കാലാനുവർത്തിതം

This article has been viewed 320 times
സ്ക്വയർഫീറ്റിന് 2600 രൂപയ്ക്ക് തീർന്ന വീട്

"5000 സ്ക്വയർ ഫീറ്റിലാണ് കൃഷ്ണനുണ്ണിയുടെയും കുടുംബത്തിന്റേയും ആവശ്യങ്ങൾ മികവോടെ ചിട്ടപ്പെടുത്തിയിരിക്കുന്നത്."

➤ 38 സെന്റ് പ്ലോട്ടിലാണ് വീടിരിക്കുന്നത്. സിംപിൾ ഫോമിലുള്ള എലിവേഷൻ ഡിസൈൻ സ്ഥിരം കണ്ടുവരുന്ന ശൈലികളിൽ നിന്നും വേറിട്ടു നിർത്തുന്നു.
➤ പരന്ന മേൽക്കൂരയുള്ള പൂമുഖവും നിറഞ്ഞ പച്ചപ്പും ലാൻഡ്സ്‌കേപ്പും എല്ലാം വീടിന്റെ മനോഹാരിതകളാണ്.
➤ നിറയെ വായുവും വെളിച്ചവും കയറി ഇറങ്ങത്തക്കവിധത്തിലാണ് അകത്തള ക്രമീകരണങ്ങൾ.
➤ ഡബിൾ ഹൈറ്റ് സ്പേസും കോർട്ടിയാർഡും സ്കൈലൈറ്റും ജാളി വർക്കുമെല്ലാം അവയുടെ കടമ നിർവഹിക്കുന്നതിനൊപ്പം തന്നെ സൗന്ദര്യവും തരുന്നു.
➤ വിശാലമായ സ്പേസുകളെ തമ്മിൽ വേർതിരിക്കുന്ന ഹാഫ് പാർട്ടീഷൻ യൂണിറ്റുകൾ ഡിസൈൻ എലമെന്റായി വർത്തിക്കുന്നു.
➤ സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഓഫീസ് റൂം, ഫാമിലി ലിവിങ്, ഡൈനിങ്, മൂന്ന് ബെഡ്റൂമുകൾ, പാൻട്രി, അടുക്കള, വർക്ക് ഏരിയ എന്നിങ്ങനെയാണ് താഴെ നിലയിൽ ഉള്ളത്.
➤ ഒരു ലിവിങ് സ്പേസും, രണ്ടു ബെഡ്‌റൂമുകളും ഒരു ബാൽക്കണിയുമാണ് മുകൾനിലയിൽ ഉള്ളത്.
➤ ഡബിൾ ഹൈറ്റ് സ്പേസിലാണ് ലിവിങ്റൂം.
➤ ഫോയറിനോട് ചേർന്നുള്ള കോർട്ടിയാർഡും അതിനോട് ചേർന്ന് കൊടുത്ത സ്റ്റെയർകേസും ഉൾപ്പെടുന്ന ഭാഗമാണ് ഹൈലൈറ്റ്. സ്റ്റെയറും ഡബിൾ ഹൈറ്റിലാണ്.
➤ കോർട്ടിയാർഡിന്റെ ചുമരിലെ ജാളി വർക്ക് ഭംഗിയും ഒപ്പം കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുകയും ചെയ്യുന്നു. ഇത് എക്സ്റ്റീരിയറിന്റേയും ഭംഗി കൂട്ടുന്നു.
➤ ഇരുവശത്തും കോർട്ടിയാർഡുകൾ നൽകി നടുവിലായി കൊടുത്ത പൂജാസ്പേസാണ് മറ്റൊരു ഫോക്കൽ പോയിന്റ്.
➤ തേക്കിന്റേയും വെനീറിന്റേയും ചന്തമാണ് അകത്തളങ്ങൾക്ക്. ജിപ്സം ഫാൾ സീലിങ്ങാണ്.
➤ ലാളിത്യമാണ് ബെഡ്‌റൂമുകളുടെ ഭംഗി. പെയിന്റിങ്ങുകൾ സ്ഥാനം പിടിച്ച ചുമരുകളും സോഫ്റ്റ് ഫർണിഷിങ്ങുകളും മുറികളുടെ ഭംഗി കൂട്ടുന്നു. എല്ലാ ആധുനിക സൗകര്യങ്ങളും മുറികളിൽ കൊടുത്തു.
കിച്ചൻ (മെറ്റിരിയലുകൾ)
➤ കൗണ്ടർ ടോപ്പ് - ക്വർട്സ് സ്‌റ്റോൺ
➤ ക്യാബിനറ്റ് - ലാമിനേറ്റഡ് പ്ലൈവുഡ്Client - Krishnanunni
Location - Manjeri, Malappuram
Plot - 38 cent
Area - 5300 sqft

Design - Arshak Architects
Nirman Tower, Manjeri

Phone - 90722 23412

Text courtesy - Resmy Ajesh

Photo courtesy - Nathanphotos.in