പ്രൗഢിയുള്ള സംരചന

This article has been viewed 1035 times
80 സെന്റ് നിരപ്പല്ലാത്ത പ്ലോട്ടിന്റെ തനതു ഭംഗി നിലനിർത്തിക്കൊണ്ടാണ് റഹിമിന്റേയും കുടുംബത്തിന്റേയും വീട് പണിതത്. പ്ലോട്ടിലെ നിറഞ്ഞ പച്ചപ്പും മനോഹരമായ ലാൻഡ്സ്‌കേപ്പും വീടിന്റെ എലിവേഷന്റെ ഭംഗിയ്ക്ക് മിഴിവേകുന്നു. പ്ലോട്ടിന് പിറകുവശത്തായാണ് വീടിന് സ്ഥാനം.


പരമ്പരാഗത ശൈലിയുടേയും സമകാലീനശൈലിയുടേയും ചേരുവകൾ എലിവേഷനിൽ ദൃശ്യമാണ്. കേരളത്തിലെ കാലാവസ്ഥ കണക്കിലെടുത്തു കൊണ്ടും മഴ പൊതുവേ ലഭിക്കുന്ന പ്രദേശമായതിനാലും സ്ലോപ്പ് റൂഫ് കൊടുത്തു. അതോടൊപ്പം തന്നെ ക്ലാഡിങ് സ്റ്റോണും സ്ലോപ്പ് റൂഫും നൽകി. രണ്ടു കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാവുന്ന രീതിയിലാണ് കാർ പോർച്ച്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്ടിയാർഡ്, പ്രയർ ഏരിയ, കിച്ചൻ, വർക്കിങ് കിച്ചൻ, അറ്റാച്ചഡ് ബാത്ത്റൂമോട് കൂടിയ 5 കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തീയേറ്റർ, ബാൽക്കണി എന്നിവയാണ് വീട്ടിലെ സൗകര്യങ്ങൾ.

സ്വകാര്യതയും വിശാലതയും തരുന്ന സ്പേസുകളാണ് അകത്തളങ്ങളെ മനോഹരമാക്കുന്നത്. ആഢ്യത്വമുള്ള ഇന്റീരിയറാണ് വീടിന്റെ ഹൈലൈറ്റ്. നിലമ്പൂർ തേക്കിന്റേയും ഇ൦പോർട്ടഡ് ഫർണിച്ചറുകളും എല്ലാം അകത്തളങ്ങളെ ആഢംബരപൂർണമാക്കുന്നു.

ഡബിൾ ഹൈറ്റ് സ്പേസിലാണ് ഫാമിലി ലിവിങ് ഒരുക്കിയിട്ടുള്ളത്. സീലിങ്ങിലും തടിയുടെ ചന്തം തന്നെ കൊടുത്തു. ഫ്ലോറിങ്ങിലും ഗോവണിയിലുമെല്ലാം തേക്കിന്റെ സൗന്ദര്യം കാണാം.

സ്റ്റെയർ കയറി മുകളിലെത്തിയാൽ ലിവിങ് സ്പേസ്, സ്റ്റഡി സ്പേസ്, ഹോം തീയേറ്റർ എന്നിങ്ങനെയാണ് സൗകര്യങ്ങൾ. ഗ്രീൻ ആൻഡ് വൈറ്റ് കോംപിനേഷണാവിടെ.

വുഡിന്റെ ചന്തമാണ് കിടപ്പുമുറികൾക്ക്. ഏറ്റവും നൂതനാശയങ്ങളും സംവിധാനങ്ങളുമാണ് മുറികളെ മനോഹരമാക്കുന്നത്. വാർഡ്രോബ് യൂണിറ്റ്, ഡ്രസിങ് യൂണിറ്റ് എന്നീ സൗകര്യങ്ങളെല്ലാം ഉണ്ട്. ബെഡ് കൂടാതെ സിറ്റിങ് അറേജ്‌മെന്റ് കൂടി മുറികളിൽ കൊടുത്തു.

അടുക്കളയിൽ ആവശ്യങ്ങൾ മുൻനിർത്തിയുള്ള ആഢംബരങ്ങൾ നൽകി. കൊറിയൻ കൗണ്ടർ ടോപ്പാണ് അടുക്കളയ്ക്ക് . ഷട്ടറുകൾക്ക് മറൈൻ പ്ലൈ, പ്ലാനിലാക് ഫിനിഷ് നൽകി. കിച്ചനോട് ചേർന്ന് തന്നെ മറ്റൊരു ഡൈനിങ് സ്പേസുകൂടി നൽകിയിട്ടുണ്ട്.

നൂതന സംവിധാനങ്ങളും ആശയങ്ങളും പ്രൗഢമായിത്തന്നെ നടപ്പാക്കിയിട്ടുള്ളതാണ് ഈ വീടിന്റെ ഹൈലൈറ്റ്.


Client - Rahim
Location - Nilambur
Plot - 80 cent
Area - 6500 sqft

Design - Muhammed Muneer
Nufail Muneer Associates
, Calicut
Phone - 98472 49528

Text courtesy - Resmy Ajesh