മിനിമലിസത്തിലൂന്നിയ സൗന്ദര്യാവിഷ്കാരങ്ങൾ

This article has been viewed 4996 times
വെൺമയുടെ ചാരുതയിൽ മോഡേൺ എലിവേഷൻ. മൂന്നു നില വീടാണെന്ന് തോന്നും വിധമുള്ള ഡിസൈൻ. കോംപൗണ്ട് വാളിലും, എലിവേഷനിലെ പില്ലറുകളിലും നൽകിയ സ്റ്റോൺ ക്ലാഡിങ് ഇത്രയുമാണ് എലിവേഷനെ സുന്ദരമാക്കുന്നത്. മിനിമലിസം എന്ന ആശയമാണ് ആകെ പിന്തുടർന്നിട്ടുള്ളത് ഇവിടെ.ആർട്ടിസ്റ്റുകൂടിയായ വീട്ടുടമസ്ഥൻ സർവ്വ സ്വാതന്ത്രവും ഡിസൈനേഴ്സിന്‌ നൽകി വിദേശത്തേക്ക് തിരിച്ചു. കേറി താമസത്തിന് മുൻപാണ് ഉടമ വീട് കാണുന്നത്. ഒന്നിലും ഒരു തെറ്റ് കുറ്റം പറയാനോ, മാറ്റുവാനോ ഇവിടെ ഉണ്ടായിരുന്നില്ല. സിംപിൾ ഫോർമാറ്റ് പിന്തുടർന്നാണ് ഉൾത്തളങ്ങൾ ഒരുക്കിയിട്ടുള്ളത്.


ആവശ്യകത ആധാരമാക്കിയാണ് കോമൺ സ്പേസുകളെല്ലാം ക്രമീകരിച്ചത്. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, രണ്ടു കിടപ്പുമുറികൾ എന്നിങ്ങനെയാണ് താഴത്തെ നിലയിലെ ഒരുക്കങ്ങൾ. അലങ്കാരങ്ങൾ മുൻനിർത്തികൊണ്ടുള്ള കൂട്ടിയിണക്കലുകൾക്ക് പ്രാധാന്യം നൽകാതെയാണ് എല്ലാം ചിട്ടപ്പെടുത്തിയിട്ടുള്ളത്. വിശാലത മുൻനിർത്തിക്കൊണ്ടും സ്വകാര്യത ഉറപ്പാക്കികൊണ്ടുമാണ് സ്പേസുകളെ വേർതിരിച്ചിട്ടുള്ളത്.

ഫാമിലി ലിവിങ്ങിനേയും ഡൈനിങ്ങിനേയും തമ്മിൽ വേർതിരിക്കുന്നത് വുഡിന്റെ പാർട്ടീഷനാണ്. ഇതിൽ ക്യൂരിയോസുകൾ വെച്ച് അലങ്കരിച്ചിട്ടുണ്ട്. ഇവിടെ സീലിങ് പാറ്റേണും വുഡിന്റെ എലമെന്റുകളും, ലൈറ്റ് ഫിറ്റിങ്ങുകളും അകത്തളത്തിന്റെ ആംപിയൻസ് കൂട്ടുന്നു. വുഡിന്റേയും ഗ്ലാസിന്റേയും മനോഹാരിതയിൽ ഒരുക്കിയിരിക്കുന്ന സ്റ്റെയർകേസ് ഡൈനിങ്ങിനോട് ചേർന്നുതന്നെ ഒരുക്കി. സ്ഥല വിനിയോഗം കണക്കിലെടുത്ത് സ്റ്റെയറിന് താഴെയായി വാഷ് കൗണ്ടറും സജ്ജീകരിച്ചു.

ഫാമിലി ലിവിങ്, സ്‌റ്റഡി ഏരിയ, രണ്ടു കിടപ്പുമുറികൾ, യൂട്ടിലിറ്റി റൂം എന്നിങ്ങനെയാണ് മുകൾനിലയിൽ ഉള്ളത്. യൂട്ടിലിറ്റി റൂം ഭാവിയിൽ ബെഡ്‌റൂമായോ മറ്റോ പരിവർത്തിപ്പിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിട്ടുള്ളത്.

ആവശ്യകത മാത്രം കണക്കിലെടുത്തു കൊണ്ടാണ് നാല് കിടപ്പുമുറികളും ഡിസൈൻ ചെയ്തിട്ടുള്ളത്. മുറികളിലെ ലളിതമായ ഒരുക്കങ്ങൾ ഹെഡ്ബോർഡിലും, സീലിങ്ങിലും കാണാൻ സാധ്യമാണ്. ന്യൂട്രൽ നിറങ്ങൾ മാത്രമാണ് ആകെ പിന്തുടർന്നിരിക്കുന്നത്. ഫർണിച്ചറുകളും ഫർണിഷിങ്ങുകളിലും എല്ലാം ലാളിത്യം കാണാനാവുന്നുണ്ട്.

കിച്ചനും ഒരു വർക്ക് ഏരിയയുമാണ് ഇവിടെ ഉള്ളത്. കൗണ്ടർ ടോപ്പിന് ഗ്രാനൈറ്റാണ്. ഷട്ടറുകൾക്ക് ലാമിനേറ്റ് ഉപയോഗിച്ചു. കുറഞ്ഞ സ്പേസിലാണ് കിച്ചൻ ഡിസൈൻ ചെയ്തത്. ഓരോ സ്പേസിനേയും ഉപയുക്തത കണക്കിലെടുത്തു കൊണ്ടുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.

ഡിസൈനറും ക്ലൈന്റും തമ്മിലുള്ള പരസ്പര വിശ്വാസവും കമ്മ്യൂണിക്കേഷനും കെട്ടുറപ്പുള്ള ഒരു വീടിനെ വാർത്തെടുക്കുകയാണ് ചെയ്തത്.

Client - Roopesh Prabhakaran
Location - Kumali
Plot - 7 cent
Area - 2900 sqft

Design - Woodnest Interiors,
Thrissur
Phone - 70259 35555