ഏറ്റവും പ്രിയമുള്ളൊരിടം

This article has been viewed 383 times
കാലത്തിനൊത്തുള്ള മാറ്റങ്ങൾ ഉൾക്കൊള്ളണം, മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വീടിനെ ഏറ്റവും പ്രിയപ്പെട്ടതാക്കണം, ഇതെല്ലാം ബഡ്ജറ്റിനനുസരിച്ച് പൂർത്തീകരിക്കാനും സാധിക്കണം. ഇവിടെ രാജേഷും കുടുംബവും കുടുംബവും വീടിനെ ഏറ്റവും പ്രിയപ്പെട്ടതാക്കി മാറ്റിയിരിക്കുന്നു. ഗ്രീൻ ഹോംസാണ് വീട് ആഗ്രഹങ്ങൾക്കൊത്ത് പടുത്തുയർത്തിയത്.

ആധുനിക ശൈലി ചേരുവകളാണ് അകംപുറം വീട്ടിൽ നടപ്പാക്കിയിട്ടുള്ളത്. വെള്ള നിറത്തിന്റെ അകമ്പടിയിൽ കണ്ണിന് അലോസരമാകാതെ നിറങ്ങൾ കൂടി നൽകി കൊണ്ടാണ് ഓരോ സ്പേസും ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. സ്റ്റോൺ ക്ലാഡിങ് വർക്കുകളും റൂഫിങ് രീതിയും എല്ലാം കാലിക ശൈലിയോട് നീതി പുലർത്തുന്നുണ്ട്.

വെളിച്ചത്തിനും വിശാലതയ്ക്കും തുല്യ പ്രാധാന്യം നൽകി കൊണ്ടാണ് ഉൾത്തള ക്രമീകരണങ്ങൾ. ഇവിടെയും ഹൈലൈറ്റ് ചില നിറങ്ങളാണ്. ഫർണിഷിങ്ങുകളിലും ഭിത്തിയിലുമൊക്കെ വൈറ്റ് തീമിനോട് ചേർന്നു പോകുന്ന നിറങ്ങൾ നൽകി ഭംഗിയാക്കി. ലളിതമായ ക്രമീകരണങ്ങളോടെ ഒരു കോർട്ടിയാർഡിനും ഇന്റീരിയറിൽ സ്ഥാനം കൊടുത്തു.

ഡബിൾ ഹൈറ്റ് സ്പേസിൽ ഒരുക്കിയിട്ടുള്ള ലിവിങ് ഏരിയയും മറ്റ് സ്പേസുകളുമെല്ലാം ഈ കോർട്ടിയാർഡിന്റെ മികവിൽ പ്രതിഫലിക്കുന്നുമുണ്ട്. ഭിത്തിയിലെ നിഷുകളും അതിനുള്ളിലെ ലൈറ്റ് ഫിറ്റിങ്ങുകളുടെ തികവിൽ നിലകൊള്ളുന്ന ക്യൂരിയോസുകളുമെല്ലാം ഇന്റീരിയറിന്റെ ആംപിയൻസ് കൂട്ടുന്ന ഘടകങ്ങളാണ്.

താഴെ നിലയിൽ രണ്ട് ബെഡ്‌റൂം മുകൾ നിലയിൽ രണ്ട് ബെഡ്‌റൂം എന്നിങ്ങനെയാണ് സൗകര്യങ്ങൾ. ഇവ കൂടാതെ മുകൾ നിലയിൽ അപ്പർ ലിവിങ്ങും ഒരു ബാൽക്കണിയും കൂടി കൊടുത്തിട്ടുണ്ട്. സ്ഥലം പാഴാക്കാതെ ഉള്ള കൂട്ടിയിണക്കലുകൾ വളരെ ഉപയുകതമായിട്ടാണ് എല്ലാ സ്ഥലത്തും നിവർത്തിച്ചിട്ടുള്ളത്. മൾട്ടിവുഡിൽ പി.യു കോട്ടിങ് നൽകിയാണ് ഇന്റീരിയറിനെ മനോഹരമാക്കിയിട്ടുള്ളത്.

ഓറഞ്ച്, വൈറ്റ്, ഗ്രീൻ എന്നീ നിറങ്ങളുടെ സംയോജനമാണ് അടുക്കളയ്ക്ക്. ഇവിടെയും മൾട്ടിവുഡിൽ പി.യു കോട്ടിങ് തന്നെയാണ് താരം. പരമാവധി സ്റ്റോറേജ്‌ യൂണിറ്റുകളെ ഉൾക്കൊള്ളിച്ചും കൊണ്ടുള്ള ക്രമീകരണങ്ങളാണ് അടുക്കളയിൽ കൊടുത്തിരിക്കുന്നത്.

ഇതെല്ലാം വീട്ടുകാരുടെ ആഗ്രഹങ്ങൾക്കൊപ്പം നിവർത്തിച്ചു കൊണ്ടാണ് ഗ്രീൻ ഹോംസ് ഈ പ്രൊജക്റ്റ് പണി തീർത്തു കൊടുത്തത്. "വീട്ടുകാർ എന്ത് ആഗ്രഹിക്കുന്നുവോ അത് നടപ്പിലാക്കുന്നതാണ് ഓരോ വീടിനും ആത്മാവ് നൽകുന്നത്. ഏറ്റവും പ്രിയമുള്ളൊരിടത്താണ് ഈ വീട്" വീട്ടുടമ രാജേഷ് പറയുന്നു.

Client - Rajesh
Location - Thiruvalla
Plot - 27 cent
Area - 4000 sqft

Design - Syam Kumar
Green Homes, Thiruvalla

Phone - 99470 69616

Text courtesy - Resmy Ajesh