ബ്ലാക്ക് ആൻഡ് വൈറ്റ് ബ്യൂട്ടിയിൽ കൗതുകങ്ങൾ നിറഞ്ഞ വീട്

This article has been viewed 516 times
ഒറ്റ നോട്ടത്തിൽ കുറേ ബോക്സുകൾ എടുത്തു വെച്ചതുപോലെ തോന്നും. ബോക്സ് ടൈപ്പ് ഡിസൈനിൽ കറുപ്പിന്റേയും വെളുപ്പിന്റേയും അകമ്പടിയിൽ ഒരുക്കിയിരിക്കുന്നതാണ് എലിവേഷന്റെ ഭംഗി. ബോക്സ് ടൈപ്പ് ഡിസൈൻ ആയതുകൊണ്ട് തന്നെ ഫ്ലാറ്റ് റൂഫാണ് എലിവേഷന് നൽകിയത്. അതുകൊണ്ടുതന്നെ അവ കാലാവസ്ഥയോട് ചേർന്നു പോകാൻ ഉതകും വിധം സൺഷേഡുകൾ നൽകിയിട്ടുണ്ട്.

2893 സ്‌ക്വയർഫീറ്റിൽ എറണാകുളത്ത് പുക്കാട്ടുപടിയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് രാജുവിന്റേയും കുടുംബത്തിന്റേയും ആണ്. മിനിമലിസം എന്ന ആശയത്തിന് ഊന്നൽ നൽകികൊണ്ട് ഏറ്റവും ലളിതവും സുന്ദരവുമായ ഡിസൈൻ ക്രമീകരണങ്ങളാണ് ഈ വീട്ടിൽ അവലംബിച്ചിട്ടുള്ളത്. ലാൻഡ്സ്‌കേപ്പിൽ നൽകിയ വാക് വേയും പുല്ല് പിടിപ്പിച്ചിരിക്കുന്നതുമെല്ലാം എക്സ്റ്റീരിയറിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നുണ്ട്. എലിവേഷൻ ഡിസൈൻ നയത്തോട് നീതി പുലർത്തും വിധമാണ് കോംപൗണ്ട് വാളിന്റെ ക്രമീകരണം.

സിറ്റൗട്ടിൽ നിന്നും നേരേ കയറുന്നത് ഫോയർ സ്പേസിലേക്കാണ്. ഉൾത്തളത്തിലേക്ക് എത്തിയാൽ സ്പേസ് യൂട്ടിലൈസേഷന്റെ മികവിൽ ഏറ്റവും ലളിതമായി ഒരുക്കിയിട്ടുള്ള സ്പേസുകൾ കാണാം. ഗ്രേ-വൈറ്റ് നിറങ്ങളുടെ സംയോജനമാണ് എലഗന്റ് ലുക്ക് തരുന്നത്. നീറ്റ് ആൻഡ് ക്ലീൻ ഫീൽ പ്രദാനം ചെയ്യും വിധമാണ് ഫർണീച്ചറുകളുടേയും ഫർണിഷിങ്ങുകളുടേയും ക്രമീകരണങ്ങൾ.

സ്റ്റെയറിനോട് ചേർന്ന് വരുന്ന വാളിൽ പ്രയർ യൂണിറ്റും ഉൾപ്പെടുത്തി. ഓപ്പൺ കൺസെപ്റ്റിലാണ് സ്പേസുകളെ വിന്യസിച്ചിട്ടുള്ളത്. വുഡും സ്റ്റീലും ഉപയോഗിച്ചാണ് സ്റ്റെയറിന്റെ നിർമ്മാണം. സ്റ്റെയറിന് അടിഭാഗത്തായിട്ടാണ് വാഷ് കൗണ്ടറിനും ചെറിയൊരു ക്രോക്കറി യൂണിറ്റിനും ഇടം കണ്ടെത്തിയത്.

നാനോ വൈറ്റിന്റേയും ഹൈ ഗ്ലോസ് ലാമിനേഷന്റേയും മനോഹാരിതയാണ് കിച്ചന്. കുറഞ്ഞ സ്പേസിൽ പരമാവധി സ്റ്റോറേജ് യൂണിറ്റുകളെ ഉൾപ്പെടുത്തിയാണ് അടുക്കള ഡിസൈൻ ചെയ്തത്. ഷോ കിച്ചൻ കൂടാതെ വർക്കിങ് കിച്ചനും സെർവെൻസ് റൂം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പാൻട്രി സ്പേസിനും കൂടി ഇടം കൊടുത്തുകൊണ്ട് സ്പേസിനെ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

സ്റ്റെയർ കയറി മുകൾ നിലയിൽ എത്തിയാൽ അവിടെ ഒരു സ്റ്റഡി ഏരിയയും അയേൺ സ്പേസും അപ്പർ ലിവിങും ഉണ്ട്.

മുകളിലും താഴെയുമായി നാല് ബെഡ്‌റൂമുകളാണ് ഈ വീട്ടിൽ ഉള്ളത്. മുറിയുടെ ആവശ്യകതയ്ക്ക് അനുസരിച്ചാണ് ഡിസൈൻ ക്രമീകരങ്ങൾ എല്ലാം കൊടുത്തിട്ടുള്ളത്. മുകളിൽ ക്രമീകരിച്ചിട്ടുള്ള ഒരു ബെഡ്‌റൂമിൽ നിന്നും ബാൽക്കണിയിലേക്ക് ഇറങ്ങാവുന്ന വിധമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഇങ്ങനെ മിനിമലിസം കാത്തുസൂക്ഷിച്ചു കൊണ്ടാണ് ഓരോ സ്പേസും ഉപയുകതമായി ഇവിടെ ക്രമപ്പെടുത്തിയിട്ടുള്ളത്. എല്ലാം കാലികശൈലിയുടെ ചേരുവകൾ ആയതിനാൽ പുതുമയും തനിമയും നിലനിൽക്കുകയും ചെയ്യും.

Client - Raju
Location - Pukkattupady, Ernakulam
Plot - 20 cent
Area - 2893 sqft

Design - Ar.Binoy P S
P.S Binoy Architects,
Ernakulam
Phone - 94471 44700

Text courtesy - Resmy Ajesh