റിഫ്ലെക്ഷൻ ഓഫ് ലൈഫ്

This article has been viewed 2192 times
വീട് കുടുംബാംഗങ്ങളുടെ വിശ്വാസവും സംസ്കാരവും വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്നതാവണം. പൂജ അങ്കിതിന്റെ ഈ വീട്ടകം നമ്മുക്ക് കാണിച്ചു തരുന്നത് അതാണ്. വുഡിനെ കേന്ദ്രസ്ഥാനത്ത് നിറുത്തി ബ്രാസ്, ഗ്ലാസ്, സ്റ്റോൺ ഫാബ്രിക് എന്നിവ കൊണ്ടാണ് അകത്തളം ചമച്ചിരിക്കുന്നത്. അർബ്സ്കേപിന്റെ ചീഫ് ആർക്കിടെക്റ്റ് നിധി പരീഖാണ് ഇന്റീരിയറിനെ ഒരു നിറക്കൂടാക്കി മാറ്റിയിരിക്കുന്നത്. മുറിയുടെ ഫങ്ങ്ഷനും ഉപയോക്താവിന്റെ ഇഷ്ടങ്ങളും ഉപയോഗിക്കുന്ന സാമഗ്രിയുടെ മേന്മയും അത് ഉളവാക്കുന്ന സൗന്ദര്യവും കൃത്യമായി അനുഭവ വേദ്യമാക്കുന്നതാണ് ഈ അകത്തളം.

ഉയരം കുറഞ്ഞ പൂമുഖത്തൂടെയാണ് വീട്ടകത്തേക്ക് പ്രവേശനം. സ്റ്റോൺ ക്ലാഡിങ്ങും വുഡൻ പാനലിങ്ങുമാണ് ഇവിടെ അലങ്കാരം. ഫാമിലി ലിവിങ് കം ഡൈനിങ് ഏരിയയിലേക്കാണ് എത്തുന്നത്. ഒരു പാറ്റേൺ വാൾ കൊണ്ട് ചുറ്റപ്പെട്ടതാണ് ലിവിങ് - ഡൈനിങ് ഏരിയ. പിഗ്മെന്റഡ് വെനീർ കൊണ്ടാണ് പാനലിങ്. ഫോർമൽ സ്പേസ് വേർതിരിക്കുന്നത് വുഡ്-ഗ്ലാസ് പാർട്ടീഷനാണ്. ഗ്ലോസി ഇറ്റാലിയൻ ഫിനിഷ് ഫീച്ചർ വാളും ഫോർമൽ സീറ്റിങും സ്വീകരണ മുറിയെ ഹൃദ്യമാക്കുന്നു. തുറന്നിട്ടാൽ ഗാർഡൻ വ്യൂ ആണ്. പൂന്തോട്ടത്തിന് മധ്യേ അല്പം ഉയരത്തിൽ ഇരിക്കുന്ന ഫീലാണ് ഇവിടുന്ന് ലഭിക്കുന്നത്.

ഡൈനിങ്ങും ഫാമിലി ലിവിങും വേർതിരിക്കുന്നത് ക്രോക്കറി യൂണിറ്റാണ്. ബ്ലൂ നിറത്തിലുള്ള വെനീർ വാൾ ഹോം തീയറ്ററിന്റെ കാഴ്ച മറയ്ക്കുന്നുണ്ട്. ഫാബ്രിക്കും വുഡും കൊണ്ടുള്ള ലോ സീറ്റിങ് സംവിധാനമാണ്. ഡൈനിങ് സ്പേസിൽ നിന്നാണ് ബാൽക്കണിയിലേക്ക് എത്തുന്നത്. ഇവിടെ ലോ സീലിങും സീറ്റിങും സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ കിച്ചൻ, ഡൈനിങ് ഫാമിലി ഏരിയ എന്നിവിടങ്ങളിലൊക്കെ ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്.

നേർത്ത ഇടനാഴിയിലൂടെയാണ് ബെഡ്‌റൂം ഏരിയയിലേക്ക് എത്തുന്നത്. നാലു കിടപ്പുമുറികളാണ് ഇവിടുള്ളത്. പേരൻസിന്റെ ബെഡ്‌റൂമിൽ വുഡും സ്റ്റോണും കൊണ്ടാണ് ഹെഡ്ബോർഡ്. രണ്ടാമത്തെ ബെഡ്‌റൂമിൽ ബ്രാസും ഗ്രേ വെനീറും കൊണ്ടുള്ള ജ്യോമെട്രിക് പാറ്റേൺ ആണ്. ഭിത്തിയുടേയും കർട്ടണിന്റേയും നിറം പരസ്പരം ഇഴുകി ചേരുന്നതാണ്.

കുട്ടികളുടെ മുറിയിൽ പൈൻ വുഡ് വെനീർ ഫിനിഷാണ്. വാൾ യൂണിറ്റിന്റെ ഭാഗമായിട്ടാണ് സ്റ്റഡി സ്പേസും. ലോ ബെഡ് പ്ലാറ്റ്ഫോം കുട്ടികളുടെ സുരക്ഷയെ കരുതിയാണ്. ഗസ്റ്റ് ബെഡ്‌റൂം മിനിമലിസ്റ്റിക് ശൈലിയിലാണ്. വൈറ്റ് സ്റ്റോൺ ടേബിൾ ടോപ്പ് വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉതകുന്ന വിധത്തിലാണ്.

കൈകൊണ്ട് വരച്ച കൃഷ്ണന്റെ പെയിന്റിങ്ങാണ് പൂജ സ്പേസിൽ. വുഡും ബ്രാസും കൊണ്ടാണ് രാജസ്ഥാനി ശൈലിയിലുള്ള ടെംപിൾ ആർച്ച് ഒരുക്കിയിരിക്കുന്നത്. സ്റ്റെയിൻ ഗ്ലാസ് പാനലും ബ്രാസ് മണികളും പൂജ സ്പേസിന് കൂടുതൽ മിഴിവ് നൽകുന്നു.

കുടുംബാംഗങ്ങളുടെ ഇഷ്ടങ്ങളും സംസ്കാരവും ജീവിത ശൈലിയും കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് ഈ അകത്തളം.

Client - Pooja Ankit
Location - Ahmedabad

Design - Principal Architects- Nidhi Parikh & Narendra Mangwani
Urbscapes, Ahmedabad

Phone - 098796 43706