വീടൊരുക്കാം വ്യത്യസ്തമായി

This article has been viewed 2847 times
പുത്തൻ ട്രെൻഡും പുത്തൻ ശൈലിയുമൊക്കെ പരീക്ഷിക്കാമെങ്കിലും അതെല്ലാം ജീവിത ശൈലിയെ എങ്ങനെ സ്വാധീനിക്കുമെന്നതും, കാലാവസ്ഥയ്ക്ക് ഇണങ്ങുന്നത് എങ്ങനെയെന്നും അറിഞ്ഞുകൊണ്ടുള്ള ഡിസൈൻ രീതികളും നയങ്ങളുമാകണം ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മുഖ്യം. ഇവിടെ പണിത്തിരിക്കുന്നതും അത്തരത്തിലൊരു വീടാണ്. ഇവിടെ ആർഭാടങ്ങളും അലങ്കാരങ്ങളുമെല്ലാം പരിവർത്തിച്ചിരിക്കുന്നത് ആവശ്യങ്ങളായിട്ടാണ്.

കാലാവസ്ഥയ്ക്ക് ഇണങ്ങും വിധമുള്ള സ്ട്രക്ച്ചർ ഡിസൈനും കാറ്റിന്റേയും വെളിച്ചത്തിന്റേയും ഗതിക്കനുസൃതമായിട്ടുള്ള ഓപ്പണിങ്ങുകളും ലൂവറുകളും വെന്റിലേഷനുകളുമാണ് വീടിന്റെ ഹൈലൈറ്റ് എന്നു പറയുന്നത്. സമകാലീന ശൈലിയുടെ ചേരുവകൾ കൂട്ടിയിണക്കികൊണ്ടാണ് ആകെ ഒരുക്കിയിട്ടുള്ളത്. വീടിനകത്തും പുറത്തും സദാ പോസിറ്റീവ് എനർജി നിലനിൽക്കുന്നു. വീടിന് പുറത്തെ പച്ചപ്പിന്റെ സാന്നിദ്ധ്യവും ലാൻഡ്‌സ്‌കേപ്പിങ്ങും എലിവേഷനെ നയനമനോഹരമാക്കുന്നുണ്ട്.

ഗ്രോപ്പിക്കൽ രീതിയാണ് ലാൻഡ്‌സ്‌കേപ്പിങ്ങിന് പകർന്നത്. വെളിച്ചം ക്രമീകരിക്കുന്നതിനും ചൂടിനെ പ്രതിരോധിക്കുന്നതിനുമായി പരമാവധി സൺഷേഡുകൾ നൽകിക്കൊണ്ടാണ് വെന്റിലേഷനുകൾ നൽകിയിട്ടുള്ളത്. അകം പുറം വിശാലമായ ഡിസൈൻ നയമാണ് കൈകൊണ്ടിട്ടുള്ളത്. ജനാലകളെല്ലാം ഓരോ ബോക്സിനകത്ത് എന്നതു പോലെയാണ് നൽകിയിട്ടുള്ളത്. എലിവേഷനിലെ ഗ്രിൽ വർക്കും പാഷിയോയും കഴിഞ്ഞാണ് മിന്റോസും ഭിത്തിയും നൽകിയിട്ടുള്ളത്.

ഓരോ സ്പേസും ഡിസൈൻ ഫോമുകളാൽ വൈവിധ്യമാണ് എന്നുള്ളതാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. പ്രധാന വാതിൽ തുറന്നാൽ മനോഹരമായ ഒരു ഫോയറിലേക്കാണ് മിഴിതുറക്കുന്നത്. ഏറ്റവും ഗുണമേന്മയുള്ളതും മികച്ച നിലവാരം പുലർത്തുന്നതുമായ മെറ്റീരിയലുകളുമാണ് അകത്തളങ്ങളെ ആഡംബരപൂർണമാക്കുന്നത്.

ഫോയറിന്റെ ഇടതു വശത്താണ് ഗസ്റ്റ് ലിവിങ്. സ്വകാര്യതയ്ക്ക് വേണ്ടിയുള്ള പാർട്ടീഷൻ ഇവിടെ ഏർപ്പെടുത്തി. വലിയ ജനാലകൾ വെളിച്ചം ആവോളം ഉള്ളിലേക്കെത്തിക്കുന്നുണ്ട്. ഫോയറിന് വലതു വശത്തായി കൊടുത്തിട്ടുള്ള പാർട്ടീഷൻ വാളിലേക്കാണ് മിഴികൾ ചെന്നെത്തുക. സി.എൻ.സി വർക്കും ഹൈ പ്രഷർ ലാമിനേറ്റുമാണ് പാർട്ടീഷൻ വാളിനെ സുന്ദരമാക്കുന്നത്. ജനലും വാതിലുമെല്ലാം തേക്കിലാണ് തീർത്തിട്ടുള്ളത്. ബാക്കി ഉപയോഗിച്ചിട്ടുള്ള വുഡിന്റെ എലമെന്റുകൾക്കെല്ലാം വെനീറിന്റെ ചന്തമാണ് ഏർപ്പെടുത്തിയത്.

ഒറ്റ മൊഡ്യൂളിൽ നൽകിയിരിക്കുന്ന ഡൈനിങ്ങും ഫാമിലി ലിവിങും സ്വകാര്യത ഉറപ്പാക്കുന്നതിനായി പാർട്ടീഷൻ ഏർപ്പെടുത്തി. മൾട്ടിപർപ്പസായി വർത്തിക്കുന്നതാണ് ഈ പാർട്ടീഷൻ വാൾ. ബുക്ക് റാക്കും, ഷെൽഫും, ടിവി യൂണിറ്റും, കോഫി ടേബിളും എല്ലാം ഈ പാർട്ടീഷൻ വാളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തെ പാഷിയോയിലേക്ക് മിഴി തുറക്കുന്നതിനായി ഓപ്പണിങ്ങുകൾ ഏർപ്പെടുത്തി. ഡൈനിങ്ങിനോട് ചേർന്നു തന്നെ മറ്റൊരു പാഷിയോയും ഒരുക്കിയിട്ടുണ്ട്.

വെന്റിലേഷനുകളും ഓപ്പണിങ്ങുകളും ഇല്ലാതെ നൽകിയിരിക്കുന്ന ലൂവറുകളും സ്ട്രിപ്പുകളും ഇന്റീരിയറിന്റേയും എക്സ്റ്റീരിയറിന്റേയും മനോഹാരിത കൂട്ടുന്ന എലമെന്റുകളാണ്. ലൂവറുകൾക്ക് അലുമിനിയം പൗഡർ കോട്ടും ഫ്രെയിമിന് തടിയും ഉപയോഗിച്ചു. ഫോയറിൽ നിന്നും എത്തുന്ന പാസേജിന്റെ ഇടതുവശത്താണ് പ്രയർ യൂണിറ്റ്. ക്ലൈന്റിന്റെ താൽപര്യാർത്ഥം ഇവിടെ ഏർപ്പെടുത്തിയ കസ്റ്റംമെയ്ഡ് സ്ലൈഡിങ് ഡോർ പ്രത്യേകതയാണ്.

സ്റ്റീലിന്റെ മനോഹാരിതയാണ് 'U' ഷെയ്പ്പ് സ്റ്റെയറിനെ വ്യത്യസ്തമാക്കുന്നത്. സ്റ്റെയർ കയറി നേരെ ചെല്ലുന്നത് ബ്രിഡ്ജിലേക്കാണ്. ബ്രിഡ്ജിന് ഇരുവശവുമായി ഓപ്പൺ സ്പേസ് നൽകി. ഇത് കൂടാതെ മൂന്ന് കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിങ്ങനെയാണ് മുകളിലെ ഒരുക്കങ്ങൾ. വിശാലതയുടെ സൗന്ദര്യമാണ് മുകളിലും താഴെയുമെല്ലാം പ്രതിഫലിക്കുന്നത്. വായുവും വെളിച്ചവും ഉള്ളിലേക്ക് കയറിയിറങ്ങുന്നതിന്റെ പോസിറ്റിവിറ്റിയാണ് എവിടേയും അലയടിക്കുന്നത്.

5 കിടപ്പുമുറികളാണ് ആകെ ഉള്ളത്. വാക് ഇൻ വാർഡ്രോബും ഡ്രസിങ് യൂണിറ്റുമെല്ലാം എല്ലാ മുറികളിലും നൽകിയിട്ടുണ്ട്. അറ്റാച്ച്ഡ് ബാത്റൂമുകളെല്ലാം ആന്റിക് ബ്യൂട്ടി തോന്നും വിധമൊരുക്കി.

വെണ്മയുടെ ചാരുതയും ഗ്രീനിന്റെ മനോഹാരിതയുമാണ് കിച്ചനെ വേറിട്ടു നിർത്തുന്നത്. നാനോ വൈറ്റിൽ തീർത്ത ബ്രേക്ക്ഫാസ്റ്റ് ടേബിളിനും കിച്ചനിൽ തന്നെ ഇടം നൽകി. വെനീറും പി.യു ഫിനിഷുമാണ് ഷട്ടറുകൾക്ക്. കൗണ്ടർ ടോപ്പിനും നാനോ വൈറ്റ് തന്നെ ഉപയോഗിച്ചു.

ഈ വീടിനെ സംബന്ധിച്ചിടത്തോളം കോംപൗണ്ട് വാൾ മുതൽ വീടിന്റെ ഓരോ സ്പേസും കൃത്യമായ ഡീറ്റെയ്‌ലിങ്ങുകളും ഡിസൈൻ ഫോമുകളുമാണ് വേറിട്ടു നിൽക്കുന്നത്. എലിവേഷനിലും അകത്തളങ്ങളിലും ഇത് സ്പഷ്ടമാകും വിധമുള്ള ക്രമീകരണങ്ങളാണ് നൽകിയിട്ടുള്ളത്. ഇതെല്ലാം വീട്ടുകാരുടെ താൽപര്യാർത്ഥം ഒരുക്കാനായി എന്നതിനാൽ അത്യധികം സന്തോഷവും എന്ന് വീടിന്റെ ശിൽപി പറയുന്നു.

Client - Noorzaman
Location - Avinisseri, Thrissur
Plot - 32 cent
Area - 6100 sqft

Design - George Soveen & Ar.Cisy
Aetas Design Studio,
Kochi
Phone - 98957 57686, 99956 60167