ഈ വീട് ആധുനികതയുടേയും ആഢംബരത്തിന്റേയും സങ്കലനം

This article has been viewed 1279 times
"ആധുനിക സൗകര്യങ്ങൾ എല്ലാം വേണം ഏറ്റവും ഉപയുക്തമായ രീതിയിൽ വേണം സൗകര്യങ്ങൾ. മേമ്പൊടിക്ക് ആഢംബരവും ആകാം." സ്ട്രെക്ച്ചർ വർക്കിന്‌ ശേഷം ഇന്റീരിയർ എക്സ്റ്റീരിയർ ഫിനിഷിനും ലാൻഡ്സ്‌കേപ്പിനുമായി ഡിസൈൻ ഡെക്കോറിന്റെ സാരഥി സുഹൈലിനെ ചുമതലപ്പെടുത്തുമ്പോൾ ഡോക്ടർ ദമ്പതിമാരായ ഷൗജാദും റൂബിനയും മുമ്പോട്ട് വച്ച ഡിമാന്റ് ഇവയായിരുന്നു. നവീന സൗകര്യവും ആഢംബരവും ഏറ്റവും മികച്ച രീതിയിൽ സമ്മേളിപ്പിച്ചു കൊണ്ടാണ് വീടിന്റെ അകവും പുറവും സാക്ഷാത്കരിച്ചിരിക്കുന്നത്.


ഗുരുവായൂർ ചാവക്കാടാണ് വീടിന്റെ ലൊക്കേഷൻ. 65 സെന്റിന്റെ പ്ലോട്ടിലാണ് 6500 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീട്. വീട്ടുകാരുടെ ഇഷ്ടങ്ങളും അഭിരുചിയും മനസിലാക്കുക എന്നതായിരുന്നു പ്രാരംഭ നടപടി. കുടുംബാംഗങ്ങളുടെ ഇഷ്ടങ്ങളറിഞ്ഞാണ് ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും ഓരോ ഇഞ്ചും അലങ്കരിച്ചിരിക്കുന്നത്. വീടിന്റെ ഐഡന്റിറ്റിക്ക് ഇണങ്ങുന്ന സാമഗ്രികളും സൗകര്യങ്ങളുമാണ് സുഹൈൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

റിസോർട്ടിന്റെ തുല്യമായ രീതിയിലാണ് വീടിന്റെ ലാൻഡ്സ്‌കേപ്പിങ്. മെക്സിക്കൻ ഗ്രാസും ഫാൻസി പാമും ഉപയോഗിച്ചാണ് സോഫ്റ്റ് സ്‌കേപ്. നാച്ചുറൽ സ്റ്റോൺ കൊണ്ടുള്ള ഗസീബോ, ഫൗണ്ടെയിൻ ഗാർഡൻ ഫർണിച്ചർ എന്നിവയാണ് ഹാർഡ്സ്‌കേപ്പിൽ.

സമകാലിക ശൈലിയിലാണ് വീടിന്റെ ബാഹ്യമാതൃക. ഫണ്ടർ മാക്‌സും, നാച്ചുറൽ സ്റ്റോണും പെയിന്റുമാണ് എക്സ്റ്റീരിയറിൽ അലങ്കാരം. യു.പി.വി.സി കൊണ്ടാണ് ജനലുകൾ. വാതിലും ഫ്രെയിമുമൊക്കെ തേക്കിലാണ്.

രണ്ട് പൂമുഖമാണ് വീടിന്. ഒരെണ്ണം കാർപോർച്ചിൽ നിന്നും മറ്റൊരെണ്ണം ഗാരേജിന് അഭിമുഖമായിട്ടും. പൂമുഖത്തിന്റെ റൂഫ് ജി.ഐയും ഗ്ലാസും കൊണ്ടാണ്. വെർട്ടിക്കൽ ഗാർഡന്റെ ഒരു ചെറിയ പതിപ്പ് പൂമുഖത്തും ഒരുക്കിയിട്ടുണ്ട്. കാലിക മാതൃകയിലുള്ള വുഡൻ ഫർണിച്ചറാണ് പൂമുഖത്ത്. സിറ്റൗട്ട് മുതൽ ഇറ്റാലിയൻ മാർബിളാണ് ഫ്ലോറിങ്ങിന്. സിറ്റൗട്ട്, ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഹോം തീയറ്റർ, ലേഡീസ് സിറ്റിങ്, പ്രാർത്ഥനമുറി , കിച്ചൻ, വർക്ക്ഏരിയ, 5 കിടപ്പുമുറികൾ എന്നിവയാണ് 6500 ചതുരശ്രയടിയിലെ സൗകര്യങ്ങൾ.

വെൽവെറ്റ് ക്ലോത്തിൽ അപ്ഹോൾസ്റ്ററി ചെയ്തിരിക്കുന്ന ഇരിപ്പിടങ്ങളാണ് സ്വീകരണമുറിയിലും ഫാമിലി ലിവിങ്ങിലും. ജിപ്സം വെനീർ ഫിനിഷിലാണ് സീലിങ്. ആധുനിക ജീവിത ശൈലിക്ക് യോജിക്കുന്ന ഗൃഹോപകരണങ്ങളാണ് സ്വീകരണമുറി മുതൽ നിരത്തിയിരിക്കുന്നത്.

ഇന്റീരിയറിലെ മുഖ്യാകർഷണം ഡബിൾ ഹൈറ്റിലുള്ള രണ്ട്‌ ഫീച്ചർ വാളുകളാണ്. വുഡൻ സ്ട്രിപ് പാനൽ ചെയ്ത് അതിന്റെ വിടവിൽ ബ്രാസ് പൈപ്പും അതിൽ എൽ.ഇ.ഡി ലൈറ്റും നൽകിയാണ് ആദ്യത്തെ ഫീച്ചർ വാൾ.രണ്ടാമത്തെ ചുമരിൽ വുഡൻ പാനലിങ്ങിന് മുകളിൽ ബ്രാസ് ഷീറ്റ് സി.എൻ.സി ചെയ്ത് അതിൽ ഗ്ലാസ് സാന്റ് വിച്ച് ചെയ്താണ് തയ്യാറാക്കിയിരിക്കുന്നത്. തൂക്കുവിളക്കുകളും കൗതുക വസ്തുക്കളും ഫീച്ചർ വാളിനെ കൂടുതൽ സുന്ദരമാക്കുന്നു.

ഫാമിലി ലിവിങ് ബ്രാസിന്റെ പട്ടയും പൈപ്പും ഗ്ലാസും വുഡും കൊണ്ടാണ്. പ്ലൈവുഡ് പാനലിങ്ങിന് തേക്ക് ഫിനിഷ് വെനീറാണ്. വീടിന്റെ വിനോദ കേന്ദ്രവും ഇതു തന്നെയാണ്. ബ്രാസും ഗ്ലാസും വുഡും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. സ്റ്റെയറിന്റെ ട്രെഡ് പൊതിഞ്ഞിരിക്കുന്നത് വുഡിലാണ്. സ്റ്റെയറിന് അടിഭാഗത്ത് പെബിൾ കോർട്ടും സിന്തെറ്റിക് ഗ്രാസും കൊണ്ട് ഒരു ബ്യൂട്ടി സ്പോട്ട് തീർത്തിട്ടുണ്ട്.

വുഡിലാണ് ഡൈനിങ് ടേബിൾ. ടേബിൾ ടോപ്പ് ഹൈഗ്ലോസി പോളിസ്റ്റർ ഫിനിഷിലാണ്. എളുപ്പത്തിൽ സ്ക്രാച്ച് വീഴില്ല ഇത്തരം ഫിനിഷിൽ. വൈറ്റ് ക്ലോത്തിലാണ് കസേരകൾ, ഭിത്തിയിൽ സി.എൻ.സി വർക്ക് ചെയ്തിട്ടുണ്ട്. ചുമരിൽ വാൾപേപ്പറാണ്. സീലിങ്ങിൽ ജിപ്സവും പ്ലൈവുഡും. സ്റ്റോറേജിന്‌ ക്രോക്കറി ഷെൽഫാണ്.

പ്ലൈവുഡിൽ മൈക്ക ലാമിനേറ്റ് ചെയ്താണ് അടുക്കളയിലെ ക്യാബിനറ്റും കൗണ്ടറും. വർക്ക്ടോപ്പ് നാനോ വൈറ്റിലാണ്.

5 കിടപ്പുമുറികളാണ് ഇവിടെ. വാൾപേപ്പറും ഗ്ലാസ് പാനലിങും ജിപ്സം സീലിങ്ങുമാണ് കിടപ്പുമുറിയെ സുന്ദരമാക്കുന്നത്. വുഡൻ ടൈൽ ഫ്ലോറിങ്ങാണ് ബെഡ്‌റൂമിൽ.

കുടുംബാംഗങ്ങളുടെ ഇഷ്ടങ്ങളാണ് ഈ വീടിന്റെ ഓരോ കോണിലും പ്രതിഫലിക്കുന്നത്. ആധുനിക സൗകര്യങ്ങളും ആഢംബരവും മികച്ച ഉപയുക്തതയും കൃത്യമായി സമ്മേളിക്കുന്നുവെന്നതാണ് ഈ അകത്തളം നൽകുന്ന അനുഭവ പാഠം.

Client - Dr.Shoujad Mohammed & Dr.Rubeena Shoujad
Location - Chavakkad, Thrissur
Plot - 65 cent
Area - 6500 sqft

Design - Suhail P C
Design & Decors
, Chavakkad
Ph - 81118 03245