ഇത് യൂറോപ്പിൽ ഉള്ള വീടല്ല

This article has been viewed 306 times
"5700 സ്‌ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന ഈ വീട് അടിമുടി യൂറോപ്യൻ ശൈലിയിൽ ഒരുക്കി."

ഇവിടെ വീട്ടുടമയ്ക്ക് യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധമാണ് ഇങ്ങനെ ഒരു വീടിന്റെ സംരചനയിലേക്ക് എത്തിച്ചേർന്നത്. സ്ട്രക്ച്ചറിന്റെ പണി ഏകദേശം പൂർത്തിയായതിന് ശേഷമാണ് പ്രോജക്ട് ആർക്കിടെക്റ്റ് മനോജ് കുമാറിന്റെ കൈയ്യിലേക്ക് എത്തിച്ചേരുന്നത്.

➤യൂറോപ്യൻ ശൈലിയോട് ചേർന്ന് പോകുന്ന ഡിസൈൻ ക്രമീകരണങ്ങൾ എലിവേഷനിൽ കൂട്ടിച്ചേർത്താണ് പണി തുടങ്ങിയത്.
➤ജയ്‌പൂർ ലാവാ സ്റ്റോൺ ഉൾപ്പെടെ എലിവേഷന് മാറ്റ് കൂട്ടുന്ന ഗ്രിൽ വർക്കുകളും വുഡിന്റെ സ്ട്രിപ്പുകളും ടെക്സ്ചർ വർക്കുമെല്ലാം ഹൈലൈറ്റാണ്.
➤സിറ്റൗട്ട്, ലിവിങ്, ഫോയർ, പ്രയർ, ഡൈനിങ്, ഡെക്ക് ഫ്ലോർ, ഫാമിലി ലിവിങ്, ഒരു ബെഡ്‌റൂം, കിച്ചൻ എന്നിങ്ങനെ ഗ്രൗണ്ട് ഫ്ലോറിൽ.
➤ലിഫ്റ്റ്, മൂന്ന് ബെഡ്റൂമുകൾ, അപ്പർ ലിവിങ്, സെർവ്വൻസ് റൂം, യൂട്ടിലിറ്റി ഏരിയ എന്നിങ്ങനെ മുകൾ നിലയിലും.
➤ജോർജിയൻ കൊളോണിയൽ ശൈലിയുടെ തികവുകളാണ് അകത്തളങ്ങളുടെ ഹൈലൈറ്റ്. ഫർണിച്ചറുകളും ഫർണിഷിങ്ങുകളുമെല്ലാം ഗ്രേ വൈറ്റ് കോംപിനേഷനിൽ പാകപ്പെടുത്തി.
➤ഓപ്പണിങ്ങുകളും ഡബിൾ ഹൈറ്റ് സ്പേസും പച്ചപ്പിന്റെ മനോഹാരിതയുമെല്ലാം എലിവേഷനിലെ ആകർഷണങ്ങളാണ്. കുളിർമ്മയും നവോന്മേഷവും നിറയ്ക്കുന്നതിനൊപ്പം പ്രൗഢഗംഭീരമായി നിലകൊള്ളുന്നു.
➤ബെഡ്‌റൂമുകളിൽ വെച്ചിരിക്കുന്ന പെയിന്റിങ്ങുകൾ ഓരോ മുറിയ്ക്കും വേണ്ടി പ്രത്യേകം വരപ്പിച്ചെടുത്തവയാണ്.
കിച്ചൻ
കൗണ്ടർ ടോപ്പ് - നാനോ വൈറ്റ്
ക്യാബിനറ്റുകൾ - വുഡിൽ പെയിന്റ് ഫിനിഷ് നൽകി
കിച്ചനിൽ തന്നെ ഫാമിലി ഡൈനിങ്ങും കൊടുത്തു.
➤ഓപ്പൺ കൺസെപ്റ്റിൽ പണിത ബാത്‌റൂമിൽ വരെ ഇന്റീരിയറിന്റെ ആകെ ഭംഗിയുടെ പ്രതിഫലനങ്ങൾ കാണാം. പച്ചപ്പിന് തുല്യ പ്രാധാന്യം ഇവിടേയും കൊടുത്തു.

ഇങ്ങനെ ഓരോ സ്പേസിലും യൂറോപ്യൻ ശൈലിയുടെ പ്രതിഫലനങ്ങൾ തികവോടെ കൊടുത്തത് വ്യത്യസ്തവും വേറിട്ട ഭംഗിയും കാഴ്ചവെക്കുന്നു.Location - Kakkanad
Plot - 8.37 cent
Area - 5700 sqft

Design - Illusions Architectural Interior Designers,
Kochi.

Phone - 0484 2317701, 94471 17701

Text courtesy - Resmy Ajesh