ആവശ്യമറിഞ്ഞ് പുതുക്കൽ

This article has been viewed 318 times
"മോടിപിടിപ്പിക്കൽ എലിവേഷനിലെന്നപോലെ ഇന്റീരിയറിലും തുല്യ പ്രാധാന്യം നൽകി"

കാലത്തിനനുസരിച്ച് എല്ലാവരും അപ്ഡേറ്റ് ആവണം. വീടും അങ്ങനെ തന്നെ. ഇവിടെ 2100 സ്ക്വയർഫീറ്റിൽ ഉണ്ടായിരുന്ന വീടിനെ പുതുക്കി 2900 സ്ക്വയർഫീറ്റ് ആക്കി. ഇപ്പോൾ സൗന്ദര്യവും സൗകര്യവും തികഞ്ഞു എന്നു ഉറപ്പിച്ചു പറയാം.

പഴയ മുറികൾ
➤ പോർച്ച്, സിറ്റൗട്ട്, മൂന്ന് ബെഡ്റൂമുകൾ, രണ്ട് ടോയിലറ്റ്, പാസേജ്, കിച്ചൻ, വർക്ക് ഏരിയ, സ്റ്റെയർ ഡബിൾ ഹൈറ്റ്, രണ്ട് ബെഡ്റൂമുകൾ മുകളിലും, ബാൽക്കണി.
➤ ഇടയില്ലാത്ത വെളിച്ചം കയറാത്ത ഇരുണ്ട മുറികൾ.

പുതിയ മുറികൾ
➤ ഡബിൾ കാർ പാർക്കിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഫോയർ, കോർട്ടിയാർഡ്, പാഷിയോ, ഗസ്‌റ്റ്‌ ലിവിങ്, ഡൈനിങ്, താഴെ രണ്ട് അറ്റാച്ചഡ് ബെഡ്റൂമുകൾ, മുകളിലും രണ്ട് അറ്റാച്ചഡ് ബെഡ്‌റൂം, ഓപ്പൺ ടെറസ്, കിച്ചൻ, വർക്ക് ഏരിയ.

പരിവർത്തനങ്ങൾ
➤ മനോഹരമായ ലാൻഡ്സ്‌കേപ്പും എലിവേഷനൊത്ത കോംപൗണ്ട് വാളും ഗേറ്റും കൊടുത്തു. പോർച്ചും സിറ്റൗട്ടും സ്പേഷ്യസാക്കി മാറ്റി.
➤ അകത്തെ ഇടഭിത്തികളെല്ലാം പൊളിച്ചു നീക്കി.
➤ ഡബിൾ ലെയർ ടെറാക്കോട്ട റൂഫിങ് നൽകി എർത്തി ഫീൽ കൊണ്ടു വന്നു. ഇത് ചൂട് കുറയ്ക്കാൻ പരമാവധി സഹായിക്കുന്നു.
➤ പഴയ ഫർണീച്ചറുകളെല്ലാം പുതുക്കി പുനരുപയോഗിച്ചു.
➤ ബ്രിക് വർക്കും ക്ലാഡിങ് വർക്കും വുഡൻ എലമെന്റുകളും ആകെ ഭംഗി കൂട്ടുന്നു.
➤ നിറയെ കാറ്റും വെളിച്ചവും കടക്കുന്ന ഡിസൈൻ രീതികളാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.
➤ ഇരിപ്പിട സൗകര്യങ്ങൾ പ്രാധന്യം കൊടുത്തു കൊണ്ട് ഡിസൈൻ ചെയ്ത വിൻഡോസ് സ്പെഷ്യൽ ഫീച്ചറുകളാണ്.

Old elevation

Client - Dr.Aashib
Location - Edavanna
Plot - 40 cent
Area - 2900 sqft (New), 2100 sqft (Old)

Design - Designature Architects,
Calicut
Phone - 98097 94545, 99477 93303

Text courtesy - Resmy Ajesh