ഓടിയെത്താൻ കൊതിക്കുകയാണ് പുതിയ വീട്ടിലേയ്ക്ക്

This article has been viewed 4116 times
നാട്ടിൽ വരുന്ന സമയത്ത് കുടുംബക്കാരോടൊപ്പം സമയം ചിലവഴിക്കാനാണ് ഏറെ ഇഷ്ട്ടം. അതുകൊണ്ടു തന്നെ കുടുംബസ്വത്തായി കിട്ടിയ സ്ഥലത്ത് തന്നെ വീട് പണിയാൻ തീരുമാനിച്ചു. 30 സെൻറ് പ്ലോട്ടിനെ പരമാവധി പ്രയോജനപ്പെടുത്തിയാണ് വീട് പണിതത്.

നീളൻ സ്പേസിലാണ് എലിവേഷൻ ഡിസൈൻ ചെയ്തിട്ടുള്ളത്. വിശാലമായ ലാൻഡ്സ്കേപ്പും, പച്ചപ്പും എല്ലാം എലിവേഷനെ പ്രൗഢഗംഭീരമാക്കുന്നു. കണ്ടംപ്രററി, കൊളോണിയൽ ശൈലി ഘടകങ്ങളുടെ മിശ്രണമാണ് എക്സ്റ്റീരിയറിന് നൽകിയത്.

പ്രധാന വാതിൽ തുറന്ന് ചെല്ലുന്നത് മനോഹരമായ പാസേജിലേക്കാണ്. ഈ പാസേജിന് ഇരുവശവുമായിട്ടാണ് ഫാമിലി ലിവിങും ഗസ്റ്റ് ലിവിങ്ങും കൊടുത്തിട്ടുള്ളത്. വുഡൻ എലമെന്റുകൾ ഇരുവശവും നൽകിയിരിക്കുന്നു. ഗ്ലാസിന്റെ നീളൻ ജനാലകളും സ്ലൈഡിങ് ഡോറും മനോഹാരിത ഉള്ളിലേക്കെത്തിക്കുന്നതിനൊപ്പം തന്നെ പ്രകൃതിയുടെ സ്രോതസ്സുകളായ കാറ്റിനേയും വെട്ടത്തിനേയും കൂടി കൊണ്ടുവരുന്നുണ്ട്.

വുഡിന്റെ എലമെന്റുകളും ജിപ്സം ഫാൾസ് സീലിങ്ങും ലൈറ്റ് ഫിറ്റിങ്ങുകളും എല്ലാം ഇന്റീരിയറിന്റെ മനോഹാരിത കൂട്ടുന്ന ഘടകങ്ങളാണ്. വിശാലവും സുന്ദരവുമായ ഫ്ലോട്ടിങ് സ്പേസുകളാണ് അകത്തളങ്ങളുടെ പ്രധാന ആകർഷണം. ഫർണിച്ചറുകളിലും ഫർണിഷിങ്ങുകളിലുമെല്ലാം ന്യൂട്രൽ നിറങ്ങളാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. നീളൻ സ്പേസുകളെ പ്രൗഢഗംഭീരമാക്കുന്ന മിനിമലിസത്തിലൂന്നിയ ഫർണീച്ചറുകളാണ് മറ്റൊരാകർഷണം. ഫാമിലി ലിവിങ്ങിനോട് ചേർന്നു തന്നെയാണ് പ്രയർ യൂണിറ്റും കൊടുത്തിട്ടുള്ളത്.

ഓപ്പൺ കൺസപ്റ്റിലാണ് ഡൈനിങ് കം കിച്ചൻ കൊടുത്തിട്ടുള്ളത്. ഇവയെ തമ്മിൽ വേർതിരിക്കുന്നത് കിച്ചനോട് ചേർന്ന് ഒരുക്കിയിട്ടുള്ള പാൻട്രി സ്പേസാണ്. ഹാംഗിങ് ലൈറ്റുകളും സ്പോട്ട് ലൈറ്റുകളും വെനീറിന്റെയും ഗ്ലാസ് ഷട്ടറുകളുടേയും ഗ്രാനൈറ്റിന്റേയും ചാരുതയിലാണ് നീളൻ സ്പേസിലുള്ള കിച്ചൻ ഡിസൈൻ. സ്റ്റെയർ കേസിലേക്ക് എത്തുന്നത് നീളൻ പാസേജിലൂടെയാണ്. പാസേജിന്റെ അവസാനം കോഫി ടേബിളും നൽകി അവിടെയൊരു റീഡിങ് സ്പേസാക്കി.

മുകൾ നിലയിൽ ഒരു ബെഡ്‌റൂം മാത്രം നൽകികൊണ്ട് ബാക്കി സൗകര്യങ്ങൾ എല്ലാം തന്നെ താഴത്തെ നിലയിലാണ് സജ്ജീകരിച്ചത്. താഴെ ഫോർമൽ ലിവിങ്ങിന്റെ ഓപ്പണിങ്ങിലൂടെ സഹോദരന്റെ വീട് കാണാനാകും. സ്വച്ഛസുന്ദരമായ കിടപ്പുമുറികളാണ് എല്ലാം. ഹെഡ്റെസ്റ്റിൽ നൽകിയിട്ടുള്ള വാൾ പേപ്പറിന്റെ ചാരുതയും ലളിതവും സുന്ദരവും വിശാലവുമായ ഡിസൈൻ നയങ്ങളാണ് കിടപ്പുമുറികളെ ശാന്തസുന്ദരമാക്കുന്നത്.


ഇങ്ങനെ ആകെ മൊത്തം അകവും പുറവും സ്വച്ഛത നിറയുന്ന സ്പേസുകളാണ് ഈ വീടിന്റെ സവിശേഷത. പ്രവാസ ജീവിതത്തിൽ നിന്നും വരുന്ന ഇടവേളകൾ കുടുംബക്കാരോടൊപ്പം തന്നെ തന്റെ സ്വന്തം വീട്ടിൽ ചിലവഴിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ജിജിയും കുടുംബവും. വീട്ടിലെത്തിയാൽ തിരികെ പോകാൻ തോന്നാറില്ല എന്നാണ് ജിജി പറയുന്നത്.Client – Gigie
Location – Pavaratty, Thrisur
Area – 3000 sqft
Plot – 30 cent

Design – Woodnest Interiors, Chalakkudi
Ph - 7025936666

Text courtesy - Resmy Ajesh