ സാമഗ്രികളുമാണ് ഓഫീസിന്റെ ഹൈലൈറ്റ്. റിസപ്ഷൻ, വെയ്റ്റിംഗ് ലോഞ്ച്, പാൻട്രി, ഡിസ്കഷൻ ലോഞ്ച്, വർക്ക് സ്പേസ്, ആർക്കിടെക്റ്റ്സ് ക്യാബിൻ കോൺഫ്രൻസ് എന്നിവയാണ് ഇവിടുത്തെ സജ്ജീകരണങ്ങൾ.കേവലം 829 ചതുരശ്രയടിയുടെ പരിമിതിയിലാണ് സൗകര്യങ്ങൾ എന്നിട്ടും പുളിമരവും മുറ്റവും ഓഫീസിന്റെ ഭാഗമായി തന്നെ നിലനിർത്തി. മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാമായിരുന്നിട്ടും അത്രയും ഭാഗം തുറന്നിട്ടിരിക്കുന്ന നീക്കം അഭിനന്ദനീയമാണ്. മിനിമലിസത്തിലൂന്നിയുള്ള സംരചനാശയമാണ് ധനഞ്ജയ് പിന്തുടർന്നിരിക്കുന്നത്.

നൂതനാവിഷ്കാരം
ഓഫീസ് കോംപൗണ്ടിന്റെ ചുറ്റുമതിലിന്റെ മുൻഭാഗം ഗ്ലാസും സ്റ്റീലും കൊണ്ടാണ്. കോംപൗണ്ട് വാളിൽ തന്നെ പ്ലാന്റ് ബോക്സുകൾ നിരത്തി ചെടി വെച്ചിരിക്കുന്നു. ഇവയ്ക്ക് താഴെ ഇൻ ബിൽറ്റ് ഇരിപ്പിടങ്ങളും തീർത്തു. നാച്യുറൽ സ്റ്റോൺ പേവ് ചെയ്തിരിക്കുകയാണ് മുറ്റത്ത്. മഴക്കാലത്ത് പുളിമരത്തിന്റെ ഇലകൾ ഫ്ലൂറസെന്റ് ഗ്രീനായി മാറും. വേനൽക്കാലത്ത് ഇവ കോർട്ടീന്റെ മേലാപ്പായി മാറുന്നു.കോൺക്രീറ്റിൽ തീർത്തിരിക്കുന്ന ഭിത്തികളിൽ നിറം പൂശിയിട്ടില്ല. പൂരം റെസ്റ്റിക് ഫീൽ നൽകുന്ന രീതിയിൽ നിലനിർത്തിയിരിക്കുകയാണ്. ഫ്ലെയിംഡ് ഗ്രാനൈറ്റും എക്സ്പോസ്ഡ് കോൺക്രീറ്റുമാണ് ചുമരിനും ഇരിപ്പിടങ്ങൾക്കും ചുറ്റുമതിലിനും ഉപയോഗിച്ചിരിക്കുന്നത്. സുതാര്യമായ സംരചനാശയത്തിലാണ് മുറ്റവും ഓഫീസും തമ്മിൽ ഇണക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മുറ്റം ഓഫീസിന്റെ ഭാഗമായി തന്നെ മാറുന്നു.

ക്ലാസ്സ് ഇന്റീരിയർ
ഗ്ലാസ് ഡോർ തുറന്നാണ് ഇന്റീരിയറിലേക്ക് എത്തുന്നത്. ഇറ്റാലിയൻ മാർബിൾ ഫ്ലോറിങ്ങാണ് ഓഫീസിൽ മുഴുവനും. തേക്ക് മരത്തിലാണ് ഫാൾസ് സീലിങ് ചെയ്തിരിക്കുന്നത്. മിനിമം സ്പേസിലാണ് റിസപ്ഷൻ. ഇതിന് പിന്നിലാണ് പാൻട്രിയും ടോയ്‌ലെറ്റും. വുഡൻ പാനലിങ്ങാണ് പാർട്ടീഷൻ വാളിൽ. പാൻട്രിയോട് ചേർന്ന് ഒരു ഗ്രീനറി സ്പേസും നൽകിയിട്ടുണ്ട്.റിസപ്‌ഷന് എതിർ ഭാഗത്തായിട്ടാണ് വെയ്റ്റിംഗ് ലോഞ്ച്. ഇതിനോട് ചേർന്നാണ് ജലധാരയും മറ്റൊരു കോർട്ടിയാർഡും. സറ്റ് വാരിയോ മാർബിൾ ഫിനിഷാണ് ഈ ഭാഗത്തെ പാർട്ടീഷന് നൽകിയിരിക്കുന്നത്. ബാക് ഡ്രോപ്പായിട്ട് പൂർത്തിയായ പ്രൊജക്റ്റിന്റെ ഇമേജാണ്. വെയ്റ്റിംഗ് ലോഞ്ചിനും നടുമുറ്റത്തിനും ഇടയിൽ ഗ്ലാസ് പാർട്ടീഷനും നൽകിയിട്ടുണ്ട്.വർക്ക് സ്പേസ് തികച്ചും പ്രൊഫഷണൽ മാതൃകയിലാണ്. വുഡൻ ക്യാബിനറ്റുകൾക്ക് വെനീർ ഫിനിഷാണ്. ക്യാബിനറ്റിൽ തന്നെ കൊത്തിയെടുത്തിരിക്കുന്ന രീതിയിലാണ് ഷട്ടറിന്റെ ഹാന്റിൽ. നിറവ്യത്യാസമാണ് ഹാന്റിൽ തിരിച്ചറിയാൻ സഹായിക്കുന്നത്.പ്രിൻസിപ്പിൽ ആർക്കിടെക്റ്റിന്റെ മുറിയാണ് ഏറ്റവും വിശാലമായി തീർത്തിരിക്കുന്നത്. ഇത് തന്നെയാണ് കോൺഫ്രൻസ് ഹാളും. ഫ്ലോറിങ് ഇറ്റാലിയൻ മാർബിൾ കൊണ്ടാണ്. സീലിങ്ങിൽ തേക്കും ഉപയോഗിച്ചിട്ടുണ്ട്. ടേബിൾ ടോപ്പ് സറ്റ് വാരിയോ മാർബിൾ കൊണ്ടാണ്. ഈ മുറിക്കും ഒരു പ്രത്യേക കോർട്ടിയാർഡ് നൽകിയിട്ടുണ്ട്.

ഭിത്തി പൂർണമായും ഷെൽഫാക്കി സ്റ്റോറേജിന്‌ പരമാവധി സ്ഥലം നൽകിയിട്ടുണ്ട്. കുറച്ചു ഭാഗം ഓപ്പൺ ഷെൽഫാണ്. ഭിത്തി അലങ്കരിക്കുന്നത് ആർക്കിടെക്റ്റിനെ തേടി എത്തിയ ബഹുമതികളുടെ ചിത്രങ്ങളാണ്. ഓഫീസിന്റെ ഏതുഭാഗത്തുനിന്നും എളുപ്പത്തിൽ എത്താൻ കഴിയുന്ന വിധത്തിലാണ് പ്രിൻസിപ്പിൽ ആർക്കിടെക്റ്റിന്റെ ക്യാബിൻ.മികച്ച സ്ഥല വിനിയോഗം, നൂതനമായ സാമഗ്രികൾ, എളുപ്പത്തിലുള്ള ട്രാഫിക്, ഹൃദ്യമായ ആവിഷ്കാരം ഒക്കെയും കണ്ട് ഈ ഓഫീസിൽ നിന്നിറങ്ങുന്നവരുടെ മനസ്സിൽ രൂപപ്പെടുന്ന ഫൈനൽ ഡിസിഷൻ ഇതായിരിക്കും – ഒരു വീട് പണിയുന്നെങ്കിൽ അതിന്റെ ഡിസൈനിങ് ചുമതല ആർക്കിടെക്റ്റ് ധനഞ്ജയീനെ തന്നെ ഏൽപ്പിക്കണം.Client : Dhananjay Mahale
Location : Nashik, Maharashtra
Area : 829 Sq Ft

Design : Ar. Dhananjay Mahale
InterArch Associates,
Nashik, Maharashtra
Phone : 98236 42563

«
»