കലയും കാര്യവും ഇഴചേർന്ന ഓഫീസ് ഇന്റീരിയർ

ഒരു പ്രൊഫഷണൽ 10 മുതൽ 12 മണിക്കൂർ വരെ ചിലവഴിക്കുന്നത് ഓഫീസ് സ്പേസിലാണ്. ആവർത്തന വിരസവും അരോചകവുമായ പ്രവർത്തന അന്തരീക്ഷം ജോലിക്കാരുടെ കാര്യക്ഷമത കുറയ്ക്കുമെന്ന് ഉറപ്പാണ്. ക്രിയാത്മക സമീപനത്തിലൂടെ ചിട്ടപ്പെടുത്തുന്നതാവണം ഓഫീസ് സ്പേസുകൾ . അത്തരത്തിലൊന്നാണ് ഈ ഓഫീസിന്റെ ഇന്റീരിയർ. റിഷി ഡിസൈൻ സ്റ്റുഡിയോയുടെ സാരഥി റിഷി സോണിയാണ് ഈ ഓഫീസ് ഇന്റീരിയർ ചിട്ടപ്പെടുത്തിയിരിക്കുന്നത്.വീട്ടകത്തിന്റെ സ്വാതന്ത്ര്യത്തോടെ ഇടപഴകാൻ കഴിയുന്നതും എന്നാൽ ഔദ്യോഗിക കർത്തവ്യങ്ങൾ മുറയ്ക്ക് നടക്കുന്നതും ആയിരിക്കണം ഓഫീസ് എന്നതായിരുന്നു ക്ലൈന്റിന്റെ ആവശ്യം. ജോലിയിൽ മുഴുകുന്നയാൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അതേ സമയം ഉല്ലാസത്തിനും ഇടനൽകുന്നതാകണം വർക്ക് സ്റ്റേഷൻ അത്തരം വർക്ക് സ്പേസാണ് ജോലിക്കാർക്ക് കൂടുതൽ കാര്യക്ഷമത നൽകുന്നത്. ക്ലൈന്റിന്റെ ആവശ്യവും സോണിയുടെ സംരചനാശയവും സമ്മേളിക്കുന്നതാണ് ഈ ഓഫീസിന്റെ ഇന്റീരിയർ.എൽ ഷേപ്പിൽ ഉള്ള 800 ചതുരശ്രയടി സ്ഥലത്താണ് ആധുനിക സൗകര്യങ്ങളും ക്രീയാത്മ നിർവ്വചനവും ഉൾക്കൊള്ളുന്ന അകത്തള സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കുറഞ്ഞ സ്‌പേസിൽ കൂടുതൽ സൗകര്യങ്ങൾ സമ്മേളിപ്പിക്കുന്നതിനും വിശാലത നൽകുന്നതിനും ഓപ്പൺ ആശയത്തിലാണ് അകത്തളം ക്രമീകരിച്ചിരിക്കുന്നത്. ഗ്ലാസിന്റെ ഉപയോഗം ഇന്റീരിയറിലേക്ക് ധാരാളം പകൽ വെളിച്ചം എത്തിക്കുന്നു. പൈൻ വുഡും ബ്ലാക്ക് പ്ലാസ്റ്റിക്ക് എമൽഷൻ പെയിന്റുമാണ് പ്രധാന വാതിലിന്.റിസപ്‌ഷൻ, വെയിന്റിങ് ഏരിയ, ടോയ്‌ലെറ്റ്, പാൻട്രി, ഇടനാഴി, സ്റ്റാഫ് ഏരിയ, മെയിൻ ക്യാബിൻ എന്നിവയാണ് 800 ചതുരശ്രയടിയിലെ സൗകര്യങ്ങൾ. ഒരു കോർപ്പറേറ്റ് ഓഫീസിന്റെ നിർവ്വചനം ക്രിയാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. ഓഫീസിന്റെ പ്രവർത്തന രീതികളും ജോലിക്കാരുടെ സമീപത്തേക്ക് അവരുടെ സേവനങ്ങൾക്കുമായി എളുപ്പത്തിൽ എത്താനും കഴിയുന്ന രീതിയിലാണ് ഇന്റീരിയറിന്റെ ലേ ഔട്ട്.സ്വീകരണ മുറിയിൽ റിസപ്‌ഷൻ കൗണ്ടറും വെയിറ്റിങ് ലോഞ്ചുമാണ്. ഫ്ലോറിൽ ലെതർ ഫിനിഷ്ഡ് ബ്ലാക്ക് ഗ്രാനൈറ്റും ജെയ്സാൽമീർ സ്റ്റോണും ഉപയോഗിച്ചിട്ടുണ്ട്.റിസപ്‌ഷനേയും പ്രധാന ക്യാബിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി നാടകീയമായാണ് ക്രമീകരിച്ചിരിക്കുന്നത്. പൈൻ വുഡ് പാനലിങ്ങും ലെതർ പാനലിംഗുമാണ് ഭിത്തിയിൽ. പെബിൾ ബെഡും ജെയ്സാൽമീർ സ്റ്റോണും ഫ്ലോറിങ്ങിന് മിഴിവ് കൂട്ടുന്നു. മെയിൻ ക്യാബിനിൽ എലിവേറ്റഡ് വുഡൻ റാംപാണ് തയ്യാറാക്കിയിരിക്കുന്നത്. പൈൻ വുഡും ബ്ലാക്ക് പ്ലാസ്റ്റിക് എമൽഷനുമാണ് സീലിങ്ങിൽ. ട്യൂബ് ലൈറ്റ്, ഫാൻ, എസി എന്നിവയുടെ ഉറവിടം മറയ്ക്കുന്ന രീതിയിലാണ് സീലിങ് ക്രമീകരിച്ചിരിക്കുന്നത്. മിച്ചം വന്ന വുഡൻ സ്ട്രിപ്പാണ് പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്.മെയിൻ ക്യാബിൻ ഏറ്റവും ആകർഷകമായിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കൊപ്പം മാനസിക ഉല്ലാസത്തിനുമുള്ള സജ്ജീകരണങ്ങളും ഇവിടുണ്ട്. എലിവേറ്റഡ് വുഡൻ ഫ്ലോറിങ്. ഫാബ്രിക് അപ്ഹോൾസ്റ്ററി ചെയ്ത ഇരിപ്പിടങ്ങൾ. ലെതറും ബ്രാസും കൊണ്ട് പൊതിഞ്ഞിരിക്കുന്ന ടേബിൾ ടോപ്പും പൈൻ വുഡിലുള്ള ഓപ്പൺ ഷെൽഫും ഗ്ലാസ് വാളും മെയിൻ ക്യാബിനെ തികച്ചും കാര്യക്ഷമമാക്കുന്നു. സ്വഭാവിക പ്രകാശം പരമാവധി ഇന്റീരിയറിലെത്തുന്ന വിധത്തിലാണ് ഗ്ലാസ് വാൾ ക്രമീകരിച്ചിരിക്കുന്നത്. ഓപ്പൺ ഷെൽഫിന്റെ ആകൃതിയും പൈൻ വുഡ് സ്ട്രിപ്പ് കൊണ്ടുള്ള പാനലിങ്ങും ഇന്റീരിയറിലെ കൗതുക കാഴ്ചകളാണ്.സ്റ്റാഫ് ഏരിയ ഓപ്പൺ ആശയത്തിലാണ്. റിസപ്‌ഷനും മെയിൻ ക്യാബിനും ഇടയിലാണ് സ്റ്റാഫ് ഏരിയ. ഗ്ലാസ് പാർട്ടീഷനാണ് ഇവിടെ. ഗ്ലാസ് വാളാണ് ഇവിടെ. പ്രൈവസിക്കും വെളിച്ച നിയന്ത്രണത്തിന് സീബ്ര കർട്ടനും നൽകിയിട്ടുണ്ട്. ഭിത്തിയിലും സീലിങ്ങിലും പൈൻ വുഡിലുള്ള അലങ്കാരങ്ങളാണ്.പ്രൊഫഷണലും ക്രിയാത്മകവുമായ ഓഫീസ് അന്തരീക്ഷം എങ്ങനെ കലാപരമായി ഒരുക്കാം എന്നാണ് റിഷി സോണി ഈ പ്രൊജക്റ്റിലൂടെ കാണിച്ചു തരുന്നത്.

Client – Gauri Corporation
Location – Ahmedabad
Area – 800 sqft

Design – Rishi Soni
Rishi Design Studio
, Gandhinagar
Ph – 90997 22028

«
»