പള്ളുരുത്തിയിലെ മൊഞ്ചത്തി വീട്

This article has been viewed 4507 times
ഒതുക്കവും ഭംഗിയും ഉള്ള ഒരു വീട്. ആരും ഒന്നു നോക്കിപ്പോകും ആ മുഖസൗന്ദര്യം. കണ്ടംപ്രററി കൊളോണിയൽ ഫ്യൂഷൻ ശൈലിയിലാണ് വീടിന്റെ രൂപകൽപന. 10 സെൻറ് പ്ലോട്ടിലെ ലാൻഡ്‌സ്‌കേപ്പിങ്ങും സ്വാഭാവിക പ്രകൃതഭംഗിയും വീടിന്റെ മനോഹാരിത ഇരട്ടിപ്പിക്കുന്നുണ്ട്. 3073 സ്‌ക്വർഫീറ്റിൽ പള്ളുരുത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് അബ്‌ദുൾ റഹ്മാന്റേയും കുടുംബത്തിന്റെയുമാണ്. വീട്ടുകാരുടെ ആഗ്രഹങ്ങളും ആവിശ്യങ്ങളും കൂട്ടിയിണക്കി ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ആക്റ്റീവ് ഡിസൈൻസ് പ്രൈ. ലിമിറ്റഡാണ്.

സ്ലോപ് റൂഫിങ്ങും, പർഗോളയും, ടഫൻ ഗ്ലാസും, ക്ലാഡിങ് വർക്കുകളും, കോംപൗണ്ട് വാളും എല്ലാം മുഖസൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന ഘടകങ്ങളാണ്. മിതത്വം പാലിച്ചുകൊണ്ടുള്ള ഡിസൈൻ രീതികളാണ് ആകമാനം പ്രാവർത്തികമാക്കിയിട്ടുള്ളത്.

വളരെ കൃത്യമായി കണക്കുകൂട്ടലുകളാണ് ഓരോ സ്പേസിന്റെയും ഭംഗി. ആവശ്യകതയും അലങ്കാരങ്ങളും കൃത്യമായ അളവിൽ വിന്യസിപ്പിച്ചപ്പോൾ എല്ലായിടവും ജീവസുറ്റതായി തീർന്നു എന്ന് ആക്റ്റീവ് ഡിസൈൻസിലെ പ്രിൻസിപ്പൽ ഡിസൈനറായ സേവ്യർ ആലുങ്കൽ പറയുന്നു.

വിശാലവുമാണ് സ്വകാര്യതയുമുണ്ട്
'L'ഷേയ്പ്പ് വരാന്ത തുറക്കുന്നത് ഫോയറിലേക്കാണ്. ഫോയറിൽ നിന്നും വീടിന്റെ സെൻട്രൽ സ്പേസിലേക്കും എത്തിച്ചേരുന്നു. ലിവിങ്, ഡൈനിങ്, കിച്ചൺ, ഇന്റേണൽ കോർട്ട്യാർഡ്, 3 കിടപ്പുമുറികൾ, ഷോ കിച്ചൺ, വർക്കിങ് കിച്ചൺ എന്നിങ്ങനെയാണ് അകത്തളങ്ങളെ വിന്യസിച്ചിരിക്കുന്നത്.

ലിവിങ് സ്പേസ്
L'ഷേയ്പ്പ് സോഫയാണ് ലിവിങ് റൂമിന് നൽകിയിട്ടുള്ളത്. സീലിങ് വർക്കുകളുടെ ഭംഗിയാണ് ലിവിങ്ങിന്റെ പ്രത്യേകത. ടിവി യൂണീറ്റിരിക്കുന്ന ഭിത്തിക്ക് തടിയുടെ പാനലിങ്ങാണ് ഉപയോഗിച്ചിട്ടുള്ളത്. തടിപ്പണികൾക്കെല്ലാം തേക്കാണ് ഉപയോഗിച്ചിട്ടുള്ളത്.

സ്റ്റെയർ ഏരിയയുടെ ഭാഗമായിരിക്കുന്ന ഇന്റേണൽ കോർട്ട്യാർഡാണ് ഇന്റീരിയറിൻറെ ഹൈലൈറ്റ്. ലിവിങ് ഏരിയയിലും ഡൈനിങ് ഏരിയയിലും ഈ കോർട്ട്യാർഡിന്റെ മാസ്മരിക ഭംഗി എത്തുന്നുണ്ട്.കോർട്ട്യാർഡിനുള്ളിൽ തന്നെയാണ് സ്ത്രീകൾക്ക് ഇരിപ്പിടവും സജ്ജീകരിച്ചിട്ടുള്ളത്.

ഡൈനിങ് സ്പേസ്
സീലിങ് വർക്കുകളുടെ ഭംഗിയാണ് ഡൈനിങ്ങിന്റെയും ഭംഗി. 8 പേർക്ക് ഇരിക്കാവുന്ന വിധമാണ് ഡൈനിങ്ങിന്റെ സജ്ജീകരണം. ഇവിടെ ഏർപ്പെടുത്തിയിരിക്കുന്ന ഹാംഗിങ് ലൈറ്റ് ഡൈനിങ് ഏരിയയുടെ ആംപിയൻസ് വർദ്ധിപ്പിക്കുന്നു. ഡൈനിങ് സ്പേസിൽ തന്നെ ഭിത്തിയുടെ ഒരു ഭാഗം ക്രോക്കറിഷെൽഫ് നൽകി.

സിംപിൾ & എലഗൻറ്
ഹെഡ്ബോർഡിൻറ്റെയും സീലിങ് പാറ്റേണിന്റെയും വൈവിധ്യമാണ് ബെഡ്‌റൂമുകളുടെ പ്രത്യേകത. വിശാലമായിട്ടാണ് ബെഡ്റൂമുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ഇവിടെ മാത്രമാണ് നിറക്കൂട്ടുകൾ നൽകിയിട്ടുള്ളത്. അനാവശ്യമായ അലങ്കാരങ്ങൾ കുത്തി നിറയ്ക്കാതെ സിംപിൾ ആൻറ് എലഗൻറ് ബ്യൂട്ടി സ്പേസുകൾ എന്ന് ഓരോ കിടപ്പുമുറിയേയും വിശേഷിപ്പിക്കാം. മകന്റെ മുറിയിൽ ഒരു സ്‌റ്റഡി ടേബിളും അതിനോട് ചേർന്ന് ഒരു കോർണർ ഷെൽഫും കൊടുത്തിട്ടുണ്ട്‌.


തുറന്ന നയം
തുറന്ന നയം സ്വീകരിച്ചാണ് അടുക്കള ഒരുക്കിയിട്ടുള്ളത്. ഷോ കിച്ചൺ കൂടാതെ വർക്കിങ് കിച്ചനും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പുൾഔട്ട് യൂണിറ്റുകൾ ഉൾപ്പെടുത്തി പരമാവധി സ്റ്റോറേജ് സൗകര്യങ്ങളും ഇവിടെ നൽകിയത് കാണാം. ഗ്രീൻ ആൻറ് ഗോൾഡ് ഗ്ലാസ് മൊസൈക്കാണ് ബാക്ക് സ്പ്ലാളിഷിന് ഉപയോഗിച്ചിട്ടുള്ളത്. ബ്രേക്ക്ഫാസ്റ്റ് ടേബിളിനും ഷോകിച്ചനിൽ ഇടം നൽകി.


മുകൾനിലയിലെ ബാൽക്കണിയും സ്വാഭാവിക പ്രകൃതിയും, പുറത്തെ ലാൻഡ്‌സ്‌കേപ്പിലെ പച്ചപ്പും ഇന്റേണൽ കോർട്ട്യാർഡിലെ പച്ചപ്പിൻറ്റെ സാന്നിദ്ധ്യവുമെല്ലാം വീടിന് അടിമുടി സൗന്ദര്യം നൽകുന്നുണ്ട്. കൂടാതെ മിതത്വം പാലിച്ചുകൊണ്ട് കടുംനിറങ്ങളോ വർണങ്ങളോ നൽകാതെ പരസ്പരം ചേർന്നുപോകും വിധമാണ് എല്ലാം ക്രമീകരിച്ചിട്ടുള്ളത്.

ഇങ്ങനെ വീട്ടുകാരുടേയും കുടുംബക്കാരുടേയും ആഗ്രഹങ്ങളും വിശ്വാസങ്ങളും എല്ലാം കോർത്തിണക്കി ഉദ്ദേശിച്ച ബഡ്ജറ്റിൽ പണി തീർക്കാനായി എന്ന് ആക്റ്റീവ് ഡിസൈൻസിലെ പ്രിൻസിപ്പൽ ഡിസൈനറായ സേവ്യർ ആലുങ്കൽ പറയുന്നു.
തയ്യാറാക്കിയത് - രശ്മി അജേഷ്

ക്ലൈൻറ്റ് -അബ്‌ദുൾ റഹ്‌മാൻ
സ്ഥലം - പള്ളുരുത്തി , എറണാകുളം
പ്ലോട്ട് - 10 സെൻറ്
വിസ്തീർണം - 3073 സ്ക്വർ ഫീറ്റ്
പണി പൂർത്തീകരിച്ച വർഷം - 2018

ഡിസൈൻ - ആക്റ്റീവ് ഡിസൈൻസ് പ്രൈ. ലിമിറ്റഡ്
തമ്മനം, കൊച്ചി
ഫോൺ : 9447035933