അവിശ്വസനീയം : ഇതൊരു പുതുക്കിയ വീടോ?

This article has been viewed 672 times
പുതിയ വീട് അടിപൊളി ആണല്ലോ എന്ന് പറയുന്നവരോട് ഇത് പുതുക്കിപ്പണിത വീടാണെന്ന് പറയുമ്പോൾ വിശ്വസിക്കുന്നില്ല. പക്ഷെ സത്യമാണ്. പഴയ വീടിനെ കാലത്തിനൊത്തുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പുതുക്കിയപ്പോൾ വീട് അടിമുടി മാറി. 2500 സ്‌ക്വയർഫീറ്റിലെ പുതുക്കലുകൾ കഴിഞ്ഞപ്പോൾ 3600 സ്‌ക്വയർഫീറ്റായി മാറി സൗകര്യങ്ങൾ. ഈ സൗകര്യങ്ങൾ എല്ലാം ഉൾച്ചേർത്തത് വളരെ കൃത്യതയോടെയും ചിട്ടയോടെയുമാണ്. ഇവിടെ മെർജിങ് അഥവാ കൂടിച്ചേരൽ എന്ന വസ്തുതയെ അത്യധികം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തു.


ഇവിടെ വീട്ടുടമയും നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളായതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ഓരോന്നും സാധ്യമാക്കാൻ കഴിഞ്ഞു എന്നതും സവിശേഷതയാണ്. ഇവിടെ എല്ലാ പൊളിച്ചു നീക്കലുകളും കൂട്ടിച്ചേർക്കലുകളും നടപ്പാക്കിയത് പഴയ കെട്ടിടത്തിന്റെ ബീമുകളോ സ്ലാബോ സീലിങ്ങോ ഒന്നും ഒരു തടസ്സമാവാതെ ഡിസൈൻ ക്രമീകരണങ്ങളും നയങ്ങളും പ്രാവർത്തികമാക്കി എന്നതാണ് ഈ റെനോവേഷൻ പ്രോജക്ടിന്റെ ഹൈലൈറ്റ്. ഇവിടെ 40% പഴയ പ്രൗഢികൾ നിലനിർത്തിക്കൊണ്ടു തന്നെ ആണ് അവയെ പുതുക്കലുകൾക്ക് വിധേയമാക്കിയത്.

കാറ്റിനേയും വെളിച്ചത്തിനേയും ഉള്ളിലേക്കെത്തിക്കുന്നതിനായി നൽകിയ ക്രമീകരണങ്ങളെല്ലാം അവയുടെ കർത്തവ്യം നിർവ്വഹിക്കുന്നതിനൊപ്പം തന്നെ വീടിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്ന ഡിസൈൻ എലമെന്റുകളായും വർത്തിക്കുന്നു. ഈ എലമെന്റുകൾ തന്നെയാണ് എക്സ്റ്റീരിയറിലേയും ഇന്റീരിയറിലേയും ഹൈലൈറ്റ്. പ്രകൃതിയുടെ പച്ചപ്പും നീലാകാശവും വീടിന്റെ എർത്തി ന്യൂട്രൽ കളർ കോംപിനേഷനും ഒരു പ്രത്യേക ആംപിയൻസ് തന്നെ സൃഷ്ടിക്കുന്നുണ്ട്.

അധികം പൊളിച്ചുകളയലുകളൊന്നും എങ്ങും വേണ്ടി വന്നിട്ടില്ല. താഴെ നിലയിൽ ഉണ്ടായിരുന്ന പഴയ 2 കിടപ്പ് മുറികളെ ഇന്നത്തെ ശൈലിക്കനുസരിച്ച് നവീകരിച്ചു. പഴയ ഡൈനിങ് സ്പേസിനെ പരിവർത്തിപ്പിച്ചു ഫാമിലി ലിവിങ് സ്പേസാക്കി മാറ്റി. കിച്ചൻ ഓപ്പൺ കിച്ചനാക്കി മാറ്റി വർക്ക് ഏരിയ കൂട്ടിയെടുത്തു. ഇങ്ങനെയാണ് വീട്ടിൽ പരിവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്.

ഇവിടെ സിറ്റൗട്ടിൽ നിന്ന് തന്നെ മനസിലാക്കാം അകത്തള വിസ്മയങ്ങൾ. സിറ്റൗട്ടിന് ഇരുവശവും നൽകിയ ഗാർഡനും ഊഞ്ഞാലും വിസിറ്റേഴ്സിന് വേണ്ടി ഒരുക്കിയ ഇടവും സീലിങ് പാറ്റേണും എല്ലാം വളരെ മനോഹരമായി ചെയ്തിരിക്കുന്നു. പഴയ വീടിന്റെ പോർച്ചിനെ ലിവിങ് റൂമാക്കി മാറ്റി. പഴയ ലിവിങ് സ്പേസിന്റെ ഭിത്തി ഓപ്പൺ ആക്കിയാണ് പുതിയ സിറ്റൗട്ട് എടുത്തത്.

സിറ്റൗട്ടിൽ നിന്നും കയറി ചെന്നെത്തുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. പകൽ സമയങ്ങളിലെ പ്രകാശ പൂരിതമായ ഇടവും സന്ധ്യ മയങ്ങുമ്പോൾ കൊടുത്തിരിക്കുന്ന ലൈറ്റ് ഫിറ്റിങ്ങുകളുടെ ആംപിയൻസും അകത്തളങ്ങളെ സദാ പ്രസന്നമാക്കുന്നു. ലൈറ്റ് ഫിറ്റിങ്ങുകൾ എല്ലാം തന്നെ സൈറ്റിൽ വന്ന വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് കസ്‌റ്റമെയിഡ് ചെയ്ത് എടുത്തവയാണ്.

പ്രധാന വാതിൽ തുറന്ന് ലിവിങ്ങിലേക്ക് കൊണ്ടെത്തിക്കുന്ന ഫോയർ സ്പേസിൽ നൽകിയ വാൾ ഡെക്കോർ ആണ് ഹൈലൈറ്റ്. ഫ്ലോറിങ് പാറ്റേണും വാൾ ഡെക്കോറും ഫർണിച്ചറും സീലിങ് പാറ്റേണും എല്ലാം പരസ്പരം ചേർന്നു പോകും വിധമാണ് ഒരുക്കിയത്.

വിശാലമായ ഡിസൈൻ നയമാണ് ഡൈനിങ് സ്പേസിൽ പിന്തുടർന്നത്. സീലിങ് പാറ്റേണും നിഷുകളും ഹാങ്ങിങ് ലൈറ്റും എല്ലാം ഡൈനിങ്ങിനെ പ്രൗഢഗംഭീരമാക്കുന്നു.

മുകളിലോട്ട് കൊടുത്തിരിക്കുന്ന സ്റ്റെയർ പഴയത് തന്നെയാണ്. 70% പുതുക്കലുകൾ നൽകി പുതുപുത്തനാക്കി. മുകൾ നിലയിൽ എത്തിയാൽ അപ്പർ ലിവിങ്ങും അതിനോട് ചേർന്ന് സ്റ്റഡി സ്പേസും നൽകി. മുകൾ നിലയിൽ നൽകിയിരിക്കുന്ന ബാൽക്കണിയുടെ ഹാൻഡ്റെയിൽ ഡിസൈൻ എലമെന്റായി കൂടി വർത്തിക്കുന്നു.

ബെഡ്‌റൂമുകളെല്ലാം വളരെ വിശാലമാക്കി. ഓവൽ ഷെയ്പ്പ് ഡിസൈൻ എലമെന്റുകളുടെ പ്രതിഫലനം സീലിങ്ങിലും ലാംപുകളിലും ഭിത്തിയിലും എല്ലാം കൊടുത്തത് വ്യത്യസ്തത പുലർത്തുന്നു. ഹെഡ് റെസ്റ്റും പാനലിങ്ങും വാഡ്രോബ് യൂണിറ്റും സൈഡ് ടേബിളും സിറ്റിങ് സൗകര്യവും എല്ലാം ബെഡ്‌റൂമുകളെ ഭംഗിയാക്കുന്നുണ്ട്. വെണ്മയുടെ ചാരുതയിൽ ഒരുക്കിയ ബെഡ്‌റൂമും വേറിട്ട ഭംഗി കാഴ്ചവെക്കുന്നുണ്ട്.

മറ്റ് ഏതൊരു സ്പേസിനേയും പോലെത്തന്നെ തുല്യ പ്രാധാന്യം നൽകിയാണ് കിച്ചൻ ഡിസൈനും. ഗ്രേ ബ്യൂട്ടിയാണ് കിച്ചന്. വിശാലമായ സ്പേസിനെ ഏറ്റവും പുതിയ മെറ്റീരിയലുകളും ഫിനിഷിങ്ങുകളും ആക്സസറീസുകളും ആണ് കിച്ചനെ ആഢംബരപൂർണമാക്കുന്നത്. ഇന്റേണൽ ആക്സസറീസുകൾക്ക് സ്റ്റെയിൻലെസ് സ്റ്റീൽ ആണ് ഉപയോഗിച്ചത്. ഗ്ലോസി ഫിനിഷ് ലാമിനേറ്റ്‌സിന്റെ ചന്തമാണ് ഷട്ടറുകൾക്ക്. പുതിയതായി ഒരു വർക്ക് ഏരിയ കൂട്ടി എടുത്തു.

ഇങ്ങനെ പുതുക്കലുകൾ കഴിഞ്ഞപ്പോൾ ഇതൊരു റെനോവേഷൻ പ്രോജക്റ്റ് ആണെന് ആരും വിശ്വസിക്കുന്നില്ല എന്നതാണ് വാസ്തവം. പഴയ വീടിന്റെ പില്ലറുകളോ ബീമോ സ്ലാബോ ഒന്നും പുതുക്കലുകൾക്ക് തടസ്സമാകാതെ വളരെ കൃത്യതയോടെ ഡിസൈൻ ക്രമീകരണങ്ങൾക്ക് വിധേയമാക്കി എന്നത് തന്നെ ആണ് ഈ പ്രോജക്ടിന്റെ ഹൈലൈറ്റ്.Client - Sulaiman Athimannil
Location - Manjeri
Plot - 36 cent
Area - Old - 2500 sqft
New - 3600 sqft

Design - Nirman Designs
Manjeri

Phone - 98959 78900

Text courtesy - Resmy Ajesh