ഗ്രാഫിക്കൽ കമ്മ്യൂണിക്കേഷൻ സാധ്യമാക്കി ഒരു ഓഫീസ് സ്പേസ്

നിർമ്മാൺ ഡിസൈൻസ് ആന്റ് ആർക്കിടെക്റ്റ്സ് കൺസൾട്ടൻസി ഓഫീസ് ഇന്റീരിയറാണിത്. ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ, സെക്കന്റ് ഫ്ലോർ എന്നിങ്ങനെയാണ് സ്പേസിനെ വിന്യസിച്ചിട്ടുള്ളത്. ഒരു ക്ലൈന്റ് ഓഫീസിലേക്കെത്തിയാൽ അവരെ സ്വാഗതം ചെയ്ത് അവർക്കു വേണ്ട റിക്വയർമെന്റുകൾ ചോദിച്ചറിഞ്ഞ്, അവരെ ഓരോന്നും ബോധ്യപ്പെടുത്തി കൊടുക്കാനുള്ള എല്ലാവിധ സൗകര്യങ്ങളോടെയുമാണ് ഓഫീസ് ഒരുക്കിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.

സ്റ്റെയർ കയറി നേരെ ചെല്ലുന്നത് ഫ്രണ്ട്‌ ഓഫീസിലേക്കാണ്. റിസപ്ഷൻ ഏരിയയിൽ രണ്ടു പേർക്ക് ഇരിക്കാവുന്ന സൗകര്യം കൊടുത്തു. ഇവിടെ തന്നെ ഫയലുകളും മറ്റും സൈൻ ചെയ്യണം എന്നുണ്ടെങ്കിൽ സൗകര്യപൂർവം നിന്നുകൊണ്ട് ചെയ്യാവുന്ന രീതിയിൽ ഒരു റൈറ്റിങ് ഡെസ്കും ഇവിടെ കൊടുത്തിരിക്കുന്നു. ഡെസ്കിന്റെ പിന്നിലായിട്ട് ഓഫീസിന്റെ സൈറ്റ് ലിങ്ക് മറൈൻ പ്ലൈ വെനീറിൽ വെങ്കെ ഫിനിഷ് നൽകി ഹൈലൈറ്റ് ചെയ്ത് വൈറ്റ് ലെറ്റർ നൽകിയത് എടുത്തു നിൽക്കുന്നു. അതിനു വലതുവശത്തായി വുഡൻ പ്ലേറ്റിൽ സി.എൻ.സി വർക്കിൽ ലോഗോയും കൊടുത്തു.ഫ്രണ്ട് ഓഫിസിന് നേരേ ഇടതു വശത്തായി ഫൈനാൻസ് ഡിപ്പാർട്ട്മെന്റ് ആണ്. അക്കൗണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാര്യങ്ങൾ ഇവിടെ നടപ്പാക്കിയിരിക്കുന്നു. റിസപ്ഷന്റെ പിറകുവശത്തായിട്ടാണ് കോൺഫറൻസ് ഹാൾ. ഇതൊരു മൾട്ടിപർപ്പസ് ഹാളാണ്. നിർമ്മാൺ ചെയ്ത പ്രോജക്റ്റുകളുടെ റിയലിസ്റ്റിക് ഫോട്ടോകൾ ഇവിടെ ഭിത്തിയിൽ തൂക്കിയിരിക്കുന്നു. അജീബ് കൊമാച്ചിയുടെ ഫോട്ടോകളാണ് മുഴുവനും. അവാർഡ് കിട്ടിയ പ്രോജക്റ്റുകളും, ഹൈലൈറ്റ് പ്രോജക്റ്റുകളുമെല്ലാം ഇവിടെ ഒരു കൊളാഷ് പോലെ കൊടുത്തിരിക്കുന്നു. കൂടാതെ ഓരോ സ്പേസിനേയും ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ചിത്രങ്ങളും കാണാം. ഓഫീസിലേക്ക് വരുന്ന ക്ലൈന്റിന് ഇവ കാണുവാനും അവയുടെ കൂടുതൽ ചിത്രങ്ങളും വിവരങ്ങളും കൈമാറാനുമുള്ള സൗകര്യം ഇവിടെ നൽകി എന്നുള്ളതാണ് ശ്രദ്ധേയം.കോൺഫറൻസ് ഹാളിലേക്ക് നേരെ കയറുമ്പോൾ വലതുവശത്തായി ആർട്ടിക്കൾ കൊളാഷ് റിലേറ്റഡ് ആയ കാര്യങ്ങളും കൊടുത്തു. മരത്തിന്റെ റീപ്പർ കൊണ്ട് ബിൽഡ് രൂപം ഉണ്ടാക്കുകയാണ് ചെയ്തത്. തോണിയിൽ ടീം മൂവ് ചെയ്യുന്നപോലെയാണ് കാണാനാവുക. 10 പേർക്ക് സുഖമായി ഇരിക്കാവുന്ന വിധത്തിൽ ഒരു കോൺഫറൻസ്ടേബിളും നൽകി. കൂടാതെ ഒരു ട്രെയിനിങ് ഹാളായിട്ടും പരിവർത്തിപ്പിക്കാവുന്ന വിധത്തിലാണ് ഇവിടെയുള്ള ക്രമീകരണങ്ങൾ. അതുകൊണ്ടുതന്നെ ഒരു മൾട്ടിപർപ്പസ് മുറിയാണ് ഇവിടം.ഫസ്റ്റ് ഫ്ലോർ മുഴുവനും വിനൈൽ ഫ്ലോറിങ്ങാണ്. പാർട്ടീഷനുവേണ്ടി മറൈൻ പ്ലൈയും ജിപ്സവും ഉപയോഗിച്ചു. സീലിങ്ങിലെ 2in/2in വുഡൻ സെഷൻ നൽകിയത് ഒരു സ്പേസിൽ നിന്നും മറ്റൊരു സ്പേസിലേക്ക് മൂവ് ചെയ്യുന്നതിന്റെ മൂവ്മെന്റ്സിനെ കാണിക്കുന്നതിന്റെ സൂചകമാണ്. എൽ.ഇ.ഡി ലൈറ്റുകളും നൽകി. ഫ്രണ്ട് ഓഫീസിൽ ഒരു ഗ്ലാസ് ബോർഡ് കൊടുത്തിട്ടുണ്ട് ഇവിടെ എന്തെങ്കിലും ഇവന്റോ മറ്റോ നടക്കുകയാണെങ്കിൽ ആ ദിവസത്തെ പ്രത്യേകത എന്താണോ അതിനെ സൂചിപ്പിക്കുന്നതിനായി ഇവന്റ് ബോർഡ് കൊടുക്കുന്നു. മാത്രമല്ല ക്ലൈന്റ് വരുമ്പോൾ അവരെ സ്വാഗതം ചെയ്യാനുള്ള വെൽകമിങ് ബോർഡായും ഇത് ഉപയോഗപ്പെടുത്തുന്നു.കോൺഫറൻസ് ഹാളിന്റെയും മാനേജിങ് ഡയറക്ടറുടെ മുറിയിലേക്ക് പോകുന്നതിന്റെ ഇടയിലായിട്ട് നിർമ്മാൺ ഓഫീസിനെക്കുറിച്ചുള്ള ഫീഡ്ബാക്കുകൾ രേഖപ്പെടുത്തിയ പിൻഅപ് ബോർഡും ഇവിടെ കൊടുത്തു. കൂടാതെ ടീമിന്റെ ഓർമ്മിക്കത്തക്കതായിട്ടുള്ള നിമിഷങ്ങളും ഇവിടെ എടുത്തുകാണിക്കുന്നു.

സെക്കന്റ് ഫ്ലോറിൽ ഡിസൈൻ സ്റ്റുഡിയോലേക്ക് പോകുന്നതിന്റെ ഇടയിലായി മെറ്റൽ സെക്ഷൻകൊണ്ട് പാർട്ടീഷൻ ചെയ്തിരിക്കുന്നത് കാണാം. മെറ്റലും, വിബോർഡും ഉപയോഗിച്ചാണ് ഇവിടെ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. ഇത് ഒരു പ്ലാൻ കുത്തനെ നിർത്തിയതുപോലെ ഡിസൈൻ ചെയ്തു. മെറ്റൽ ജി.ഐ സെക്ഷൻ ചുമരിലെ തിക്‌നസിനെ സൂചിപ്പിക്കുന്നു. വിബോർഡ് മുറിയുടെ ഫ്ലോർ പ്ലാൻ പോലെ തോന്നിപ്പിക്കുന്നു. കുത്തനെ വെച്ചതുപോലെയാണ് പാർട്ടീഷൻ ചെയ്തിട്ടുള്ളത്. ഓരോ പാറ്റേണും റൂമിന്റെ ഓരോ ഗ്രിഡ് ആയിട്ട് തോന്നുംവിധം കൊടുത്തു. ഉദാഹരണത്തിന് ബെഡ്‌റൂം, കിച്ചൻ, ടോയ്‌ലറ്റ് ഇങ്ങനെ സാധാരണ പ്ലാൻ വരയ്ക്കുന്ന പോലെ കുത്തനെ വെച്ച മാതൃകയിലാണ് പാർട്ടീഷൻ ചെയ്തിരിക്കുന്നത്. പാർട്ടീഷന് ഉള്ളിലായി ടെക്സ്ചറിങ്ങും ചെയ്തിട്ടുണ്ട്. ഓരോ റൂമിന്റെ പേരും സൈസും (വരച്ചുവെച്ച ഒരു പ്ലാൻ കാണുന്ന പോലെ) എല്ലാം കൊടുത്തിരിക്കുന്നത് കാണാം.


ഇവിടെ ടെറസ് ഫ്ലോർ സാധാരണയിൽ നിന്നും വ്യത്യസ്തമായി ഉപയോഗിച്ചിരിക്കുന്നു. സാധാരണ ടെംപററി ലെവൽ റൂഫിൽ നിന്നും മാറി, ചൂട് കുറയ്ക്കുന്നതിനു വേണ്ടി ഒരു കൂളിങ് ഷീറ്റ് നൽകുകയാണ് ആദ്യമേതന്നെ ചെയ്തത്. ഇതിനു മുകളിലാണ് റൂഫിങ് കൊടുത്തത്. സാധാരണ ചൂടിൽ നിന്നും 10% മുതൽ 30% ചൂട് കുറയ്ക്കാൻ ഇത് കാരണമാകുന്നു. ഈ കൂളിങ് ഷീറ്റിന്റെ താഴെ ഭാഗത്തായിട്ട്, മെറ്റൽ സെക്ഷൻ വരുന്ന ഓരോ ഭാഗത്തും ഒരു ചെക്ക് പാറ്റേൺ ഫോം ചെയ്തിരിക്കുന്നത് കാണാം. ഈ പാറ്റേണിന് മിക്സഡ് പെയിന്റിങ് കളർ തീം നൽകി ഹൈലൈറ്റ് ചെയ്തു. ഒരു പ്രോജക്ട് ഡിസൈൻ ചെയ്യുമ്പോളോ, ക്ലൈന്റിനെ കാണിച്ചു കൊടുക്കുവാനോ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഇത് ഉപകാരപ്പെടുത്താം. ഈ ഒരു ആശയം മുൻനിർത്തിയാണ് ഇത് ചെയ്തിട്ടുള്ളത്. മാത്രമല്ല ടൈലുകളുടെ സാംപിൾ പീസുകളൊക്കെ ഡിസ്പ്ലേ ചെയ്തിരിക്കുന്നത് ഈസി കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഗ്രാഫിക്കൽ കമ്മ്യൂണിക്കേഷൻ സാധ്യമാക്കുന്നതിനു വേണ്ടിയാണ്.


ഇവിടെ ഫസ്റ്റ് ഫ്ലോർ കമ്മ്യൂണിക്കേഷൻ ഫ്ലോർ ആയും, സെക്കന്റ് ഫ്ലോർ ഡിസൈൻ സ്റ്റുഡിയോ ആയും ഉപയോഗിക്കുന്നു. ഇതിന്റെ ഗുണം എന്തെന്നുവെച്ചാൽ ക്ലൈന്റ് വരുമ്പോളൊന്നും യാതൊരു വിധത്തിലും മറ്റു വർക്കുകളെ ബാധിക്കില്ല.ഇങ്ങനെ വളരെ എളുപ്പത്തിൽ ഓരോ ക്ലൈന്റിനേയും പറഞ്ഞു മനസിലാക്കാൻ ഉതകുംവിധമുള്ള എല്ലാ ക്രമീകരണങ്ങളും ഈ ഓഫീസിൽ സാധ്യമായിരിക്കുന്നു എന്നുള്ളതാണ് നിർമ്മാൺ ആർക്കിടെക്ച്ചർ & ഇന്റീരിയർ ഓഫീസിന്റെ പ്രത്യേകത.

തയ്യാറാക്കിയത് – രശ്മി അജേഷ്

ക്ലൈന്റ് – നിർമ്മാൺ ഡിസൈൻസ് ആന്റ് ആർക്കിടെക്റ്റ്സ് കൺസൾട്ടൻസി,
സ്ഥലം – മഞ്ചേരി, മലപ്പുറം
വിസ്തീർണം – 3832.38 സ്‌ക്വർ ഫീറ്റ്

ഡിസൈൻ – നിർമ്മാൺ ഡിസൈൻസ്
മഞ്ചേരി, മലപ്പുറം
ഫോൺ : 98959 78900

«
»