സമകാലിനശൈലിയിലെ സൗന്ദര്യശാസ്ത്രം

This article has been viewed 1144 times
കാലത്തിനൊപ്പം നിലകൊള്ളുമ്പോൾ ഏറ്റവും ഭംഗിയായി തന്നെ നിൽക്കണം. ഈ വീട് അങ്ങനെ ഡിസൈൻ ചെയ്തതാണ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും വീടിന്റെ സൗന്ദര്യം അടിമുടി നിലനിൽക്കുക തന്നെ ചെയ്യും. കോൺക്രീറ്റിന്റെ ഫ്ലാറ്റ് റൂഫും, ഗ്രേ കളറിലുള്ള ഗ്രാനൈറ്റിന്റെ ക്ലാഡിങ് പാറ്റേണും ബാൽക്കണിയിലെ ഗ്ലാസും തേക്കിൽ തീർത്ത പാനലിങ്ങുകളും എല്ലാം സമകാലീന ശൈലിയ്ക്ക് സൗന്ദര്യത്തികവ് നൽകുന്ന ഘടകങ്ങളാണ്.

അർദ്ധവൃത്താകൃതിയിൽ തുടങ്ങിയ സിറ്റൗട്ട് ഡിസൈനിൽ തുടങ്ങുന്നു അകത്തളങ്ങളിലെ ലാളിത്യം. ന്യൂട്രൽ വാം നിറങ്ങളോടൊപ്പം വൈറ്റിന്റേയും വുഡിന്റെയും തീം ഇന്റീരിയറിന് മിഴിവേകുന്നുണ്ട്. ലിവിങ്, ഡൈനിങ്, കോർട്ടിയാർഡ്, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ് കം ഹോം തീയേറ്റർ, ബാൽക്കണി, യൂട്ടിലിറ്റി ഏരിയ, അറ്റാച്ഡ് ബാത്ത്റൂമോടുകൂടിയ നാല് കിടപ്പുമുറികൾ എന്നിങ്ങനെയാണ് ഉൾത്തള വിന്യാസങ്ങൾ.

കോർട്ട്യാർഡുകളാൽ സമൃദ്ധമാണ് അകത്തളങ്ങൾ. പച്ചപ്പിന്റെ സാന്നിദ്ധ്യവും നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങും എല്ലാം നൽകി മനോഹരമാക്കിയ കോർട്ടിയാർഡുകളാണ് ഇന്റീരിയറിനെ ജീവസുറ്റതാക്കി മാറ്റുന്നത്. സ്റ്റെയർകേസിനോട് ചേർന്നും ഡൈനിങ് ഏരിയയോട് ചേർന്നുമാണ് ഇന്റേണൽ കോർട്ടിയാർഡ് ഒരുക്കിയിട്ടുള്ളത്.

സ്റ്റെയറിനോട് ചേർന്ന് ഒരുക്കിയ കോർട്ടിയാർഡിലെ ചെടികൾ വളർന്ന് ഫസ്റ്റ് ഫ്ലോറിൽ വരെ എത്തിയതിനാൽ അപ്പർ ലിവിങ്ങിൽ നിന്നും ഇവയുടെ ഭംഗി ആസ്വദിക്കാം. കോർട്ടിയാർഡിന് സ്കൈലൈറ്റ് കൂടി നൽകിയിട്ടുള്ളതിനാൽ വീടിനകം വെളിച്ച സമൃദ്ധമാകുന്നു.

ലിവിങ് കം ഡൈനിങ്ങിന് ഇടയിലായിട്ടാണ് സ്റ്റെയറിന് സ്ഥാനം കൊടുത്തത്. മൾട്ടിവുഡിന്റേയും വെനീറിന്റേയും ചന്തത്തിൽ തീർത്ത പാനലിങ് വർക്കുകളും സ്പോട്ട് ലൈറ്റുകളുമാണ് ഓരോ ഇടവും ഭംഗിയാക്കുന്നത്. കോർട്ടിയാർഡ് ഏരിയയിലും സ്റ്റെയർ ഏരിയയിലും ഭിത്തിക്ക് നൽകിയ സ്റ്റോൺ ക്ലാഡിങ് വർക്കുകൾ ഇന്റീരിയറിന്റെ ആകെ ഭംഗിയോട് ചേർന്നു പോകുന്നുമുണ്ട്. കസ്റ്റംമെയ്ഡും റെഡിമെയ്ഡ് ഫർണീച്ചറുകളുമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

ഡൈനിങ്ങിൽ നിന്നും ഫ്ലോർ ലെവൽ വ്യതിയാനം വരുത്തി ഒരുക്കിയ കോർട്ടിയാർഡും അവിടെ നൽകിയിട്ടുള്ള ഗ്ലാസ് വിൻഡോയും ഡൈനിങ് സ്പേസിന് ഭംഗി കൂട്ടുന്നു. ഡൈനിങ്ങിന്റെ മറ്റൊരു ഭാഗത്തായി വാഷ് കൗണ്ടറിനും ഇടം കണ്ടെത്തി.

സ്പേഷ്യസ് ബ്യൂട്ടിയിൽ ഒരുക്കിയ നാല് കിടപ്പുമുറികളാണ് ഉള്ളത്. ഹെഡ്ബോർഡ് യൂണിറ്റും സൈഡ് ടേബിളും എല്ലാം മുറികളിലെ പ്രധാന ആകർഷണമാണ്.

മൾട്ടിവുഡ് - വെനീർ കോംപിനേഷന്റെ ചന്തത്തിലൊരുക്കിയതാണ് അടുക്കള. പരമാവധി സ്റ്റോറേജ് സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് "C" ഷെയ്പ്പ് കിച്ചൻ ഒരുക്കിയത്. ഇങ്ങനെ ആവശ്യങ്ങളെല്ലാം കുറ്റമറ്റതാക്കി വളരെ ഉപയുക്തതയോടെയാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. വിശാലമായ സ്പേസുകളും കോർട്ടിയാർഡിന്റെ സാന്നിദ്ധ്യവും എല്ലാം വീടിന്റെ ആകെ ഭംഗി നിർണയിക്കുന്ന ഘടകങ്ങളാണ്.

കാലമെത്ര കഴിഞ്ഞാലും കാലത്തിനതീതമായി വർത്തിക്കുന്ന ഡിസൈൻ രീതികളും എലമെന്റുകളും നൽകിയത് സമകാലീന ശൈലിയുടെ സൗന്ദര്യ ശാസ്ത്രത്തിലൂന്നിയാണ്.

Client - Deepu Lal
Location - Attingal, Trivandrum
Plot - 7.5 cent
Area - 2400 sqft

Design - SDC Architects
Trivandrum.

Phone - 94472 06623/ 0471 2363110

Text courtesy - Resmy Ajesh