ആഢ്യത്വമുള്ള വീട് തന്നെ

This article has been viewed 568 times
പ്രൗഢഗംഭീരമായ ഭവനമാണിത്. കണ്ടംപ്രററി ശൈലിയുടെ ചേരുവകളുടെ സമ്മേളനം എലിവേഷനിൽ നിന്നു തുടങ്ങുന്നു. ഇ൦പോർട്ടഡ് ക്ലേ പതിപ്പിച്ച ചെരിഞ്ഞ റൂഫാണ് എലിവേഷനിലെ മറ്റൊരു ഹൈലൈറ്റ്. കൂടാതെ നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങും എക്സ്റ്റീരിയറിന് മാറ്റ് കൂട്ടുന്നു. പച്ച പുതച്ച വിശാലമായ ലാൻഡ്സ്‌കേപ്പ് വളരെ ഭംഗിയായി നിലകൊള്ളുന്നു. വീട്ടിൽ നിന്നും വേറിട്ട് നിൽക്കും വിധമാണ് കാർപോർച്ചിന്റെ ഡിസൈൻ. അതുകൊണ്ട് ഡ്രൈവ് വേയും കൊടുത്തു.

നീറ്റ് ആൻഡ് ക്ലീൻ ആയിട്ടാണ് അകത്തളങ്ങൾ ഒരുക്കിയത്. പ്രൗഢിക്ക് കുറവ് വരാതെ തന്നെ എല്ലാം ഉപയുക്തയോടെ ഒരുക്കി. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, അപ്പർ ലിവിങ്, അറ്റാച്ചഡ് ബാത്റൂമോട് കൂടിയ നാല് കിടപ്പുമുറികൾ, ബാൽക്കണി, സ്വിമ്മിങ്പൂൾ എന്നിവയാണ് ഈ വീട്ടിലെ സൗകര്യങ്ങൾ.

വെണ്മയുടെ ചാരുതയിൽ തടിയുടെ തീം കൂടി നൽകിയപ്പോൾ ഇന്റീരിയർ ആകർഷണീയമായി. ഫ്ലോറിങ്ങിലും തടിയുടെ സാനിദ്ധ്യം കൊണ്ടു വന്നത് വ്യത്യസ്തമാണ്. ഫാമിലി ലിവിങ്ങും ഡൈനിങ്ങും സ്റ്റെയർ ഏരിയയും ഡബിൾ ഹൈറ്റ് സ്പേസിൽ കൊടുത്തു. തുറന്ന നയം സ്വീകരിച്ചാണ് സ്പേസുകൾ ഒരുക്കിയത് എന്നതിനാൽ വിശാലവും സുന്ദരവുമായി കാണപ്പെടുന്നു. ജിപ്സവും തടിയുമാണ് സീലിങ്ങിന്റെ മനോഹാരിത. ഉന്നത നിലവാരമുള്ള ഉത്പന്നങ്ങളാണ് ഇന്റീരിയറിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.

നീളൻ സ്പേസിലാണ് ഡൈനിങ്. ഡൈനിങ്ങിനോട് ചേർന്ന് തന്നെ വാഷ് ഏരിയയും ഉണ്ട്. മനോഹരമായ ക്രോക്കറി യൂണിറ്റും ഇവിടെയുണ്ട്. ഡൈനിങ്ങിന്റെ തുടർച്ചയെന്നോണമാണ് സ്വിമ്മിങ് പൂളിന്റെ സ്ഥാനം.

ഫോർമൽ ലിവിങ്ങും ഫാമിലി ലിവിങ്ങും എല്ലാം സ്പേസുകളുടെ അനിവാര്യത കണക്കിലെടുത്ത് ക്രമീകരിച്ചു. സ്പേസിന്റെ അഴകളവുകൾക്കൊത്ത് പണിത കസ്റ്റമൈസ്ഡ് ഫർണീച്ചറുകളാണ് മറ്റൊരു സവിശേഷത. ഭിത്തിയിൽ ഏർപ്പെടുത്തിയിട്ടുള്ള ടെക്സ്ചർ വർക്കുകൾ സ്പേസിന്റെ ആംപിയൻസ് കൂട്ടുന്നുണ്ട്.

അറ്റാച്ചിഡ് ബാത്റൂമോടും മറ്റ് എല്ലാ ആധുനിക സൗകര്യങ്ങളോടും ഒരുക്കിയതാണ് നാല് കിടപ്പുമുറികളും. മുറികളിൽ നൽകിയിരിക്കുന്ന ഡിസൈൻ രീതികളാണ് മനോഹാരിത നിർണയിക്കുന്നത്. മറൈൻ പ്ലൈ - വെനീർ വാർഡ്രോബ് യൂണിറ്റുകൾക്ക് ഡ്യൂക്കോ ഫിനിഷ് നൽകി.

വെളുപ്പാണ് കിച്ചനിലും താരം. വുഡിന്റെ നിറവും ഇവിടെ സംയോജിക്കുന്നു. നാനോ വൈറ്റാണ് കൗണ്ടർ ടോപ്പിന് നൽകിയിട്ടുള്ളത്. ക്യാബിനറ്റുകൾക്ക് മറൈൻ പ്ലൈ വെനീറാണ്. വുഡിന്റെയും ഡ്യൂക്കോ ഫിനിഷിന്റേയും ചാരുത ആഢ്യത്വം നൽകുന്നുമുണ്ട്. കിച്ചന്റെ കൗണ്ടർടോപ്പിന് തുടർച്ചയായിത്തന്നെ ബ്രേക്ക്ഫാസ്റ്റ് ടേബിളും ക്രമീകരിച്ചു.

ഇങ്ങനെ നിലവാരമുള്ളതും പ്രൗഢിയോടെ നിലകൊള്ളുന്നതുമായ ഉത്പന്നങ്ങളുടേയും ഡിസൈൻ ക്രമീകരണങ്ങളുടേയും സമ്മേളനമാണ് ഈ വീടിന്റെ ഹൈലൈറ്റ്.

Client - Mathew Mohan
Location - Kadayiruppu
Plot - 50 cent
Area - 3150 sqft

Design - Rivin Varghese
Orange Interiors n Architecture
, Kochi
Phone - 98463 78787

Text courtesy - Resmy Ajesh