അഴകും അളവും ബഡ്‌ജറ്റിനൊത്ത്

This article has been viewed 2202 times
വീതിയുള്ള 8 സെന്റ് പ്ലോട്ടാണ് വീട് വെക്കാനായി ഷറഫുദീൻ തിരഞ്ഞെടുത്തത്. ഗ്രെന്റിനൊപ്പം നിലനിൽക്കുന്ന ഡിസൈൻ നയങ്ങളും രീതികളും പിന്തുടരുന്ന ഒരു വീടായിരിക്കണം എന്നതിനാൽ സമകാലീന ശൈലിയിൽ തന്നെ അടിമുടി ഒരുക്കി. എലിവേഷൻ ഒറ്റ നോട്ടത്തിൽ ഭിത്തിക്ക് പകരം ലൂവറുകളാണോ നൽകിയതെന്ന് തോന്നും വിധമാണ് എക്സ്റ്റീരിയറിൽ ലൂവേഴ്സ് കൊടുത്തിരിക്കുന്നത്. ഈ ലൂവറുകൾ നേരിട്ടെത്തുന്ന സൂര്യപ്രകാശത്തെ ഉൾത്തളങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം ഡിസൈൻ എലമെന്റായും നിലകൊള്ളുന്നു. ബോക്സ് ടൈപ്പ് ഡിസൈനിൽ വെർട്ടിക്കൽ ലൂവറുകളുടെ ക്രമീകരണവും അവയോട് നീതി പുലർത്തുന്ന കോംപൗണ്ട് വാളും എലിവേഷന്റെ തലയെടുപ്പാണ്. മിനിമലിസം എന്ന ആശയമാണ് വീടിന് സ്വീകരിച്ചത്. വീടിന് പിറകുവശത്താണ് സ്ഥലം കൂടുതൽ അതിനാൽ ലാൻഡ്സ്‌കേപ്പിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാൻ സാധിക്കാത്തതിനാൽ ഉൾത്തളങ്ങളിൽ ഹരിതാഭയ്ക്ക് പ്രാധാന്യം കൊടുത്തു. ലളിതവും സുന്ദരവുമായ ക്രമീകരണങ്ങൾ മിതമായ ബഡ്ജറ്റിൽ തീർക്കാനായി എന്നതാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. ഫ്രീ ഫ്ലോയിങ് സ്പേസുകളാണ് ഉൾത്തളങ്ങൾക്ക്. കാറ്റിനേയും വെളിച്ചത്തിനേയും കയറ്റി ഇറക്കുന്നതിനാൽ നൽകിയ ഓപ്പണിങ്ങുകളും വെന്റിലേഷനുകളും പർഗോളയും എല്ലാം ഇന്റീരിയറിനെ സുന്ദരമാക്കുന്ന ഘടകങ്ങളാണ്. ഉള്ളിലേക്കെത്തുന്ന സ്വാഭാവിക വെളിച്ചം നവോന്മേഷം നിറയ്ക്കുന്നു. നീളൻ സ്പേസിലുള്ള ലിവിങ്ങിനേയും ഡൈനിങ്ങിനേയും തമ്മിൽ വേർതിരിക്കുന്നത് കോർട്ടിയാർഡാണ്. ഇളം നിറങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ഡൈനിങ്ങിന്റെ ഒരു വശത്ത് കസേരയും മറുവശത്ത് സോഫയും നൽകി വ്യത്യസ്തമാക്കി. ന്യൂട്രൽ നിറങ്ങളോടൊപ്പം ഹരിതാഭയുടെ ഭംഗിയും ഹാംഗിങ് ലൈറ്റുകളുടെ വൈവിധ്യവുമെല്ലാം ഇന്റീരിയറിന്റെ ആംപിയൻസ് കൂട്ടുന്ന ഘടകങ്ങളാണ്. ഇരുട്ട് വീഴുന്ന വരെ ലൈറ്റിന്റെയോ ഫാനിന്റേയോ ആവശ്യകത വരുന്നില്ല. പുറമേ നിന്നുള്ള കാഴ്ചയിൽ തികച്ചും സമകാലീന ശൈലി ആണെങ്കിലും അകത്തളങ്ങളിൽ പഴമയുടെ ചേരുവകൾ ഉൾച്ചേർത്തിരിക്കുന്നത് കാണാം. ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള ഡിസൈൻ എലമെന്റുകൾ ലാളിത്യത്തിലൂന്നി ചിട്ടപ്പെടുത്തിയതുകൊണ്ട് ഉദ്ദേശിച്ച ബഡ്ജറ്റിൽ എല്ലാം തീർക്കാനായി എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ് തന്നെ. 32 ലക്ഷത്തിന് സ്ട്രക്ച്ചറും ഇന്റീരിയറും പൂർത്തിയാക്കാനായതിനാൽ സന്തുഷ്ടരാണ് വീട്ടുകാരും ഡിസൈനറും. സ്റ്റെയർ കയറി മുകൾ നിലയിൽ എത്തിയാൽ അപ്പർ ലിവിങ്, സ്റ്റഡി ഏരിയ, കിഡ്സ് ബെഡ്‌റൂം, ഗസ്റ്റ് ബെഡ്‌റൂം ഇത്രയുമാണ് ഉള്ളത്. മിനിമലിസ്‌റ്റ് രീതി തന്നെയാണ് ഇവിടേയും പിന്തുടർന്നു വന്നത്. എൽ ഷേയ്പ്പ് കിച്ചനും ന്യൂട്രൽ നിറങ്ങൾക്കാണ് മുൻഗണന. പരമാവധി സ്റ്റോറേജ് സ്പേസുകളും പുൾ ഔട്ട് യൂണിറ്റുകളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് അടുക്കള ഡിസൈൻ. നീളൻ ഇടവഴികളും ട്രസ് വർക്ക് ചെയ്ത് ഓടിട്ട വർക്ക് ഏരിയയും പരമ്പരാഗത ശൈലിയെ ഓർമ്മിപ്പിക്കുന്നു. കൃത്യമായ പ്ലാനിങ്ങും ഡിസൈനറും വീട്ടുകാരും തമ്മിലുള്ള സഹകരണവുമെല്ലാം വീടിന്റെ ഓരോ സ്പേസിലും നമ്മുക്ക് ദൃശ്യമാണ്. ഓരോ ഉത്പന്നത്തിനും വില കൂടിക്കൊണ്ടിരിക്കുന്ന ഇന്ന് ഇത്രയും സൗകര്യവും സൗന്ദര്യവുമുള്ള വീട് കുറഞ്ഞ ബഡ്ജറ്റിൽ തീർത്തു എന്നത് പ്രശംസനീയമാണ്. Client - Sharafudheen Location - Perumbavoor Plot - 8 cent Area - 2500 sqft Design - Sanas P Hameed Norah Architects & Interiors, Perumbavoor Phone - 99616 37227