
പ്രവാസിയായ നിസാറിന്റേയും കുടുംബത്തിന്റേയുമാണ് ഈ വീട്. 5 സെന്റ് പ്ലോട്ടിൽ 1850 സ്ക്വർഫീറ്റിലാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ചെറിയ പ്ലോട്ടായതുകൊണ്ടു തന്നെയാണ് എടുപ്പ് കിട്ടാൻ കൊളോണിയൽ ശൈലി സ്വീകരിച്ചത്.
വൈറ്റിന്റേയും ഗ്രേയുടേയും കോംപിനേഷനും കോംപൗണ്ട് വാളും ഗേറ്റും എല്ലാം എലിവേഷന് ചേരുംവിധം തന്നെ കൊടുത്തു. വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന് തന്നെ കാർപോർച്ചും കൊടുത്തു. ഇങ്ങനെ പുറം കാഴ്ചകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് തന്നെയാണ് എലിവേഷനിലെ ഡിസൈൻ നയങ്ങൾ കൊടുത്തിട്ടുള്ളത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, അപ്പർ ലിവിങ്, യൂട്ടിലിറ്റി ഏരിയ, ബാൽക്കണി, അറ്റാച്ഡ് ബാത്ത്റൂമോട് കൂടിയ മൂന്ന് കിടപ്പുമുറികൾ എന്നിങ്ങനെയാണ് അകത്തള സജ്ജീകരണങ്ങൾ. കസ്റ്റമൈസ്ഡ് ഫർണീച്ചറുകളുടേയും ഫർണിഷിങ്ങുകളുടേയും മിഴിവിനാൽ അകത്തളങ്ങൾക്ക് പ്രത്യേക ഭംഗി നിലനിൽക്കുന്നുണ്ട്. ഫർണിച്ചറുകളുടെ മികവാണ് ലിവിങ്ങിലെ ആകർഷണം തന്നെ.
ഡൈനിങ്ങിനോട് ചേർന്നാണ് മുകളിലോട്ടുള്ള സ്റ്റെയറിന് സ്ഥാനം. സ്റ്റെയറിനടിയിലായിട്ടാണ് വാഷ് കൗണ്ടറിന് ഇടം കൊടുത്തത്. സ്ഥലം പാഴാക്കാതെയുള്ള ഡിസൈൻ ക്രമീകരണങ്ങളാണ് ഇന്റീരിയറിലെ ആകർഷണീയത.
ഇന്റീരിയറിൽ പച്ചപ്പിന്റെ സാനിദ്ധ്യം കൊണ്ടുവരുന്നതിനായി ചെറിയൊരു കോർട്ടിയാർഡും കൊടുത്തു.
ഡൈനിങ്ങിലേക്ക് തുറക്കുന്ന വിധം ഓപ്പൺ കിച്ചനാണിവിടെ. ഇവക്കിടയിൽ കൊടുത്തിട്ടുള്ള സെർവിങ് കൗണ്ടർ ചെയർ ഇട്ട് ബ്രേക്ക്ഫാസ്റ്റ് ടേബിളായും ഉപയോഗിക്കാം. മെറൂണിന്റേയും വൈറ്റിന്റേയും കോംപിനേഷനിലാണ് കിച്ചൻ ഡിസൈൻ. കിച്ചന്റെ കൗണ്ടർടോപ്പിന് ഐബിസ് എന്ന ഗ്രാനൈറ്റ് ടൈലാണ് ഇട്ടത്. ഷട്ടറുകൾക്ക് ഗ്ലോസി ഫിനിഷ് മൈക്ക ലാമിനേറ്റ്സ് ആണ്. ആഢംബരപൂർണമാണ് കിച്ചൻ ഡിസൈൻ.
മൂന്ന് കിടപ്പുമുറികളും നിറങ്ങളുടെ സാനിധ്യം നൽകിയാണ് വ്യത്യസ്തമാക്കിയത്. കണ്ണിന് അലോസരമാകാതെയുള്ള ബ്ലൂ-ഗ്രീൻ കളർ കോംപിനേഷനാണ് മാസ്റ്റർ ബെഡ്റൂമിന്. കുട്ടികളുടെ മുറിക്ക് അവർക്ക് ഇഷ്ടമുള്ള നിറങ്ങൾ നൽകി. ജനലിനോട് ചേർന്ന് സ്റ്റോറേജ് യൂണിറ്റ് ഉൾപ്പെടുന്ന സിറ്റിങ് സ്പേസും കൊടുത്തു.
ഇങ്ങനെ ഓരോ സ്പേസും ഏറ്റവും മനോഹരമായി തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ ഉൾക്കൊണ്ടുതന്നെ പണിതു. 48 ലക്ഷം രൂപയാണ് ആകെ ചിലവ്. 9 മാസം കൊണ്ട് സർവ്വ പണികളും പൂർത്തിയാക്കി താക്കോൽ കൈമാറാൻ സാധിച്ചതിലാണ് സന്തോഷം എന്ന് വീടിന്റെ ഡിസൈനറായ ലിൻസൺ ജോളി പറയുന്നു.
Client - Nizar Kareem
Location - Thrissur
Plot - 5 cent
Area - 1850 sqft
Design - Linson Jolly
DelArch Architects & Interiors, Ernakulam
Phone - 90728 48244
Text courtesy - Resmy Ajesh