കാലികശൈലിയുടെ മികവും തികവും

This article has been viewed 343 times
ഡോക്ടർമാരായ ദമ്പതികളുടെ വീടാണിത്. കൺസൾട്ടിങ് മുറി കൂടി കൊടുത്തുകൊണ്ടാണ് 3600 സ്ക്വയർ ഫീറ്റിൽ വീട് ഡിസൈൻ ചെയ്തതിട്ടുള്ളത്. കാലികശൈലിയുടെ പ്രതിഫലനമാണ് ആകെ.

വിശാലവും ഒന്നിനൊന്ന് വ്യത്യസ്തവുമായ സ്പേസുകളാണ് അകത്തളങ്ങളുടെ ചാരുത. പൂജാ സ്പേസ്, ഫോർമൽ ലിവിങ്, കോർട്ടിയാർഡ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അപ്പർ ലിവിങ്, ഹോം തീയറ്റർ, കിടപ്പുമുറികൾ എന്നിങ്ങനെയാണ് അകത്തള വിന്യാസങ്ങൾ.

വായുവും വെളിച്ചവും ഉറപ്പാക്കുന്ന ജനാലകളും കോർട്ടിയാർഡും വീട്ടകങ്ങളിൽ നവോന്മേഷം നിറയ്ക്കുന്നു. കസ്റ്റംമെയ്ഡ് ഫർണീച്ചറുകളുടെ മികവും ഇളം നിറങ്ങൾ നൽകിയ ഫർണിഷിങ്ങുകളും പാർട്ടീഷൻ യൂണിറ്റുകളുടെ ഡിസൈൻ നയങ്ങളും സീലിങ് പാറ്റേണുകളും അവയെ എടുത്തു കാണിക്കുന്ന ലൈറ്റ് ഫിറ്റിങ്ങുകളും എല്ലാം ഇന്റീരിയറിലെ തികവുകളാണ്.

വീടിനകത്ത് സ്ഥിതി ചെയ്യുന്ന കോർട്ടിയാർഡിന്റെ വലതു വശത്ത് ഫാമിലി ലിവിങ്ങും ഇടതു വശത്ത് ഡൈനിങ്ങുമാണ്. വെർട്ടിക്കൽ ഡിസൈൻ ഫോർമാറ്റിലാണ് ഡൈനിങ്ങിന്റെ ക്രമീകരണം . ഉപയുക്തത കണക്കിലെടുത്ത് ഒരു വശത്ത് മൂന്ന് കസേരയും മറുവശത്ത് ബെഞ്ചുമാണ് കൊടുത്തത്.

വെനീറിന്റെ ചന്തമാണ് തടി പണികൾക്ക് ഉപയോഗിച്ചത്. ഡൈനിങ്ങിനോട് ചേർന്നുള്ള കിച്ചനിൽ ബ്രേക്ക്ഫാസ്റ്റ് പാൻട്രി നൽകി സ്പേസുകളെ വേർതിരിച്ചു. പരമാവധി സ്റ്റോറേജ് യൂണിറ്റുകളെ ഉൾപ്പെടുത്തിയാണ് ഇവിടെ കിച്ചൻ ഡിസൈൻ.

വാൾപേപ്പറിന്റെ മികവാണ് വിശാലമായ ബെഡ്റൂമുകളിലെ ഹൈലൈറ്റ്. സിറ്റിങ് സ്പേസും ടിവി യൂണിറ്റ് സ്പേസും ഓഫീസ് ടേബിളും ഉൾപ്പെടുത്തിയാണ് മാസ്റ്റർ ബെഡ്റൂമിന്റെ ക്രമീകരണം. ഹെഡ്ബോർഡിൽ നിഷുകൾ കൊടുത്തു. അതിനുള്ളിൽ ക്യൂരിയോസുകളും കൊടുത്തു ഭംഗി കൂട്ടി.

ഇങ്ങനെ ഓരോ സ്പേസും വ്യത്യസ്തത പുലർത്തും വിധമാണ് ഇവിടെ ഡിസൈൻ ചെയ്‌തിട്ടുള്ളത്‌. അതുകൊണ്ടുതന്നെ പുതുമ ചോരാതെ തന്നെ എക്കാലത്തും നിലനിൽക്കുകയും ചെയ്യും.


Client - Dr.Deepu & Dr.Parvathy
Location - Tripunithara, Ernakulam
Plot - 9 cent
Area - 3600 sqft

Design - Woodnest Interiors,
Chalakkudy
Phone - 70259 38888

Text courtesy - Resmy Ajesh