കണ്ടു : ഇഷ്ടമായി : പണിതു

This article has been viewed 3031 times
കേറിത്താമസത്തിനു പോയ വീട് ഒരുപാട് ഇഷ്ടമായി, പണിയുമ്പോൾ ഇതുപോലൊരു വീട് പണിയണം എന്ന് അന്നേ തീരുമാനിച്ചു. തേടിപ്പിടിച്ച് ആ ഡിസൈനറെ തന്നെ കണ്ടെത്തി. വേണ്ടതെല്ലാം പറഞ്ഞു കേൾപ്പിച്ചു. പെട്ടന്നു തന്നെ ഇഷ്ട ഭവനം പണി തീർത്തു. ചതുരാകൃതിയിലെ ഡിസൈനും കണ്ടംപ്രററി ശൈലിയുടെ ചേരുവകളുമാണ് എലിവേഷനിലെ ഹൈലൈറ്റ്. ബോക്സ് ടൈപ്പ് ഡിസൈനെ കൂടുതൽ മനോഹരമാക്കുന്നത് എലിവേഷനിലും കോംപൗണ്ട് വാളിലും നൽകിയിരിക്കുന്ന സ്റ്റോൺ ക്ലാഡിങ് ആണ്. മെയിൻ ഗേറ്റിൽ സ്റ്റോൺ ക്ലാഡിങ്ങും സി എൻ സി വർക്കും നൽകി ഹൈലൈറ്റ് ചെയ്ത് ഒരു ഭാഗത്ത് വീട്ടു പേര് എഴുതി മനോഹരമാക്കി. കളേഴ്സ് എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്.


കാറ്റിനും വെളിച്ചത്തിനും യഥേഷ്ടം കയറി ഇറങ്ങാവുന്ന വിധത്തിലുള്ള രീതികളാണ് അകംപുറം ക്രമീകരിച്ചിരിക്കുന്നത്. വിശാലവും ലളിതവും സുന്ദരവുമായ ഡിസൈൻ രീതികളാണ് അകത്തളത്തിന്റെ സവിശേഷത. പാർട്ടീഷനുകൾ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള ഡിസൈൻ രീതികളാണ് ഇന്റീരിയർ ഹൈലൈറ്റ്.

ഫോർമൽ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് എന്നിങ്ങനെ എല്ലാം ക്ലീൻ ഫീൽ പ്രദാനം ചെയ്യും വിധം ഒരുക്കി. ഇന്റീരിയറിൽ നൽകിയിരിക്കുന്ന കോർട്ട്യാർഡുകളും പച്ചപ്പിന്റെ സാനിദ്ധ്യവുമെല്ലാം ഓരോ സ്പേസിന്റേയും ആംപിയൻസ് കൂട്ടുന്നു. നാച്വറൽ സ്റ്റോൺ ക്ലാഡിങ്ങും, തേക്കിൻ തടിയുടെ പാനലിങ് വർക്കുകളുമാണ് ഇന്റീരിയറിന്റെ മനോഹാരിത കൂട്ടുന്നത്. ഉപയുക്തതയിലൂന്നിയാണ് ഓരോ സ്പേസും ഡിസൈൻ ചെയ്തിട്ടുള്ളത്.

ഡൈനിങ്ങിനോട് ചേർന്നുള്ള സ്റ്റെയർ കേസിന്റെ അടിയിലായിട്ടാണ് വാഷ്കൗണ്ടറിന് സ്ഥാനം നൽകിയത്. മുകളിൽ ഒരു കിടപ്പുമുറി നൽകിയതൊഴിച്ചാൽ ബാക്കി സൗകര്യങ്ങൾ എല്ലാം തന്നെ താഴെ നിലയിൽ സജ്ജീകരിച്ചു. തുറന്നതും വിശാലവുമായ ഒരു ബാൽക്കണിയും മുകളിലെ കിടപ്പ് മുറിയോട് ചേർന്ന് ഒരുക്കി. മുകളിൽ നിന്നും താഴേക്ക് നോക്കിയാൽ എല്ലാ സ്പേസും കാണാൻ സാധ്യമാണ്.

3 ബെഡ്റൂമുകൾ താഴെ തന്നെ നൽകി. മുറിയിൽ താമസിക്കുന്നവരുടെ ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് മുറികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. വാഡ്രോബ് യൂണിറ്റുകളും ഡ്രസിങ് ഏരിയയുമെല്ലാം എല്ലാ മുറികളിലും നൽകിയിട്ടുണ്ട്.

സ്പേഷ്യസ് ഡിസൈനാണ് കിച്ചന്. ബ്ലാക്ക് ഗ്രാനൈറ്റിൽ കൗണ്ടർ ടോപ്പും, മറൈൻ പ്ലൈവുഡും, ഗ്ലാസ് ഷട്ടറുകളും കിച്ചനിൽ കൊടുത്തു. ക്ലീൻ ഫീൽ പ്രദാനം ചെയ്യും വിധമാണ് കിച്ചൻ ഡിസൈനും. മനസ്സിൽ ആഗ്രഹിച്ചതിലും പതിൻമടങ്ങ് ഭംഗിയായി വീട് പണി തീർന്നു കിട്ടിയെന്ന് രഞ്ജുവും കുടുംബവും പറയുന്നു.

Client - Renju & Aswathy
Location - Kadakkavoor, Trivandrum
Area - 2900 sqft
Plot - 11.5 cent

Design - Radhakrishnan
SDC Architects, Trivandrum

Ph - 9447206623

Text courtesy - Resmy Ajesh