പരമ്പരാഗതശൈലിയുടെ ആഢ്യത്വം തുളുമ്പുന്ന വീട്

This article has been viewed 892 times
"സ്വച്ഛസുന്ദരമായ ഇടവും പാരമ്പര്യ തനിമയും ഇഴചേർന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്."

➤ദീർഘ ചതുരാകൃതിയിലുള്ള പ്ലോട്ടായതിനാൽ നീളത്തിലുള്ള ഡിസൈൻ രീതിയാണ് അവലംബിച്ചിട്ടുള്ളത്.
➤പരമ്പരാഗത ശൈലിയിലുള്ള മുഖപ്പും തേക്കിന്റെ പാനലിങ്ങുകളും നടക്കല്ലും ചാരുപടിയും വരാന്തയും തൂണുകളും ജാളി വർക്കുകളുമെല്ലാം വീടിന്റെ പാരമ്പര്യത്തനിമയ്ക്ക് മാറ്റ് കൂട്ടുന്നു.
➤തടിയുടെ ചന്തമാണ് ഓരോ സ്പേസിനെയും ഏറ്റവും ഭംഗിയായി നിലനിർത്തുന്നത്.
➤മോസ്റ്റ് മോഡേൺ സൗകര്യങ്ങളും ഡിസൈൻ എലമെന്റുകളും ഉൽപന്നങ്ങളും ജീവിതശൈലിയ്ക്ക് അനുയോജ്യമായിത്തന്നെ ഒരുക്കി.
➤ഓപ്പൺ ടു ഓൾ - തുറന്ന നയത്തിന്റെ പ്രതിഫലനങ്ങളാണ് അകത്തളത്തിന്റെ ഭംഗി.
➤ഇരുശൈലികളുടേയും മിശ്രണങ്ങളാണ് ഇന്റീരിയറിന്റെ ഭംഗി. ഫർണിച്ചറുകളും ഫർണിഷിങ്ങുകളും ഡിസൈൻ എലമെന്റുകളും എല്ലാം ഇരുശൈലികളോടും നീതി പുലർത്തുന്നു.
➤മനോഹരമായ കോർട്ടിയാർഡും, കോർട്ടിയാർഡിലേക്ക് കാഴ്ച ചെന്നെത്തും വിധമാണ് മറ്റു സ്പേസുകൾ ഡിസൈൻ ചെയ്തത്.
➤സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പൂജാമുറി, ഡൈനിങ്, നടുമുറ്റം, ഗസ്റ്റ് ബെഡ്‌റൂം, കിഡ്സ് ബെഡ്‌റൂം, മാസ്റ്റർ ബെഡ്‌റൂം, പാഷിയോ, കോമൺ ടോയ്‌ലറ്റ്, വാഷ് ഏരിയ, കിച്ചൻ, വർക്ക് ഏരിയ എന്നിങ്ങനെയാണ് താഴെ നിലയിലെ ക്രമീകരണങ്ങൾ. അപ്പർ ലിവിങ്, ബാർ കൗണ്ടർ, ഹോം തീയേറ്റർ, ബെഡ്‌റൂം, ബാൽക്കണി, ബുക്ക് ഷെൽഫ്, ഓപ്പൺ ടെറസ് എന്നിങ്ങനെയാണ് മുകൾ നിലയിലെ സൗകര്യങ്ങൾ.
➤വിശാലമായി ഒരുക്കിയ ബെഡ്‌റൂമുകളിൽ വാൾപേപ്പറും സീലിങ് പാറ്റേണുകളും വ്യത്യസ്തമായി കൊടുത്തതാണ് ഹൈലൈറ്റ്. വാൾ പേപ്പറും മൾട്ടിവുഡുമാണ് ഡിസൈൻ ഹൈലൈറ്റ്.
➤ട്രെൻഡി ആയി ഒരുക്കിയ മുകൾ നിലയിലെ ബാർകൗണ്ടറും വെറൈറ്റിയാണ്. ബാർ ചെയറും ഹാങ്ങിങ് ലൈറ്റുകളും എല്ലാം റെഡ്, ബ്ലാക്ക്, വുഡ് കോംപിനേഷനോട് ചേർന്ന് പോകുന്നു.
➤കിച്ചൻ
കൗണ്ടർ ടോപ്പ് - നാനോ വൈറ്റ്
കബോർഡുകൾ - സിന്തറ്റിക് പിവിസി
ബോർഡ് - പിയു ഫിനിഷ്

ഇങ്ങനെ ഓരോ സ്പേസും ആഢംബരപൂർണമായിട്ടാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പരമ്പരാഗതശൈലി ഘടകങ്ങളും മോഡേൺ ശൈലിയോടും ചേർന്ന് പോകുന്ന എലമെന്റുകളും നയങ്ങളും എല്ലാം നൽകി വ്യത്യസ്തമാക്കിയത് പരസ്പരം ചേർന്ന് പോകും വിധമാണ്.Client - Ratheesh & Silja
Location - Thrissur
Plot - 30 cent
Area - 5200 sqft

Design - Woodnest Developers,
Chalakudy

Phone - 70259 38888

Text courtesy - Resmy Ajesh