വിക്ടോറിയൻ ശൈലിയിൽ നീളൻ വീട്

This article has been viewed 2904 times
ഒറ്റ നോട്ടത്തിൽ ഇരുനില വീടാണെന്നേ ആരും പറയൂ. എന്നാൽ ഇതൊരു സിംഗിൾ സ്‌റ്റോറി വീടാണ്. വിക്ടോറിയൻ ശൈലിയിലാണ് വീടിന്റെ എലിവേഷൻ. പച്ചപ്പ് നിറഞ്ഞ ലാൻഡ്സ്‌കേപ്പും വീടിന് ചുറ്റുമുള്ള മരങ്ങളും എല്ലാം വീടിന് പ്രൗഢി കൂട്ടുന്നു. ലാൻഡ്സ്‌കേപ്പിൽ നടപ്പാതയ്ക്ക് നാച്വറൽ സ്റ്റോൺ വിരിച്ചു. വീടിനോട് ചേർക്കാതെയാണ് കാർ പോർച്ച് പണിതത്. വൈറ്റ്-ഗ്രേ കോംപിനേഷനിലാണ് എലിവേഷന്റെ ഭംഗി. നീളൻ സ്പേസിൽ 30 സെന്റ് സ്ഥലത്താണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ നീളൻ സിറ്റൗട്ട് വീടിന് നൽകിയത്.

വിശാലതയുടെ പര്യായമായാണ് അകത്തളങ്ങളിലെ ഓരോ സ്പേസും ക്രമീകരിച്ചിട്ടുള്ളത്. ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്ടിയാർഡ്, പാഷിയോ, ഡൈനിങ്, കിച്ചൻ, 5 കിടപ്പുമുറികൾ എന്നിങ്ങനെയാണ് ഇന്റീരിയർ ഒരുക്കിയത്. ഇവിടെ ഫോർമൽ ലിവിങ്ങിന് അതിഥികൾക്കായി വേണ്ട സ്വകാര്യത ഉറപ്പാക്കിയാണ് ഡിസൈൻ ചെയ്തത്. ഫർണിഷിങ്ങുകളിൽ നൽകിയ നിറങ്ങളുടെ സാനിദ്ധ്യം ഇവിടം നയനമനോഹരമാക്കുന്നത്.

വായുവും വെളിച്ചവും നിറയെ വേണമെന്ന വീട്ടുകാരുടെ ആഗ്രഹം മുൻനിർത്തിയാണ് കോമൺ സ്പേസുകളെല്ലാം ഒരുക്കിയത്. ഫാമിലി ലിവിങും ഡൈനിങ്ങും പ്രയർ യൂണിറ്റും പാഷിയോയും കോർട്ടിയാർഡും ഉൾപ്പെടുന്ന ഭാഗം ഒരു മൊഡ്യൂളാക്കി. ഫാമിലി ലിവിങ്ങിനോട് ചേർന്ന് ഒരുക്കിയ ആർട്ടിഫിഷ്യൽ കോർട്ടിയാർഡും ഡൈനിങ്ങിനോട് ചേർന്നുള്ള പാഷിയോയും ആണ് ഇന്റീരിയറിലെ ആംപിയൻസ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.

ഓഫ് വൈറ്റ് നിറസംയോജനങ്ങൾക്കൊപ്പം വെനീറിന്റെ ചന്തം കൂടിയായപ്പോൾ അതൊരു ഡിസൈൻ ഹൈലൈറ്റായി മാറി. ഇന്റീരിയർ സ്പേസുകൾക്കൊത്ത് പണിതെടുത്ത ഫർണിച്ചറുകളും വ്യത്യസ്തത പുലർത്തുന്നു. ഇങ്ങനെ പരസ്പരം ചേർന്ന് പോകുന്ന സ്പേസുകളാണ് അകത്തളങ്ങളുടെ മാസ്മരികത.

5 ബെഡ്‌റൂമുകളാണ് ഈ വീട്ടിൽ ഉള്ളത്. മാസ്റ്റർ ബെഡ്‌റൂം, പാരന്റ്സ് റൂം, ഗസ്റ്റ് ബെഡ്‌റൂം, കുട്ടികളുടെ മുറി എന്നിങ്ങനെയാണ് മുറികൾ കൊടുത്തിട്ടുള്ളത്. സൗകര്യങ്ങൾ എല്ലാം മുറികളിലുണ്ട്. ഹെഡ്റെസ്റ്റ് വരുന്ന ഭാഗത്ത് ഡിസൈൻ എലമെന്റുകൾ കൊടുത്തു.

പിവിസി ബോർഡ് പി.യു ഫിനിഷിന്റെ ചന്തത്തിലാണ് ആഢംബര പൂർണമായ കിച്ചൻ ഡിസൈൻ. ഇവിടെയും വിശാലതയ്ക്കാണ് മുൻ‌തൂക്കം നൽകിയത്. 'C' ആകൃതിയിലെ കിച്ചൻ കൗണ്ടറിന്റെ ഒരു ഭാഗം എക്സ്റ്റന്റ് ചെയ്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഒരുക്കി.

ഓരോ സ്പേസിനേയും അതിന്റേതായ പ്രാധാന്യം കൊടുത്തു കൊണ്ട് ആശയങ്ങളുടേയും സംവിധാനങ്ങളുടേയും അകമ്പടിയിൽ ഒരുക്കി വ്യത്യസ്തമാക്കി.Client - Noby Paul
Location - Kothamangalam
Plot - 1.5 acre
Area - 4000 sqft

Design - Woodnest Interiors,
Chalakkudy

Phone - 70259 38888

Text courtesy - Resmy Ajesh