മരങ്ങൾ കുടചൂടിയ വീട്

This article has been viewed 1141 times
റോഡിൽ നിന്നും ഉയർന്നു കിടക്കുന്ന പ്ലോട്ടിന്റെ ഉയർച്ചതാഴ്ചകൾ നിലനിർത്തിക്കൊണ്ട് തന്നെയാണ് വിക്ടോറിയൻ ശൈലിയിൽ ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്ലോട്ടിൽ ഉണ്ടായിരുന്ന മരങ്ങളെല്ലാം അതേപടി നിലനിർത്തി .അതിനാൽ ലാൻഡ്സ്കേപിന് തണലും കിട്ടി. മാവുകൾ വീടിന് കുടചൂടിയത് പോലെയാണ് നിലകൊള്ളുന്നത്. സ്ലോപ് റൂഫും, നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങും അതിനുമുകളിലായി കൊടുത്തിരിക്കുന്ന പ്ലാസ്റ്ററിംഗ് ഡീറ്റൈലിങ് വർക്കും, ക്ലേ ടൈലും എല്ലാം വിക്ടോറിയൻ ശൈലിയോട് നീതി പുലർത്തുന്നു.


കാർപാർക്കിങ് ഗ്യാരേജ് തന്നെ വേണമെന്ന ആഗ്രഹപ്രകാരം അങ്ങനെതന്നെ ഭംഗിയോടെ കൊടുത്തു. എക്സ്റ്റിയറിലെ ഡിസൈൻ ക്രമീകരണങ്ങളുടെ തുടർച്ചയാണ് ഇന്റീരിയറിലെ പ്രസന്നത. ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, ഡൈനിങ്, പ്രയർ റൂം, വാഷ് ഏരിയ, കിച്ചൻ, സ്റ്റോറൂം, മുകളിലും താഴെയുമായി അറ്റച്ചഡ് ബാത്ത്റൂമോടുകൂടിയ അഞ്ച് കിടപ്പുമുറികൾ എന്നിങ്ങനെയാണ് ഈ വീട്ടിലെ സൗകര്യങ്ങൾ നിവർത്തിച്ചിരിക്കുന്നത്.

വീടിനകത്ത് കയറിയാൽ ഫോയറിൻറെ വലതുവശത്ത് ആയിട്ടാണ് ഫോർമൽ ലിവിങ്ങിന്റെ സ്ഥാനം. സോളിഡ് വുഡ്‌ ഫർണിച്ചറുകളും സോഫ്റ്റ് ഫർണിഷിങ്ങുകളും, ഇറ്റാലിയൻ മാർബിളും എല്ലാം ഇൻറീരിയർ മാസ്മരികത വർദ്ധിപ്പിക്കുന്നു. വുഡൻ എലമെന്റുകൾ നൽകി സീലിങ്ങും വ്യത്യസ്തമാക്കി. ഫോർമൽ ലിവിങ്ങിൽ ഫർണിച്ചറുകൾക്കും വെൺമയുടെ ചാരുത തന്നെയാണ് നൽകിയത്. റൂഫിങ്ങിന്റെ അതേ ചെരിവുകൾ നില നിർത്തി വുഡൻ എലമെന്റുകൾ നൽകി സീലിങ്ങും വ്യത്യസ്തമാക്കി. ഹാങ്ങിങ് ലൈറ്റുകൾ നൽകിയതും മനോഹരമാണ് .

നീളൻ സ്പേസിൽ ആണ് ഡൈനിങ് ക്രമീകരണം. വിക്ടോറിയൻ ശൈലിയോട് നീതിപുലർത്തുന്ന ഫർണിച്ചർ ആണ് ഇവിടെ ഹൈലൈറ്റ്.

ഡൈനിങ്ങിനോട് ചേർന്ന് തന്നെയാണ് മുകൾ നിലയിലേക്കുള്ള സ്റ്റെയർ കേസിനു സ്ഥാനം കൊടുത്തത്. സർക്കുലർ ടഫന്റ് ഗ്ലാസ് കൊടുത്ത സ്റ്റെയർകേസിനു മെറ്റൽ, സോളിഡ് വുഡ്‌, വുഡൻ ടൈൽ എന്നിവയാണ് ബാക്കി മെറ്റീരിയലുകൾകൾ.

ഡൈനിങ് നോട് ചേർന്നു തന്നെയാണ് ഫാമിലി ലിവിങ്ങിന്റെയും സജ്ജീകരണം. ഫാമിലി ലിവിങ്ങിൽ നിന്ന് ഇറങ്ങാൻ ആവുന്ന മനോഹരമായ ആയ ഒരു പാഷിയോയും ഇവിടെ കൊടുത്തിട്ടുണ്ട്. വർക്ക് ഏരിയയിൽ നിന്നും പാഷിയോയിലേക്ക് ഇറങ്ങാം.

മിനിമൽ കളർ കൺസെപ്റ്റ് ആണ് ഇന്റീരിയറിന്റെ ആകെ ഭംഗി. ഡെക്കറേറ്റീവ് ഫാൻ മനുഷ്യനും എല്ലാം വിക്ടോറിയൻ ശൈലിയോട് ചേർന്ന് പോകുന്നു. വാഷ് ഏരിയയും പ്രയർ സ്പേസും എല്ലാം താഴെ തന്നെയാണ് നൽകിയിട്ടുള്ളത്.

കൺട്രി കിച്ചൻ തന്നെ വേണമെന്നുള്ള ക്ലൈന്റിന്റെ പ്രത്യേക താല്പര്യാർത്ഥമാണ് ഇങ്ങനെയൊരു കിച്ചൻ ഡിസൈനിലേക്ക് നയിച്ചത്. അതുകൊണ്ടു തന്നെ എല്ലാം ഡിസ്പ്ലേ ചെയ്യാനുള്ള ക്രമീകരണങ്ങളോടെ ഡിസൈൻ ഒരുക്കി.

കിച്ചനിലേക്ക് കയറിയാൽ ആദ്യം നോട്ടം ചെന്നെത്തുന്നത് സീലിങ്ങിലേക്കാണ്. ഇവിടെ വുഡ് ബീമുകൾ നൽകി സ്റ്റീൽ സ്ട്രിപ്പുകൾ കൊടുത്ത് അതിൽ പാത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നത് ഒരു ഡിസൈൻ എലമെന്റായി വർത്തിക്കുന്നു. അടുക്കളയിൽ ഇരുന്ന് തന്നെ ഭക്ഷണം കഴിക്കാൻ പാകത്തിന് ഡൈനിങ് സ്പേസും ക്രമപ്പെടുത്തി. കൗണ്ടർടോപ്പ് കൊറിയൻ മെറ്റീരിയൽ ആണ്. കബോർഡുകൾക്ക് സോളിഡ് വുഡ്‌ തന്നെ ഉപയോഗിച്ചു.

സ്റ്റെയർ കയറി മുകൾ നിലയിൽ ചെന്നാൽ അപ്പർ ലിവിങ്, ബെഡ്റൂമുകൾ, ഓപ്പൺ സ്പേസ് എന്നിങ്ങനെയാണ് സൗകര്യങ്ങൾ കൊടുത്തിരിക്കുന്നത്. നിറങ്ങളുടെ സാന്നിധ്യം നൽകിയാണ് അപ്പർ ലിവിങ് മനോഹരമാക്കിയത്.

വിശാലമായിട്ടാണ് എല്ലാ ബെഡ്റൂമുകളും ഡിസൈൻ ചെയ്തിട്ടുള്ളത്. അറ്റാച്ച്ഡ് ബാത്ത്റൂമോട് കൂടിയതാണ് അഞ്ച് കിടപ്പുമുറികളും. ഡ്രസിങ് യൂണിറ്റും വാർഡ്രോബും തുടങ്ങി എല്ലാ സൗകര്യങ്ങളും എല്ലാ മുറികളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

വെണ്മയുടെ ചാരുതയിൽ വിക്ടോറിയൻ ശൈലിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീട് പ്രദേശത്തെ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി പ്രൗഢഗംഭീരമായി നിലകൊള്ളുന്നു.Client - Muhammed Koya
Location - Kottakkal
Plot - 26.68 cent
Area - 3955 sqft

Design - Faisal Nirman
Nirman Designs
, Manjeri
Phone - 98959 78900, 81299 93444

Text courtesy - Resmy Ajesh