ആറ് സെന്റിലെ അഴകുള്ള വീട്

This article has been viewed 1086 times
ജനിച്ചു വളർന്ന സ്ഥലമായതുകൊണ്ടും ബന്ധുക്കളെല്ലാം അടുത്തടുത്ത് തന്നെ താമസിക്കുന്നതിനാലും വീട് പണിയുന്നത് ഈ പ്ലോട്ടിൽ തന്നെയെന്ന് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചിരുന്നു . അതുകൊണ്ടു തന്നെ ആറ് സെന്റ് പ്ലോട്ടിൽ ആഗ്രഹങ്ങളെല്ലാം നിവർത്തിക്കാൻ പറ്റുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ അതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് റിവിൻ വർഗീസ് പണി തീർത്തുകൊടുത്തത്.

കോംപൗണ്ട് വാളും, ലാൻഡ്സ്‌കേപ്പും, ഗേറ്റും എന്ന് തുടങ്ങി വീടിന്റെ ഓരോ എലമെന്റുകളും ഏറ്റവും ഭംഗിയോടെയും ഉപയുക്തമായും ക്രമപ്പെടുത്തിയെടുത്തു. ദീർഘചതുരാകൃതിയിലുള്ള പ്ലോട്ടിൽ എലിവേഷന് പ്രാധാന്യം കിട്ടുന്ന വിധത്തിലുള്ള ഡിസൈൻ നയങ്ങളാണ് ഇവിടെ രൂപീകരിച്ചിട്ടുള്ളത്. മോഡൻ ശൈലിയോട് നീതി പുലർത്തുന്ന ഡിസൈൻ രീതികളും നയങ്ങളുമാണ് ആറ് സെന്റ് പ്ലോട്ടിൽ നടപ്പാക്കിയിട്ടുള്ളത്.

വീടിന്റെ പ്രധാന വാതിൽ തുറന്നാൽ കാണുന്നത് ഫോർമൽ ലിവിങ് സ്പേസാണ്. അതുകൊണ്ടുതന്നെ അൽപം ശ്രദ്ധ ചെലുത്തിക്കൊണ്ടാണ് ഇവിടം ഒരുക്കിയത്. വെൺമയ്ക്ക് ആധാരമാണിവിടം. വുഡിന്റെ എലമെന്റുകൾ കൂടിയായപ്പോൾ ലിവിങ്ങിന്റെ ആംപിയൻസ് കൂടുന്നുമുണ്ട്.

ഓപ്പൺ കൺസെപ്റ്റ് അഥവാ തുറന്ന നയം തന്നെയാണ് ഇവിടെ ഹൈലൈറ്റ്. വീട്ടുകാരുടെ പ്രത്യേക ആവശ്യപ്രകാരം സ്പേസുകൾ തമ്മിൽ കണക്റ്റഡ് ആക്കി ഡിസൈൻ ചെയ്തിട്ടുള്ളത്. ഫോർമൽ ലിവിങ്ങിൽ തന്നെയാണ് പൂജ സ്പേസും. ബാക്കി സ്പേസുകളായ ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഒരൊറ്റ മൊഡ്യൂളിൽ തന്നെ ക്രമീകരിച്ചു.

ഫ്ലോറിങ്ങിലെയും സീലിങ്ങിലേയും ഡിസൈൻ പാറ്റേണുകളും ഡെക്കറേറ്റീവ് എലമെന്റുകളും എല്ലാം തന്നെ അകത്തളങ്ങളിലെ ആംപിയൻസ് കൂട്ടുന്ന ഘടകങ്ങളാണ്. ഫാമിലി ലിവിങ്ങിൽ നിന്നും മറ്റെല്ലാ സ്പേസുകളിലേയ്ക്കും പോകാൻ കഴിയുന്ന വിധമാണ് ക്രമീകരണങ്ങൾ.

ആധുനിക ശൈലിയിലാണ് ഡൈനിങ് സ്പേസ്. തടിയുടെ വാൾ ആർട്ട് നൽകിയാണ് ഇവിടെ ഭിത്തി ഹൈലൈറ്റ് ചെയ്തത്. സീലിങ് പാറ്റേണും ലൈറ്റ് ഫിറ്റിങ്ങും കൂടി ആയപ്പോൾ ഡൈനിങ് സ്പേസിന് മിഴിവേകുന്നു. വാഷ് കൗണ്ടറും ഈ സ്പേസിൽ തന്നെ ക്രമപ്പെടുത്തി.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആകർഷിക്കുന്ന ഒന്നാണ് കോർട്ടിയാർഡ്. ഈ കോർട്ടിയാർഡാണ് ഇന്റീരിയറിന്റെ ഹൃദയഭാഗം എന്നു തന്നെ പറയാം. ഡബിൾ ഹൈറ്റ് സ്പേസിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. വാട്ടർ ഫൗണ്ടയിനും വെർട്ടിക്കൽ ഗാർഡനും എല്ലാം കോർട്ടിയാർഡിനെ ഭംഗി കൂട്ടുന്നു.

കിച്ചനും ഡൈനിങ്ങും തുറന്ന നയം സ്വീകരിച്ചുകൊണ്ട് ഒരുക്കിയെടുത്തു. ഇവയെ തമ്മിൽ വേർതിരിക്കുന്നത് കിച്ചനിൽ നൽകിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ആണ്. വെണ്മ ആധാരമാക്കിയ ഇവിടെ തടിയുടെ കോംപിനേഷൻ വ്യത്യസ്ത തരുന്നുണ്ട്. വർക്കിങ് കിച്ചനും കൂടി സ്ഥാനം കൊടുത്തിട്ടുണ്ട്.

തടിയുടേയും ഗ്ലാസിന്റേയും ചാരുതയുമാണ് സ്റ്റെയറിന്. അപ്പർ ലിവിങ്ങിൽ എത്തിയാൽ ഭിത്തിയിൽ കൊടുത്ത ഇ൦പോർട്ടഡ് വാൾ ടെക്സചറാണ് ഭംഗി. ഇതുകൂടാതെ വാൾ ആർട്ടും ലിവിങ്ങിന്റെ ഭംഗി കൂട്ടുന്നു.

മുകളിലും താഴെയുമായി നാല് കിടപ്പുമുറികളാണ് വീട്ടിൽ ഉള്ളത്. മുറികളെല്ലാം തുറന്നതും വിശാലവും ക്ലീൻ ഫീൽ തോന്നും വിധവുമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആധുനിക സൗകര്യങ്ങൾ എല്ലാം തന്നെ മുറികളിൽ കൊടുത്തു.

രണ്ട് ബെഡ്‌റൂം കൂടാതെ ഒരു ഓപ്പൺ ടെറസ് കൂടി മുകൾ നിലയിൽ ഉണ്ട്. ടെറസിനെ ഒരു എന്റർടൈൻമെന്റ് ഏരിയ ആക്കിയാണ് ഡിസൈൻ ചെയ്തത്.

ആറ് സെന്റ് പ്ലോട്ടിൽ ആഗ്രഹങ്ങൾ എല്ലാം തന്നെ സൗന്ദര്യത്തിനും സൗകര്യത്തിനും പ്രാധാന്യം നൽകിത്തന്നെ ഒരുക്കി കിട്ടിയ സന്തോഷത്തിലാണ് കുടുംബം.


Client - Sujith Unnikrishnan
Location - Edappally
Plot - 6 cent
Area - 2200 sqft

Design - Rivin Varghese
Orange Interiors Architecture
, Kochi
Phone - 98463 78787

Text courtesy - Resmy Ajesh