പരമ്പരാഗത ശൈലി VS സമകാലീന ശൈലി

This article has been viewed 266 times
"45 സെന്റ് പ്ലോട്ടിൽ 2952 സ്ക്വയർഫീറ്റിൽ പരമ്പരാഗത ശൈലിയുടെ ചേരുവകൾ കോർത്തിണക്കി ഏറ്റവും പുതിയ ഡിസൈൻ രീതികൾ നൽകിയതാണ് വീടിന്റെ ഹൈലൈറ്റ്."

➤കൊച്ചി കാക്കനാട് സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ ആകർഷണീയത തട്ടുതട്ടായി കൊടുത്തിരിക്കുന്ന റൂഫാണ്.
➤കാഴ്ച്ചയിൽ ഒരുനില വീടാണെങ്കിലും ഇരുനില വീടിന്റെ സൗന്ദര്യവും സൗകര്യവും ഇവിടെ ഉണ്ട്.
➤മുകളിലെ സ്പേസ് മൾട്ടിപർപ്പസ് യൂട്ടിലിറ്റി ഏരിയ ആക്കി ഉപയോഗിക്കാം.
➤ഹൈറ്റ് ഉള്ളതിനാലും ഇടയ്ക്ക് സ്പേസ് ഉള്ളതുകൊണ്ടും അകത്തളങ്ങളിൽ കുളിർമ നിലനിൽക്കുന്നു.
➤സിറ്റൗട്ട്, ഫോയർ, ഗസ്റ്റ് ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, ഗസ്റ്റ് ബെഡ്‌റൂം, 2 കിഡ്സ് ബെഡ്‌റൂം, കോർട്ടിയാർഡ്, മാസ്റ്റർ ബെഡ്‌റൂം, ഡെക്ക് സ്പേസ് എന്നിങ്ങനെയാണ് ഈ വീട്ടിലെ സൗകര്യങ്ങൾ.
➤ജി.ഐ ഫ്രെയിമിൽ ഓട് വിരിച്ച് കൊടുത്ത കാർപോർച്ച് എക്സ്റ്റീരിയറിലെ ഒരു ഡിസൈൻ എലമെന്റായി കൂടി വർത്തിക്കുന്നു.
➤സെമി ഓപ്പൺ കൺസപ്റ്റിൽ ഒരുക്കിയ അകത്തളങ്ങൾക്ക് തടിയുടേയും വൈറ്റിന്റേയും കോംപിനേഷനാണ് അകമ്പടി നൽകുന്നത്.
➤സീലിങ്ങിൽ മച്ച് എന്ന ആശയത്തെ ഓർമ്മിപ്പിക്കുന്ന സീലിങ് പാറ്റേൺ ആണ് വ്യത്യസ്തമായി നിലകൊള്ളുന്നത്.
➤ഫർണീച്ചറുകളും ഫർണിഷിങ്ങുകളുമെല്ലാം പരമ്പരാഗത തനിമ കാണാനാകുന്നുമുണ്ട്.
➤ജയ്സാൽമീർ സ്റ്റോണും ടെറാക്കോട്ട ടൈലുകളുമാണ് ഫ്ലോറിങ്ങിന്റെ ചാരുത.
➤ഡബിൾ ഹൈറ്റ് സ്പേസിലെ സ്റ്റെയറിന് വുഡിന്റേയും ഗ്ലാസിന്റേയും കോംപിനേഷനാണ്.
➤ഡൈനിങ്ങിൽ നിന്നും ലിവിങ്ങിൽ നിന്നുമെല്ലാം കാഴ്ച ചെന്നെത്തുന്ന കോർട്ടിയാർഡാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.
➤ലളിതവും സുന്ദരവുമാണ് കിടപ്പുമുറികൾ. സ്റ്റോറേജ് സൗകര്യങ്ങൾക്ക് എല്ലാ മുറികളിലും മുൻഗണന നൽകി.
➤ഓപ്പണിങ്ങുകളും ക്രോസ് വെന്റിലേഷനുകളും അവയുടെ ധർമ്മം നിർവഹിക്കുന്നതിനൊപ്പം തന്നെ കാഴച വിരുന്നിനെ ഉള്ളിലേക്കെത്തിക്കുകയും ചെയ്യുന്നു.
➤കസ്റ്റംമെയ്ഡ് ഫർണീച്ചറുകളാണ് മറ്റൊരു പ്രധാന ആകർഷണം.

ഇങ്ങനെ ഓരോ സ്പേസും സൗന്ദര്യത്തിനും സൗകര്യത്തിനും പ്രാധാന്യം നൽകി കൊടുത്തതിനാൽ ആത്മാവുള്ള വീടായി മാറി.Client - James Joseph
Location - Kakkanad
Plot - 45 cent
Area - 2952 sqft

Design - Ar.Antony Dayes & Ar.Jinan K J
JN Architect

Phone - 98460 83180, 99866 06933

Text courtesy - Resmy Ajesh