
ദാ! ആ വഴി കടന്നു പോകുന്നവർ വീടിനെ അടിമുടി ഒന്ന് നോക്കിയിട്ടേ പോകൂ. മറ്റൊന്നുമല്ല സ്ട്രക്ച്ചറിന്റെ പ്രത്യേകത തന്നെയാണ് വീടിന്റെ ഹൈലൈറ്റ്. റെഡ്, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളുടെ സംയോജനവും നേർരേഖ ഡിസൈൻ നയങ്ങളും അതിലുപരി ഐ കട്ടിങ്ങ് ഡിസൈൻ എലമെന്റുകളും എലിവേഷനെ ആഢംബരപൂർണമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രദേശത്തെ മറ്റു വീടുകളിൽ നിന്നും അഹങ്കാരത്തോടെ വേറിട്ട് നിൽക്കുന്നത്.
ഇവിടെ കോംപൗണ്ട് വാളിൽ തുടങ്ങുന്ന ഡിസൈൻ എലമെന്റുകളുടെ ഭംഗിയും പ്രൗഢിയും അകത്തളങ്ങളിലും കാണാം. കോംപൗണ്ട് വാളിൽ റെഡിന്റേയും ബ്ലാക്കിന്റേയും മനോഹാരിതയിൽ ജി ഐ ഷീറ്റിൽ സി.എൻ.സി പാറ്റേൺ നൽകി വ്യത്യസ്തമാക്കി. പ്രകൃതിയുടെ ഹരിതാഭയും മുറ്റത്തെ പച്ചപ്പും, ഒരു വലിയ മാവും എന്നിങ്ങനെ എലിവേഷന് മനോഹാരിത കൂട്ടുന്ന ഘടകങ്ങൾ ഏറെയാണ്. ഈ മനോഹാരിത ഒട്ടും ചോരാതെ തന്നെയാണ് അകത്തളങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. എലിവേഷനിൽ നൽകിയിരിക്കുന്ന ഐ കട്ടിങ്ങ് എലമെന്റിൽ നിന്നും നേരിട്ട് സൂര്യപ്രകാശം അകത്തളങ്ങളിലേക്ക് എത്തുന്നുണ്ട്.
തുറന്നതും വിശാലവുമായ നയങ്ങളേയും രീതികളേയും പിന്തുടർന്നു കൊണ്ടാണ് എല്ലാ സ്പേസുകളും ഒരുക്കിയിരിക്കുന്നതെങ്കിലും സ്വകാര്യത വേണ്ടയിടത്ത് അത് ഉറപ്പാക്കിയിട്ടുമുണ്ട്. ഡോർ കം വിൻഡോസും, വലിയ ജനാലകളും, പർഗോളകളും എല്ലാം പ്രകൃതിയുടെ സ്രോതസുകളെ ഉള്ളിലേക്ക് എത്തിക്കുന്നതിനാൽ സദാ പോസിറ്റീവ് എനർജി എല്ലാ സ്പേസിലും തങ്ങി നിൽക്കുന്നതു കാണാം. സീലിങ്ങിലേയും ഭിത്തിയിലേയും ഡിസൈൻ എലമെന്റുകളും ലൈറ്റ് ഫിറ്റിങ്ങുകളും ആണ് ഇന്റീരിയറിന്റെ ആംപിയൻസ് നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ.
ലിവിങ്, ഡൈനിങ്, പൂജ ഏരിയ, സ്റ്റെയർകേസ്, ഷോ കിച്ചൻ, വർക്കിങ് കിച്ചൻ, അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ 2 ബെഡ്റൂം ഇത്രയുമാണ് താഴെ നിലയിൽ ഉള്ളത്. അപ്പർ ലിവിങ്, 2 ബെഡ്റൂം, സ്റ്റഡി ഏരിയ, ബാൽക്കണി, ഓപ്പൺ ടെറസ് ഇങ്ങനെയാണ് മുകൾ നിലയിലെ ഒരുക്കങ്ങൾ.
ഡൈനിങ്ങിനും കിച്ചനും ഇടയിലായി ചുറ്റി വളഞ്ഞു പോകുന്ന സ്റ്റെയർകേസാണ് ഇന്റീരിയറിലെ മറ്റൊരു ഹൈലൈറ്റ്. തേക്കിന്റേയും ഗ്ലാസിന്റേയും ചാരുതയും, ഹാങ്ങിങ് ലൈറ്റിന്റെ മനോഹാരിതയുമാണ് സ്റ്റെയർകേസിനെ സുന്ദരമാക്കുന്നത്. കസ്റ്റമൈസേഷന്റെ മികവിൽ പണി തീർത്ത ഫർണിച്ചറുകളും വേറിട്ടു നിൽക്കുന്നു.
ന്യൂട്രൽ നിറങ്ങളും തടിയുടെ ചന്തവുമാണ് കിടപ്പു മുറികൾക്ക് നൽകിയിട്ടുള്ളത്. സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിലാണ് മുറികൾ സുന്ദരമാക്കിയിട്ടുള്ളത്. വുഡിന്റെ നിഷുകളും, ഹെഡ് ബോർഡും എല്ലാം മുറികളെ ലളിതവും സുന്ദരവുമാക്കുന്നു. മുകൾ നിലയിൽ നൽകിയിട്ടുള്ള ഓപ്പൺ ബാൽക്കണി ഇവിടെ ഭിത്തി ഒഴിവാക്കി ഒരു ഭാഗത്ത് ഗ്ലാസ് നൽകി വൈകുന്നേരങ്ങളിലെ ഇളം വെയിലും കാറ്റുമേറ്റ് ഇരിക്കാനും വിശ്രമിക്കാനും ഇവിടെ സാധ്യമാണ്.
ഷോ കിച്ചനെ ആഢംബരപൂർണമാക്കുന്നത് കൗണ്ടർ ടോപ്പിന് നൽകിയ ബ്ലാക്ക് ഗ്രാനൈറ്റും, ഷട്ടറുകൾക്ക് നൽകിയ എം.ഡി.എഫും ആണ്. കിച്ചനോട് ചേർന്നുതന്നെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിനും ഇടം നൽകി. ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിന് തടിയാണ് ഉപയോഗിച്ചത്. ടൈൽസും സ്റ്റോണുമാണ് ഫ്ലോറിങ്ങിനെ മനോഹരമാക്കുന്നത്.
ഇവിടെ ഓരോ സ്പേസും അതിന്റെ പൂർണതയിലെത്തുന്നത് ആവശ്യങ്ങൾ ഉൾച്ചേർത്തുകൊണ്ട് ലളിതവും സുന്ദരവുമായി ഒരുക്കിയതിനാലാണ്. വീട്ടുകാരുടെ ആവശ്യങ്ങൾ അന്വർത്ഥമാക്കാൻ സർവ്വ സ്വാതന്ത്രവും ഡിസൈനേഴ്സിന് ഉണ്ടായിരുന്നതിന്റെ പ്രതിഫലനം അകത്തും പുറത്തും ദൃശ്യമാണ്.
സുനിലും കുടുംബവും
Client - Sunil
Location - Neeleswaram, Kasargod
Plot - 14 cent
Area - 3600 sqft
Design - DeSignature Architects,
Calicut
Phone - 98097 94545, 99477 93303