ഹഫ്‌സ്‌ത മഹൽ

This article has been viewed 2615 times
പേര് പോലെ തന്നെ ഒരു കൊച്ചു മഹലാണിത്. ഇവിടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സുന്ദരമായ ഡിസൈൻ രീതികളും ഡിസൈൻ നയങ്ങളും അടിസ്ഥാനമാക്കിയാണ് ഈ വീട് ചെയ്തിരിക്കുന്നത്. ഇവിടെ വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം തന്നെ ഒരു സുഹൃത്തിനോടെന്നപോലെ തന്നെ തുറന്നു പറയാനുള്ള സ്വാതന്ത്രം ഡിസൈനർ ഇവർക്ക് കൊടുത്തു. അതുകൊണ്ടുതന്നെ എല്ലാം പരസ്പരം മറയില്ലാതെ പറയാനും സാധിച്ചു.

കാലത്തിന് അതീതമായ ഡിസൈൻ നയങ്ങളെയാണ് ഇവിടെ ഡിസൈനർ കൊണ്ടുവന്നത്. കാലമെത്ര കഴിഞ്ഞാലും തനിമ ചോരാതെയുള്ള എലമെന്റുകളാണ് വീടിന്റെ പ്രത്യേകത. ഇതു കൂടാതെ മാറ്റത്തിനൊത്തുള്ള ഏത് രീതികളേയും പ്രാവർത്തികമാക്കാൻ കഴിയും വിധമാണ് വീടിന്റെ രൂപകൽപന.

മോഡേൺ ശൈലി സ്വീകരിച്ചിട്ടുള്ള എലിവേഷൻ വെണ്മയുടെ ഭംഗിയിലാണ് നിലകൊള്ളുന്നത്. മെറ്റാലിക്, വുഡ്, എസ് എസ് എന്നീ കോംപിനേഷനിൽ ഒരുക്കിയ കോംപൗണ്ട് വാളും ലാൻഡ്സ്‌കേപ്പിനും എക്സ്റ്റീരിയറിനെ നയനമനോഹരമാക്കുന്ന ഘടകങ്ങളാണ്.

പ്രകൃതിയുടെ സ്രോതസുകളെ ഉള്ളിലേക്ക് ആവാഹിക്കുന്നതിനായി നൽകിയ വലിയ ജനാലകളും ഗ്രൂവുകളുമെല്ലാം അവയുടെ കൃത്യം നിർവ്വഹിക്കുന്നതിനൊപ്പം ഡിസൈൻ എലമെന്റായും വർത്തിക്കുന്നു. കാറ്റിന്റെ ഗതി മനസിലാക്കിയാണ് എല്ലാം ഡിസൈൻ ചെയ്തിട്ടുള്ളത്. വീടിനകത്തേക്ക് പ്രവേശിക്കാൻ രണ്ട് വാതിലുകളാണ് നൽകിയത്. ഒരു വാതിൽ തുറന്ന് നേരേ കാർപോർച്ചിലേക്ക് ഇറങ്ങാൻ സാധ്യമാണ്. വീട്ടുടമയുടെ ഭാര്യ ഡോക്‌ടർ ആയതിനാൽ കൺസൾട്ടേഷൻ റൂമും വിസിറ്റിങ് ലോഞ്ചും ഇവിടെ കൊടുത്തിട്ടുണ്ട്.

വിശാലമായ അകത്തളത്തിലേക്ക് എത്തിയാൽ ഫാമിലിയാർഡ് കാണാം. ഇന്റീരിയറിന്റെ ഫോക്കൽ പോയിന്റാണ് ഈ ഫാമിലിയാർഡ്. മിനിമലിസം എന്ന ആശയത്തിലൂന്നിയാണ് എല്ലാം പ്രവർത്തികമാക്കിയിട്ടുള്ളത്. ഇവിടെ മൂന്നു സോണുകളായിട്ടാണ് അകത്തളങ്ങളെ തിരിച്ചിട്ടുള്ളത്. ജനറൽ സ്പേസ്, ഫാമിലി സ്പേസ്, പ്രൈവറ്റ് സ്പേസ് എന്നിങ്ങനെ. ഫോയർ, ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, ഫാമിലിയാർഡ്, സ്റ്റെയർ ഏരിയ, പ്രയർ ഏരിയ, ഡൈനിങ്, കിച്ചൻ, യൂട്ടിലിറ്റി സ്പേസ്, സ്റ്റോറേജ് റൂം എന്നിങ്ങനെയാണ് ഗ്രൗണ്ട് ഫ്ലോറിലെ സജ്ജീകരണങ്ങൾ.

മൂന്നു നില ഉയരത്തിലാണ് ഫോർമൽ ലിവിങ്. ഫോയറിന്റെ വലതു വശത്താണ് ഫോർമൽ ലിവിങ്. യഥേഷ്ടം കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്ന വലിയ ജനാലകൾ ഇരുവശവുമായി ലിവിങ്ങിൽ കൊടുത്തിരിക്കുന്നു. ഇവിടെ ഒരു വശത്തുകൂടി ഫാമിലിയാർഡിലേക്ക് ചെല്ലാം. ഫോയറിന് ഇടതുവശത്താണ് മാസ്റ്റർബെഡ്‌റൂം നൽകിയിട്ടുള്ളത്. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഊന്നൽ നൽകികൊണ്ടാണ് ഓരോ ഇടവും ഒരുക്കിയത്. ഫാമിലി ലിവിങ്ങിനോട് ചേർന്നാണ് മുകളിലേക്കുള്ള സ്റ്റെയറിന് സ്ഥാനം നൽകിയത്.

വീടിന്റെ ഹൃദയ ഭാഗമാണ് ഫാമിലിയാർഡ്. മൾട്ടിപർപ്പസ് ഏരിയയായിട്ടാണ് ഇവിടം ഉപയോഗിക്കുന്നത്. കുട്ടികൾക്ക് പുറത്തു പോയി കളിക്കാതെ ഈ യാർഡിൽ തന്നെ കളിക്കാം. കോഫി ടേബിളായി ഉപയോഗിക്കാം, എന്റർടെയിൻമെന്റ് ഏരിയയാക്കാം എന്നിങ്ങനെ നിരവധി ഉപയോഗങ്ങളാണ് ഈ സ്പേസ് നിർവ്വഹിക്കുന്നത്. ഇവിടെ മെറ്റൽ പർഗോള നൽകി ഗ്ലാസ് റൂഫ് ഇട്ടിരിക്കുവാണ്.

അകത്തളങ്ങളിലെ തുറന്ന നയത്തിനൊപ്പം ഫാൾസ് സീലിങ്ങും വുഡ് എലമെന്റുകളും ലൈറ്റ് ഫിറ്റിങ്ങുകളും ഇന്റീരിയറിന്റെ അഴകളവുകൾക്കൊണ്ട് നിർമ്മിച്ചു. ഫർണിച്ചറും ഫർണിഷിങ്ങുകളും എല്ലാം ഇന്റീരിയറിനെ ആഢംബരപൂർണമാക്കുന്നു. ഡൈനിങ്ങിന് എതിർവശത്താണ് പ്രയർ ഏരിയ നൽകിയത്. ഫാമിലി ലിവിങ് കം ഡൈനിങ് ആണ്.

അപ്പർ ലിവിങ്, അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ മൂന്ന് കിടപ്പുമുറികൾ ഇത്രയുമാണ് മുകൾ നിലയിൽ നൽകിയിട്ടുള്ളത്. സ്റ്റെയർ കയറി മുകൾനിലയിൽ എത്തുന്നതിന് മുൻപായി ലാന്റിങ് സ്പേസ് നൽകി. അപ്പർ ലിവിങ്ങിൽ നിന്നും താഴത്തെ കോമൺ സ്പേസിലേക്കെല്ലാം കാഴ്ച ചെന്നെത്തും വിധമാണ് ഒരുക്കിയത്.

5 കിടപ്പുമുറികളാണ് ആകെ നൽകിയത്. പുതുപുത്തൻ സാമഗ്രികളും രീതികളും എല്ലാം ആണ് കിടപ്പുമുറികളുടെ മനോഹാരിത. നല്ല രീതിയിൽ കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തുന്നതിനാൽ സദാ പോസിറ്റീവ് എനർജി മുറികളിൽ നിലനിൽക്കുന്നു.

ഐലന്റ് കിച്ചനാണിവിടെ. ഐലന്റ് ബ്രേക്ഫാസ്റ്റ് ടേബിളും കിച്ചനകത്ത് തന്നെ സ്ഥാനം കൊടുത്തു. കൗണ്ടർ ടോപ്പിന് കൊറിയനാണ്. ലാക്വർ ഗ്ലാസിന്റെ ചന്തമാണ് ഷട്ടറുകൾക്ക്. കിച്ചനോട് ചേർന്നു തന്നെ വർക്കിങ് കിച്ചനും തുണി അയേൺ ചെയ്യുന്നതിനും മറ്റുമായി യൂട്ടിലിറ്റി റൂമും ഏർപ്പെടുത്തി.

ഇങ്ങനെ ഏതൊരു സ്പേസിലും സദാ പോസിറ്റിവിറ്റി നിറയ്ക്കുന്ന ഇടങ്ങളാണ് അകത്തളങ്ങളുടെ സവിശേഷത. അതുകൊണ്ട് വീടും വീട്ടുകാരും സദാ ഉന്മേഷത്തോടെ കാണപ്പെടുന്നു.

Client - Fasal Vaniyambalam
Location - Malappuram
Plot - 20.36 cent
Area - 5225 sqft

Design - Faisal Nirman
Nirman Designs, Manjeri

Phone - 98959 78900