5 സെന്റിലെ ആഢംബരം

This article has been viewed 1828 times
സാധാരണ കണ്ടുവരുന്ന രീതികളിൽ നിന്നും തികച്ചും വ്യത്യസ്തം. പ്രദേശത്തെ മറ്റ് വീടുകളിൽ നിന്നും വേറിട്ടു നിൽക്കുന്നതും ഇതുതന്നെ. ഗ്രേ- വൈറ്റ് നിറത്തിന്റെ ചാരുതയും സമകാലീന ശൈലി ഘടകങ്ങളുമാണ് എലിവേഷനെ ഭംഗിയാക്കുന്നത്. ബോക്സ് ടൈപ്പ് ഡിസൈനോട് ചേർന്നു പോകും വിധമുള്ള കോംപൗണ്ട് വാളും ഗേറ്റും. 5 സെന്റ് പ്ലോട്ടിനെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ടുള്ള ഡിസൈൻ രീതികളാണ് വീടിന്റെ ഹൈലൈറ്റ് എന്ന് ആർക്കിടെക്റ്റ് സുരാഗ് വിശ്വനാഥൻ പറയുന്നു. അടിമുടി യുണിക് ഡിസൈനാണ് പിന്തുടർന്നിട്ടുള്ളത്.


സിഗ് സാഗ് പ്രവേശനത്തിലൂടെയാണ് ഉള്ളിലേയ്ക്ക് എത്തുന്നത്. കയറി ചെല്ലുന്നത് ഫോയറിലേയ്ക്കാണ്. ഫോയറിന് വലതു വശത്തായാണ് ഡബിൾ ഹൈറ്റ് സ്പേസിൽ ഒരുക്കിയിരിക്കുന്ന ലിവിങ് ഏരിയ. സ്പ്ലിറ്റ് ലെവൽ സീലിങ് ക്രമീകരണമാണ് ലിവിങ്ങിന്റെ പ്രത്യേകത. ഇവിടെ നിഴൽ ചിത്രങ്ങൾ വരയ്ക്കുന്ന സൂര്യകിരണങ്ങൾ ഉള്ളിലേക്കെത്തിക്കുന്ന കോൺക്രീറ്റ് വാൾ കാണാം. ലാൻഡ്സ്കേപ്പിന്റെ സ്ട്രിപ്പ് ഉപയോഗിച്ച് ബഫർ ചെയ്താണ് സൂര്യകിരണങ്ങളെ ഉള്ളിലേക്ക് കടത്തി വിടുന്ന സുഷിരങ്ങൾ കൊടുത്തിട്ടുള്ളത്.

ക്ലീൻ ഫീൽ പ്രദാനം ചെയ്യുന്ന മോണോക്രോമറ്റിക് ടോൺ ആണ് ഫർണിച്ചറുകളിലും ഫർണിഷിങ്ങുകളിലും നൽകിയത്. കിച്ചനും മാസ്റ്റർ ബെഡ്റൂമും താഴെ നിലയിൽ തന്നെ ഒരുക്കി. ഡൈനിങ്ങും പൂജാമുറിയും ക്രോക്കറി യൂണിറ്റും വടക്ക് തെക്ക് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.

ഡൈനിങ്ങിന് പിറക് വശത്തായാണ് മുകളിലേക്കുള്ള സ്റ്റെയറിന് സ്ഥാനം.സ്റ്റെയറിന് അടിയിലായി വാഷ് കൗണ്ടറും കോമൺ ടോയ്ലെറ്റും കൊടുത്തു. സ്റ്റെയർ കയറി മുകളിൽ എത്തുന്നതിന് മുൻപായി നൽകിയ ലാൻഡിങ് സ്പേസിൽ ലൈബ്രറി ഏരിയ ഒരുക്കി. മുകൾ നിലയിൽ എത്തിയാൽ ചെറിയൊരു ലിവിങ് ഏരിയ ഉണ്ട്.

സ്പേഷ്യസ് ബെഡ്റൂമിനെ മനോഹരമാക്കുന്നത് വുഡിന്റേയും വാൾപേപ്പറിന്റേയും ക്രമീകരണങ്ങളാണ്. എല്ലാ മുറികളിലും താമസിക്കുന്നവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഡ്രസിങ് യൂണിറ്റും വാർഡ്രോബ് യൂണിറ്റുകളും നൽകി. തെക്കു വശത്തുള്ള ബെഡ്റൂമിനോട് ചേർന്നു തന്നെ ഒരു ബാൽക്കണിയും കൊടുത്തു. കിഴക്ക് ദിക്കിന്റെ ഭംഗി നുകരാൻ ഉതകും വിധം സെമി ഓപ്പൺ സിറ്റിങ് സ്പേസ് ഇവിടെ കൊടുത്തു.

ഹൈ എന്റ് കിച്ചനാണ്. പരമാവധി വെളിച്ചം ഉള്ളിലേക്കെത്തും വിധമുള്ള ഡിസൈൻ ക്രമീകരങ്ങളാണ് അടുക്കളയ്ക്ക്. അതുകൊണ്ടു തന്നെ അടുക്കള മറ്റ് ഏത് സ്പേസിനെയും പോലെ തന്നെ സദാ പ്രസന്നമായി കാണപ്പെടുന്നു. ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്പിന് നൽകിയത്. മറൈൻ പ്ലൈ ലാമിനേറ്റ്സ് ആണ് ഷട്ടറുകൾക്ക്. ലാ ലാക്വാർഡ് ഗ്ലാസ്സാണ് ബാക്ക് സ്പ്ലാഷിന് ഉപയോഗിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ ആശയങ്ങളും മോഡേൺ ഉത്പന്നങ്ങളും വേണ്ടവിധം ചിട്ടപ്പെടുത്തിയാണ് ഓരോ സ്പേസിനേയും ഇവിടെ വിന്യസിച്ചിട്ടുള്ളത്. ഈ വിന്യാസങ്ങളെല്ലാം വീട്ടുകാരുടെ ആഗ്രഹങ്ങൾക്കൊത്ത് കൂടിയായപ്പോൾ വീടും വീട്ടുകാരും സദാ പ്രസന്നരായി കാണുന്നു.

Client – Gopalan T & Priyadarshini
Location – Tripunnithura
Area – 2287 sqft
Plot – 5 cent

Design – Ar. Surag Viswanathan Iyyer
Eminence Architects,
Thripunnithura
Ph - 9895347562

Text courtesy - Resmy Ajesh