
നിറഞ്ഞ പച്ചപ്പ് തെങ്ങ്, കവുങ്ങ്, മാവ്, സപ്പോർട്ട, മുള എന്നിങ്ങനെ നിറയെ മരങ്ങൾ, നല്ല തെളിഞ്ഞ ആകാശം ഇവയുടെ അകമ്പടിയോടെ നിൽക്കുകയാണ് ഹയാത്ത് എന്ന ഈ വീട്. മോഡേൺ ശൈലിയുടെ ചേരുവകൾ പിന്തുടർന്നാണ് വീട് അടിമുടി ഒരുക്കിയിട്ടുള്ളത്. പലതരം ഫിനിഷിങ്ങുകളാണ് എലിവേഷനിൽ നമ്മെ എതിരേൽക്കുന്നത് . സ്ലേറ്റ് സ്റ്റോൺ ക്ലാഡിങ്ങും, ടെക്സ്ച്ചർ വർക്കും, വുഡൻ കോംപോസിറ്റ് പാനലും എല്ലാം എലിവേഷനെ പ്രൗഢഗംഭീരമാക്കുന്നുണ്ട്.
ഫ്ലാറ്റ് റൂഫ് തന്നെ വേണം എന്ന ക്ലൈന്റിന്റെ താല്പര്യാർത്ഥമാണ് ഈ ഒരു ഡിസൈൻ രീതി ഇവിടെ അവലംബിച്ചത്. ഹൈറ്റ് കുറച്ചാണ് എലിവേഷൻ ഡിസൈൻ ചെയ്തത്. വീടിന് ചുറ്റും സ്കേറ്റിങ് പാത്ത് കൊടുത്തതും വീട്ടുകാരുടെ ആവശ്യപ്രകാരമാണ് . പുറത്തെ ലാൻഡ്സ്കേപ്പിന്റെ മനോഹാരിതയ്ക്ക് ആക്കം കൂട്ടും വിധമാണ് വീടിനോട് ചേർന്ന് സിറ്റൗട്ടിലും മറ്റുമായി പച്ചപ്പിനെ കുടിയിരുത്തിയിട്ടുള്ളത്.
ഭിത്തിയിലും സീലിങ്ങിലും ഏർപ്പെടുത്തിയിരിക്കുന്ന സിറ്റൗട്ടിലെ സി.എൻ.സി പാറ്റേൺ വർക്കും ഇൻബിൽറ്റ് മാർബിൾ കൗണ്ടർ ടോപ്പോടു കൂടിയ സിറ്റിങ് സൗകര്യവും എല്ലാം വെൽകമിങ് ഫീൽ പ്രദാനം ചെയ്യുന്നു.
വിശാലതയ്ക്കും ഒപ്പം തന്നെ സ്വകാര്യതയ്ക്കും പ്രാധാന്യം നൽകിയാണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയത്. പ്രധാന വാതിൽ തുറന്ന് കയറുന്നതിന്റെ ഇടതു ഭാഗത്തായാണ് ഫോർമൽ ലിവിങ്ങിന്റെ ക്രമീകരണം. കസ്റ്റം മെയ്ഡായിട്ടുള്ള ലാബ് ഫിക്സ്ചറുകളാണ് ഇവിടെ ആംപിയൻസ് കൂട്ടുന്നത്. ഇ൦പോർട്ടഡ് ഫർണിച്ചർ സ്പേസിനെ ഉപയുക്തമാക്കുന്നു.
ഇന്റീരിയറിന്റെ മറ്റൊരു പ്രധാന ആകർഷണീയത പ്ലൈവുഡ് കട്ട് ചെയ്ത് വേവ് പാറ്റേൺ ഡിസൈൻ തരംഗങ്ങളാണ്. ഭിത്തിയിലും സീലിങ്ങിലുമെല്ലാം ഈ തരംഗങ്ങൾ ഇന്റീരിയറിന്റെ മാസ്മരിക ഭംഗി കൂട്ടാൻ പ്രധാന പങ്ക് വഹിക്കുന്നു. ഫോർമൽ ലിവിങ്ങിൽ നിന്ന് ഡൈനിങ്ങിലേക്ക് കാഴ്ച ചെന്നെത്തും വിധമാണ് ക്രമീകരണങ്ങൾ.
ഡൈനിങ് ടേബിളിന് നേരേ മുകളിൽ കൊടുത്തിരിക്കുന്ന ലാംപ് ഫിക്സ്ചർ മനോഹരമാണ്. ചെയർ+ബെഞ്ച് എന്ന ആശയമാണ് ഇവിടെ നടപ്പാക്കിയിട്ടുള്ളത്. ഡൈനിങ്ങിനോട് ചേർന്ന് ക്രോക്കറി ഷെൽഫിൽ ജി.ഐ ഷീറ്റ് ഉപയോഗിച്ച് നൽകിയ ആർട്ട് വർക്ക് വ്യത്യസ്തത നൽകുന്നുണ്ട്. ഡൈനിങ്ങിനോട് ചേർന്ന് തന്നെ വാഷ് കൗണ്ടറും ഇതിന്റെ ഭാഗമായി വരുന്ന ഭിത്തിയിലും വേവ് പാറ്റേൺ ഡിസൈൻ വർക്കാണ് ഹൈലൈറ്റ്.
ഇവിടെ ഇന്റീരിയറിൽ ഓരോ സ്പേസിലും കൗതുകങ്ങൾ നിറഞ്ഞ ആർട്ട് വർക്കുകളാണ് വിസ്മയങ്ങൾ തീർക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ സ്പേസും ഏറ്റവും ഭംഗിയായിത്തന്നെ നിലകൊള്ളുന്നു. വുഡൻ ഫിനിഷ് പില്ലറുകളും ഗ്ലാസുമാണ് സ്റ്റെയറിനെ മനോഹരമാക്കുന്നത്.
മുകൾ നിലയിലെ അപ്പർ ലിവിങ് സ്പേസും ഭിത്തിയിലെ ആർട്ട് വർക്കും എല്ലാം വളരെ മനോഹരമായി ചെയ്തിട്ടുണ്ട്.
ഓപ്പൺ തീമിലാണ് കിച്ചൻ ഡിസൈൻ. ഇറ്റാലിയൻ മാർബിളിന്റെ വൈവിധ്യമാണ് അടുക്കളയ്ക്ക്. ഇവയോട് ചേർന്ന് പോകും വിധം ഷട്ടറുകൾക്ക് വൈവിധ്യമാർന്ന വെനീർ ഉപയോഗിച്ചു. ഇവിടെ ഭിത്തിയുടെ ഒരു ഭാഗത്ത് സ്ലേറ്റ് സ്റ്റോൺ ക്ലാഡിങ് നൽകിയത് ഏസ്തെറ്റിക് ബ്യൂട്ടി പ്രദാനം ചെയ്യുന്നു. കിച്ചനോട് ചേർന്നു തന്നെ ബ്രേക്ക്ഫാസ്റ്റ് ടേബിളും സെറ്റ് ചെയ്തു.
വിശാലത മുഖമുദ്രയാക്കിയാണ് ബെഡ്റൂമുകളെല്ലാം ഡിസൈൻ ചെയ്തത്. ലൈറ്റ് ഫിക്സ്ചറുകളും സീലിങ് പാറ്റേണും എല്ലാം മുറികളുടെ ആംപിയൻസ് കൂട്ടുന്നു. സൗകര്യങ്ങൾക്കൊപ്പം തന്നെ ആഢംബരപൂർണമായ ഡിസൈൻ എലമെന്റുകളാണ് ഓരോ മുറികളേയും വ്യത്യസ്തമാക്കുന്നത്.
ഇങ്ങനെ വീട്ടുകാരുടെ ആവശ്യങ്ങളെ ഇത്ര മനോഹരമായി നിവർത്തിക്കാൻ കഴിയുക എന്നത് അൽപം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഹയാത്ത് എന്ന തന്റെ സ്വപ്നഗേഹം പണിതു തന്ന നിർമ്മാൺ ഡിസൈൻസിന് നൂറിൽ നൂറ് മാർക്ക് കൊടുക്കുകയാണ് ഡോക്ടറായ റെനിസും കുടുംബവും.
Client - Dr.Renis
Location - Manjeri
Plot - 33 cent
Area - 3100 sqft
Design - Faisal Nirman
Nirman Designs, Manjeri.
Phone - 98959 78900
Text courtesy - Resmy Ajesh