വെറും 4 സെന്റിൽ 1850 സ്ക്വയർഫീറ്റ് വീട്

This article has been viewed 408 times
"സ്ക്വയർ ഫീറ്റിന് 2000 രൂപ വെച്ച് എല്ലാ ഫിനിഷിങ്ങും തീർത്ത കണ്ടംപ്രററി വീടാണിത്."

➤ പോർച്ച്, സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, പാഷിയോ, മുകളിലും താഴെയുമായി അറ്റാച്ചിഡ് ബാത്റൂമോട് കൂടിയ മൂന്ന് ബെഡ്റൂമുകൾ, കിച്ചൻ, വർക്ക് ഏരിയ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിങ്ങനെയാണ് ഈ വീട്ടിലെ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
➤ കണ്ടംപ്രററി ശൈലിയിലാണ് എലിവേഷൻ.
➤ ജി.ഐ സ്ട്രക്ച്ചറിൽ റൂഫിങ് ഷീറ്റിട്ടാണ് കാർ പോർച്ച് പണിതത്.
➤ എലിവേഷനിൽ സ്റ്റോൺ ക്ലാഡിങ് കൊടുത്തു.
➤ മിനിമലിസം ആശയത്തിലൂന്നിയാണ് ഇന്റീരിയർ.
➤ കസ്റ്റംമെയിഡ് ഫർണിച്ചർ സോഫയാണ് ലിവിങ്ങിൽ ഇട്ടിരിക്കുന്നത്.
➤ റെസ്റ്റിക് ബ്യൂട്ടിയിൽ ഒരുക്കിയ ഡൈനിങ് കം കിച്ചൻ വിശാലത തോന്നിപ്പിക്കും വിധം ഒരുക്കി.
➤ അടുക്കള മെറ്റീരിയലുകൾ :-
കൗണ്ടർ ടോപ്പ് - ബ്ലാക്ക് ഗ്രാനൈറ്റ്
ക്യാബിനറ്റ് - പ്ലൈവുഡ് മൈക്ക ലാമിനേഷൻ
➤ മുകളിലും താഴെയുമായി സിംപിൾ ഫോമിൽ ഡിസൈൻ ചെയ്ത മൂന്ന് കിടപ്പുമുറികളാണ് ഉള്ളത്.

ഇങ്ങനെ ആവശ്യമറിഞ്ഞുള്ള സൗകര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ബഡ്ജറ്റ് പിടിച്ചു നിർത്താനായത്.Client - Meenu Edwin
Location - Koratty, Thrissur
Plot - 4 cent
Area - 1850 sqft

Design - Linson Jolly
Delarch Architects & Interiors,
Aluva
Phone - 90728 48244

Text courtesy - Resmy Ajesh