സംശയം വേണ്ട കൊളോണിയൽ ഭവനം തന്നെ

This article has been viewed 339 times
കൊളോണിയൽ ശൈലിയിലുള്ള വീടുകൾ പൊതുവേ കേരളത്തിൽ കുറവാണ്. ഉണ്ടെങ്കിൽത്തന്നെ 100 ശതമാനം കൊളോണിയൽ ശൈലിയോട് നീതി പുലർത്തി പണിയുന്ന വീടുകൾ വിരളമാണ്. എന്നാൽ ഇവിടെ പണിതിട്ടുള്ളത് കൊളോണിയൽ ഭവനം തന്നെയാണ്. അടിമുടി കൊളോണിയൽ ശൈലിയുടെ പൂരകങ്ങളും ഡിസൈൻ എലമെന്റുകളും നിറങ്ങളും മാത്രമാണ് ഈ വീട്ടിൽ ഉപയോഗിച്ചിട്ടുള്ളത്.

റോഡ് ലെവലിൽ നിന്നും അൽപം താഴ്ന്നാണ് പ്ലോട്ട് നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ എലിവേഷന് കാഴ്‌ചഭംഗി ലഭിക്കത്തക്ക വിധം വേണം ഡിസൈൻ എന്ന് നിർബന്ധം ഉണ്ടായിരുന്നു. റൂഫിങ്ങിന് പ്രാധാന്യം കിട്ടും വിധം ഡിസൈൻ ചെയ്‌തു. യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്‌ത റൂഫ് ടൈലാണ് വിരിച്ചിരിക്കുന്നത്. കൊളോണിയൽ ഡിസൈൻ എലമെന്റുകളായ റൂഫിങ്ങും സ്ട്രക്ച്ചറും ഗ്രൂവുകളും വലിയ വിൻഡോസും അതിലെല്ലാം ഉപരി നിറസംയോജനവും ഈ വീടിനെ 100 ശതമാനം കൊളോണിയൽ ആക്കുന്നു.

എടുത്തു പറയേണ്ട മറ്റൊരു കാര്യം ഏതു ഡിസൈൻ പാറ്റേൺ ആയാലും വീട്ടുടമസ്ഥയ്ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. ആർട്ടിഫാക്ടുകൾ തിരഞ്ഞെടുക്കുന്നതിൽ വരെ അവർ ശ്രദ്ധ പുലർത്തിയതിന്റെ പ്രതിഫലനം ഓരോ സ്പേസിലും കാണാനാകും. ക്രൗഡഡ് ഫീൽ കൊണ്ടുവരാതെയാണ് ഈ വീടിന്റെ ശിൽപി ഇവിടം ഒരുക്കിയത്. ഇന്റീരിയറിലെ അഴകളവുകൾക്കനുസരിച്ച് പണിതെടുത്ത ഫർണിച്ചറുകളും കൊളോണിയൽ സൗന്ദര്യത്തിന്റെ തികവുകളാണ്.

എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഓരോ സ്പേസിലും ആശയം ചോരാതെ തന്നെ ക്രമീകരിച്ചു. വൈറ്റ്, ബെയ്‌ജ് നിറസംയോജനമാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ലൈറ്റ് ഫിറ്റിങ്ങുകൾ ബ്രാസിൽ തീർത്തു. റസ്റ്റിക് ഫർണിച്ചറുകളും കൊളോണിയൽ ഫർണിഷിങ്ങുകളും എല്ലാം ഇന്റീരിയറിന്റെ ഭംഗിയാണ്.

ലിവിങ്, ഡൈനിങ്, കിച്ചൻ എല്ലാം ഈ തനിമ ചോരാതെയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. റൂഫിങ്ങിന്റെ മനോഹാരിത ഇന്റീരിയറിലും ഭംഗിയേകുന്നു. ചെരിഞ്ഞ റൂഫിലെ സീലിങ് വൈവിധ്യം മനോഹരമാണ്. തടിയാണ് സ്റ്റെയറിന്റെ പ്രധാന മെറ്റീരിയൽ.

സ്റ്റെയർ കയറി മുകൾ നിലയിലേക്ക് എത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടേയും ഫർണീച്ചറുകളുടേയും മനോഹാരിതയും ചന്തം പകരുന്നുണ്ട്.

മുകളിലും താഴെയുമായി ആറ് ബെഡ്‌റൂമുകളാണ് ഈ വീട്ടിൽ ഉള്ളത്. മൂന്ന് കിടപ്പുമുറികൾ മുകൾ നിലയിലാണ് ഉള്ളത്. ഹൈറ്റ് കൂട്ടി എല്ലാ സ്പേസും ഡിസൈൻ ചെയ്‌തതിനാൽ താഴത്തെ നിലയിലെ ചൂട് കുറയ്ക്കാനും സഹായിക്കുന്നുണ്ട്.

കൊളോണിയൽ കിച്ചൻ തന്നെയാണ് ഇവിടെ. കിച്ചനിൽ തന്നെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും കൊടുത്തു. കുറഞ്ഞ സ്പേസിലാണെങ്കിലും വിശാലമായിട്ടാണ് ഡിസൈൻ ക്രമീകരണങ്ങൾ. കൗണ്ടർ ടോപ്പിന് സീസർ സ്‌റ്റോൺ കൊടുത്തു. ക്യാബിനറ്റുകളെല്ലാം ആഷ് വുഡ് ഉപയോഗിച്ചു.

ഇങ്ങനെ ലാൻഡ്സ്‌കേപ്പിൽ തുടങ്ങുന്ന കൊളോണിയൽ ശൈലിയുടെ ഭംഗി അകംപുറം നൽകിയത് നൂറ് ശതമാനവും നീതി പുലർത്തിക്കൊണ്ടാണ്.

Client - Suneer
Location - Varambanala, Tirur
Plot - 42 cent
Area - 3300 sqft

Design - Nufail Shabana Architects,
Calicut

Phone - 90482 41331, 80861 88885

Text courtesy - Resmy Ajesh