സ്നേഹ വീട്

This article has been viewed 740 times
സഹോദരന്മാർ സഹോദരിയ്ക്ക് വേണ്ടി ഡിസൈൻ ചെയ്തൊരു വീടാണിത്. ഇവർ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ആയതിനാൽ തന്നെ സർവ്വ സ്വാതന്ത്ര്യവും വീട് ഡിസൈൻ ചെയ്യാൻ ഉപയോഗിച്ചു. സൗകര്യങ്ങൾ എല്ലാം ഒരു നിലയിൽ തന്നെ ഒരുക്കി തരണം എന്നൊരു ആവശ്യമാണ് സഹോദരിയും കുടുംബവും അറിയിച്ചത്. അതുകൊണ്ടു തന്നെ ഒറ്റനില വീട്ടിലാണ് ആഗ്രഹങ്ങൾ എല്ലാം സഫലീകരിച്ചു കൊടുത്തത്.

'L' ആകൃതിയിലുള്ള 65 സെന്റ് പ്ലോട്ടിൽ ഉണ്ടായിരുന്ന പഴയ വീട് പാടെ പൊളിച്ചു നീക്കിയാണ് പുതിയ വീട് പണിതത്.

നീളൻ സ്പേസിലാണ് വീടിന്റെ എലിവേഷൻ ഡിസൈൻ. പരമ്പരാഗത ശൈലിയുടേയും മോഡേൺ ശൈലിയുടേയും ചേരുവകളാണ് എലിവേഷനിലെ ആകർഷണം. മുറ്റത്ത് ടൈൽ വിരിച്ചു ഭംഗിയാക്കി. രണ്ട് വണ്ടികൾ ഒരേ സമയം പാർക്ക് ചെയ്യാവുന്ന വിധത്തിൽ കാർ പോർച്ച് അല്പം മാറിയാണ് ഒരുക്കിയത്.

പോർച്ച്, സിറ്റൗട്ട്, ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, ഡൈനിങ്, ഷോ കിച്ചൻ, വർക്കിങ് കിച്ചൻ, വർക്ക് ഏരിയ, വാഷ് കൗണ്ടർ, സ്റ്റെയർ ഏരിയ, അറ്റാച്ഡ് ബാത്ത്റൂമോട് കൂടിയ നാല് ബെഡ്റൂമുകൾ എന്നിങ്ങനെയാണ് ഇന്റീരിയറിനെ വിന്യസിച്ചിട്ടുള്ളത്.

ഫാമിലി ലിവിങ്ങും ഡൈനിങ്ങും ഡബിൾ ഹൈറ്റ് സ്പേസിലാണ്. വലിയ ജനാലകളും വെർട്ടിക്കൽ ബ്ലോക്കുകളും അകത്തളങ്ങളെ പ്രകാശപൂരിതമാക്കുന്നു. പഴയ വീട്ടിൽ ഉണ്ടായിരുന്ന ഫർണിച്ചറുകൾ റെനോവേറ്റ് ചെയ്ത് പുതിയ വീട്ടിൽ സ്ഥാനം കൊടുത്തു.

സ്റ്റെയറിനും ലിവിങ്ങിനും ഇടയിലായി മുകൾ നിലയിലെ ടെറസിലേക്ക് പോകുന്നതിനായി കൊടുത്ത ബ്രിഡ്ജ് വ്യത്യസ്തമായി നിലകൊള്ളുന്നു. ഇതിനടിയിൽ പാനലിങ് നൽകി ഹാംഗിങ് ലൈറ്റുകളും നൽകി.

അതിഥികൾക്കും വീട്ടുകാർക്കും ഉപയോഗ സാധ്യമാക്കിയാണ് ഈ വീട്ടിലെ പ്രാർത്ഥനാ മുറിയുടെ സജ്ജീകരണം.

കിടപ്പുമുറികൾ ഉപയോഗിക്കുന്നവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. പഴയ കട്ടിലും മോഡിഫിക്കേഷനുകൾ സാധ്യമാക്കി പുനരുപയോഗിച്ചു. ഹെഡ്ബോർഡും പാനലിങ്ങും വാർഡ്രോബും എല്ലാം മുറികളെ ആഢംബരമാക്കി.

വൈറ്റ് ഗ്രേ കോംപിനേഷനിലാണ് കിച്ചൻ ഡിസൈൻ. 'C' ഷേയ്പ്പ് കൗണ്ടറിന് കൊറിയൻ ടോപ്പാണ് കൊടുത്തത്. ഷട്ടറുകൾക്ക് മൾട്ടിവുഡ് മൈക്ക കോംപിനേഷനുമാണ്. ബ്രേക്ക്ഫാസ്റ്റ് ടേബിളിനും കിച്ചനിൽ ഇടം കൊടുത്തു.

എന്തും തുറന്നു പറയുവാനും സ്വീകാര്യമാക്കാനും സാധ്യമായതു കൊണ്ടുതന്നെ വീട് ആഗ്രഹങ്ങൾക്കൊത്ത് ഡിസൈൻ ചെയ്യാൻ സാധിച്ചു എന്ന് സഹോദരന്മാർ പറയുന്നു.Client - Basheer Bhava
Location - Kizhuppillikkara, Thrissur
Plot - 65 cent
Area - 2830 sqft

Design - Jaseer P.K & Naseer C.K
Adams Builders Contractors & Developers
,
Thrissur
Phone - 0487 2262481/ 97442 22481

Text courtesy - Resmy Ajesh