മിനിമലിസത്തിന്റെ മനോഹാരിതയിൽ

This article has been viewed 1975 times
ശില്പ ചാരുതയുടെ വിവിധതലങ്ങളെ അവയുടെ അഴകും അളവും കോർത്തിണക്കി മെനഞ്ഞെടുത്തത് വീടിന്റെ കോംപൗണ്ട് വാൾ മുതൽ ദൃശ്യമാണ്. ഗ്രേ-വൈറ്റ് മനോഹാരിതയിൽ തട്ടുതട്ടായി നൽകിയ സ്ലോപ് റൂഫും കോംപൗണ്ട് വാളും ഗേറ്റും നാച്വറൽ സ്റ്റോൺ പാകിയ മുറ്റവും ആശയങ്ങളെ അന്വർത്ഥമാക്കുന്നു. ഗ്രേ ടെക്സ്ചറൽ നൽകിയ ഷോവാളും പ്ലാസ്റ്ററിങ്ങിൽ തീർത്ത ഗ്രൂവുകളും എല്ലാം അവയുടെ കടമ നിർവ്വഹിക്കുന്നതിനോടൊപ്പം തന്നെ ഡിസൈൻ എലമെന്റായി വർത്തിക്കുകയും ചെയ്യുന്നുണ്ട്. പുറം ഭംഗിയ്ക്ക് നൽകിയ തുല്യ പ്രാധാന്യം തന്നെയാണ് അകത്തളങ്ങളിലും കൊടുത്തത്.


പോർച്ചിന് വലതു വശത്തായാണ് സിറ്റൗട്ട്. സിറ്റൗട്ടിൽ നിന്ന് നേരെ കയറുന്നത് ഫോയറിലേക്കാണ്. ഉൾത്തളങ്ങളിലേക്ക് എത്തിയാൽ മിനിമലിസം എന്ന ആശയത്തിൻമേൽ അഴകളവുകൾക്കൊത്ത് ഓരോ സ്പേസും ക്രമീകരിച്ചു. ഇവിടെ ഇന്റീരിയറിൽ ഡെക്കറേറ്റ് ഐറ്റം കൊണ്ടു വരുന്നതിന് പകരം വീട്ടുകാരുടെ തന്നെ ഫാമിലി ഫോട്ടോയും ബോട്ടിൽ ആർട്ടുകളും ചെടികളുമാണ് വെച്ചിരിക്കുന്നത്. പഴയ ഫർണിച്ചറുകളെ പുതുക്കിയെടുത്ത് ഇവിടെ സ്ഥാനം നൽകി.

ലിവിങ്, ഡൈനിങ്, കിച്ചൻ, പ്രയർ ഏരിയ, രണ്ട് ബെഡ്‌റൂം ഇത്രയുമാണ് താഴെ നിലയിൽ ഉള്ളത്. ഫോയറിന്റെ ഇടതുവശത്തായി നൽകിയ പ്രയർ ഏരിയ വളരെ സുന്ദരവും ലളിതവുമായി ഡിസൈൻ ചെയ്തതിനാൽ ഒരു പ്രത്യേക ആംപിയൻസ് ഇവിടെ ഉണ്ട്.

അതുപോലെ തന്നെ വീടിന്റെ ഹൃദയഭാഗം എന്നു പറയാവുന്ന ഒരു സ്പേസാണ് ഡൈനിങ്ങിൽ നിന്നും ഇറങ്ങാവുന്ന രീതിയിൽ ഒരുക്കിയ പാഷിയോ. ഇരിക്കാനും മറ്റും സൗകര്യം കൊടുത്ത് ഒരുക്കി. ചെടികളും മറ്റും നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ഡൈനിങ്ങിന് മുകളിൽ നൽകിയ വുഡൻ പർഗോള ഡൈനിങ് സ്പേസിനെ ഹൈലൈറ്റ് ചെയ്യുന്നു. ഡൈനിങ്ങിനോട് ചേർന്നാണ് മുകൾ നിലയിലേക്കുള്ള സ്റ്റെയറിന് സ്ഥാനം. മുകൾ നിലയിൽ രണ്ട് ബെഡ്‌റൂം, ടെറസ് ഏരിയ എന്നിങ്ങനെയാണ്.

ടെറസ് ഏരിയ എന്റർടൈൻ സ്പേസായി ഉപയോഗിക്കാൻ ഉതകും വിധം തന്നെ ഡിസൈൻ ചെയ്തു. ആർട്ടിഫിഷ്യൽ ഗ്രാസും നാച്വറൽ ഗ്രാസും എല്ലാം ഇവിടെ കൊടുത്തു. ഗ്രൂവർ നൽകിയ ഇവിടം വായുവും വെളിച്ചവും നല്ല പോലെ പ്രദാനം ചെയ്യുന്നു.

മിനിമലിസം ആശയം തന്നെയാണ് ബെഡ്‌റൂമുകളിലും നിവർത്തിച്ചത്. സൗകര്യങ്ങൾ എല്ലാം മുറി ഉപയോഗിക്കുന്നവരുടെ ആഗ്രഹങ്ങൾക്ക് ആധാരമാക്കിയാണ് ചിട്ടപ്പെടുത്തിയത്. ഇങ്ങനെ മുകളിലും താഴെയുമായി നാല് ബെഡ്‌റൂമുകളാണ് ഈ വീട്ടിൽ ഉള്ളത്.

ഗ്രേ-വൈറ്റ് കോംപിനേഷനാണ് അടുക്കളയ്ക്ക്. നോർത്ത് ഈസ്റ്റ് സൈഡിൽ ആയതിനാൽ നല്ല പോലെ വെളിച്ചം അടുക്കളയിൽ ഉണ്ട്. മൾട്ടിവുഡിൽ പെയിന്റ് ഫിനിഷ് ചന്തത്തിലാണ് കിച്ചൻ ക്യാബിനറ്റുകളെല്ലാം.

ക്ലൈന്റിന്റെ സംതൃപ്തിയാണ് സംരചനയുടെ മനോഹാരിത എന്നാണ് വീടിന്റെ ശില്പി കൂടിയായ ഫൈസൽ നിർമ്മാൺ വീടിനെപ്പറ്റി പറയുന്നത്.Client - Dr.Abhilash & Dr.Dhanya
Location - Shornoor
Area - 2454 sqft
Plot - 9.34 cent

Design - Faizal Nirman
Nirman Designs, Manjeri

Phone - 98959 78900

Text courtesy - Resmy Ajesh