ഇന്റീരിയർ ഉൾപ്പെടെ 53 ലക്ഷത്തിന് തീർത്ത ഇരുനില വീട്

This article has been viewed 517 times
"ആർഭാടങ്ങൾക്ക് വേണ്ടി പൈസ കളയാൻ ഞങ്ങൾക്ക് മനസില്ല. ഞങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് വേണം ഓരോന്നും രൂപപ്പെടുത്താൻ ഇതാണ് വീട്ടുടമ ഡിസൈനറോട് ആവശ്യപ്പെട്ടത്. "

➤ 2634 സ്ക്വയർഫീറ്റിൽ 53 ലക്ഷത്തിന് സർവ്വ പണികളും തീർന്നു എന്നതാണ് ഇവിടെ ഹൈലൈറ്റ്.
➤ റോഡ് ലെവലിൽ നിന്നും താഴ്ന്ന പ്ലോട്ട് ഉയർത്തിയാൽ എങ്ങനെ പോയാലും 12 ലക്ഷം അധിക ചിലവ് വരും അതുകൊണ്ടു പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തികൊണ്ടുതന്നെ വീട് പണിതു.
➤ സെമി കൊളോണിയൽ ശൈലിയിലാണ് എലിവേഷൻ.
➤ റൂഫിങ്ങിന് നാട്ടിൽ ലഭ്യമായ ഓട് ഉപയോഗിച്ച് അതിൽ പെയിന്റ് അടിച്ചു ഭംഗിയാക്കി.
➤ മുൻവശത്തെ പ്രധാന വാതിലും മുകൾനിലയിലെ പ്രധാന വാതിലിനും മാത്രം തേക്ക് ഉപയോഗിച്ചു. ബാക്കി ഇ൦പോർട്ടഡ് വുഡിൽ ലാമിനേഷൻ ഷീറ്റ് ഒട്ടിച്ച് ഭംഗിയോടെ നൽകി.
➤ സീലിങ്ങിന് ജിപ്‌സം ഒഴിവാക്കി വുഡൻ ബോക്സുകൾ നൽകി അതിൽ സീലിങ് ചെയ്തു.
➤ സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, പാഷിയോ, അറ്റാച്ചഡ് ബാത്റൂമോട് കൂടിയ രണ്ട് ബെഡ്റൂമുകൾ എന്നിങ്ങനെ താഴെ നിലയിലും അപ്പർ ലിവിങ്, ഹോം തീയേറ്റർ, ഓപ്പൺ ടെറസ്, ബാൽക്കണി , അറ്റാച്ചഡ് ബാത്റൂമോട് കൂടിയ രണ്ട് ബെഡ്റൂമുകൾ മുകൾ നിലയിലും കൊടുത്താണ് സൗകര്യങ്ങൾ നൽകിയിട്ടുള്ളത്.

ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ
സിറ്റൗട്ട് - ഗ്രാനൈറ്റ്, റെഡ് കളർ (സ്ക്വയർഫീറ്റിന് 50 രൂപ)
ഇന്റീരിയർ - വിട്രിഫൈഡ് ടൈൽ (3x3) (സ്ക്വയർഫീറ്റിന് 80 രൂപ)
കിച്ചൻ - മാറ്റ് ഫിനിഷ് ടൈൽ
ബാത്‌റൂം - വിട്രിഫൈഡ് ടൈൽ
കിച്ചൻ ക്യാബിനറ്റ് - വുഡൻ ലാമിനേഷൻ
കൗണ്ടർടോപ്പ് - വുഡൻ ലാമിനേഷൻ
കബോർഡുകൾ ഫെറോസിമന്റ് സ്ലാബ് വെച്ച് തിരിച്ച് വുഡൻ പാർട്ടീഷനും വുഡിന്റെ ഡോറും കൊടുത്തു.
സ്റ്റെയർകേസിന് ഹാൻഡ്റെയിലിന് സ്റ്റീൽ കൊടുത്തു.Client - Shaijan
Location - Koratti
Plot - 100 cent
Area - 2634 sqft

Design - Anoop KG
Cadd Artech
, Angamali
Phone - 90379 79660

Text courtesy - Resmy Ajesh