
എന്റെ വീട് ഞാൻ തന്നെ പണിതു എന്നു പറയുമ്പോൾ ഉണ്ടാകുന്ന ആത്മനിർവൃതി അത് അനുഭവിച്ചു തന്നെ അറിയണം. ഇവിടെ എഞ്ചിനീയർ കൂടിയായ ഷിജിൽ തന്റെ സ്വന്തം വീട് പണിതെടുത്തു. ഡിസൈൻ നൽകിയത് സ്ക്രിബിൾ എഞ്ചിൻ ആർക്കിടെക്ച്ചറൽ ഡിസൈൻ സ്റ്റുഡിയോ ആണ്.
കാലിക ശൈലിയിലെ ചേരുവകളെ കോർത്തിണക്കി ക്യൂബിക് ഡിസൈൻ നയങ്ങൾ നൽകിയ എക്സ്റ്റീരിയർ ആണ് ഹൈലൈറ്റ്. കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ അവിടേക്കുള്ള കാഴ്ച ഭംഗി സാധ്യമാകുന്ന ഗസേബുവും ബാൽക്കണിയും കൊടുത്തു.
എലിവേഷനിലെ ഡിസൈൻ നയങ്ങളോട് ചേർന്നു പോകുന്ന ഇന്റീരിയറാണ് ഇവിടെ. ഫോയർ, ലിവിങ്, ഡൈനിങ്, കിച്ചൻ, വാഷ് ഏരിയ, പ്രയർ റൂം, സ്റ്റെയർ, അറ്റാച്ഡ് ബാത്ത്റൂമോട് കൂടിയ 5 ബെഡ്റൂമുകൾ എന്നിങ്ങനെയാണ് 3000 സ്ക്വയർ ഫീറ്റിലെ സൗകര്യങ്ങൾ.
ഇന്റീരിയറിൽ കാണുന്ന കളർ ഗ്ലാസ് ഇട്ട് ഫിൽ ചെയ്ത ഭാഗത്ത് പുറം ഭാഗം പെർഫറേറ്റഡ് വാളാണ്. സിറ്റൗട്ടിൽ നിന്നും എത്തുന്നത് ഫോയറിലേക്കാണ്. ഫോയറിന് മുകളിലായി ഏർപ്പെടുത്തിയ സ്കൈലൈറ്റ് ഓപ്പണിങ് പ്രകാശം വിതറുന്നുണ്ട്.
മെറ്റാലികിന്റേയും തടിയുടേയും ചന്തം പകർന്നാണ് അകത്തളം ഭംഗി നിറയുന്നത്. ഓരോ സ്പേസിന്റേയും ഡീറ്റെയിലിങ്ങുകൾ ആധാരമാക്കി പണിത കസ്റ്റമൈസ്ഡ് ഫർണിച്ചറുകളും സ്റ്റെയറും എല്ലാം വ്യത്യസ്തത പുലർത്തുന്നു.
മുകളിലും താഴെയുമായിട്ടാണ് 5 ബെഡ്റൂമുകൾ കൊടുത്തിട്ടുള്ളത്. മുകളിലെ ഒരു ബെഡ്റൂമിനോട് ചേർന്ന് ഒരുക്കിയ ബാൽക്കണിയിൽ നിന്നും കടലുണ്ടി പുഴയുടെ മാസ്മരികത നുകരാൻ സാധ്യമാണ്.
മാറ്റ് ഫിനിഷ് മൾട്ടിവുഡ് മൈക്ക ലാമിനേഷനാണ് കിച്ചന്റെ പ്രൗഢി. ഉപയുക്തമായ ക്രമീകരണങ്ങളും സ്റ്റോറേജ് സൗകര്യങ്ങളും ഏർപ്പെടുത്തിയ കിച്ചനിൽ കൗണ്ടർ ടോപ്പിന് നാനോ ബ്ലാക്ക് കൊടുത്തു.
ഇങ്ങനെ സ്വന്തം വീട് ഞാനങ്ങ് എന്റെ സ്വന്തം ഇഷ്ടത്തിന് പണിതെടുത്തു എന്ന് അഭിമാനത്തോടെ പറയുകയാണ് എഞ്ചിനീയർ കൂടിയായ വീട്ടുടമ ഷിജിൽ.
Client - Shijil Peruvankuzhil
Location - Malappuram
Plot - 18 cent
Area - 3000 sqft
Design -
Ar.Sidheek Ali, Ar.Nabeel
Engnr.Shijil ( 97440 67274)
Scribble Engine Architectural Design Studio,
Tirur, Malappuram
Phone - 0494 242 5876
Text courtesy - Resmy Ajesh