സഞ്ചാരിയുടെ വീട്

This article has been viewed 410 times
പല പല രാജ്യങ്ങൾ താണ്ടിയുള്ള യാത്ര. മറൈൻ ഓയിൽ കമ്പനിയിലെ ജോലിയും കപ്പലിലൂടെയുള്ള യാത്രയും. അദ്ധ്യാപികയായ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം. നാട്ടിലെത്തിയാൽ സ്വസ്ഥമായി സമയം ചിലവഴിക്കാൻ പറ്റിയ ഇടം തേടി ഇനി വേറെങ്ങും പോകേണ്ടതില്ല എന്ന് വീട്ടുടമ കൂടിയായ വിജേഷ് പറയുന്നു. കോതമംഗലം തങ്കളം എന്ന സ്ഥലത്താണ് വിജേഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്.

ചതുരാകൃതിയുടെ അഴകിൽ കണ്ടംപ്രററി ശൈലിയിലാണ് വീടിന്റെ ഡിസൈൻ. എലിവേഷനിലെ ഡിസൈൻ ക്രമീകരണങ്ങളോട് ചേർന്ന് പോകുന്ന കോംപൗണ്ട് വാളും ഗേറ്റും ഭംഗിയാണ്. വുഡൻ ഫിനിഷ് ടൈലുകൾ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നത് വ്യത്യസ്തത പുലർത്തുന്നു. സ്റ്റോൺ വിരിച്ച മുറ്റവും പച്ചപ്പിന്റെ മനോഹാരിതയും എലിവേഷനെ ഭംഗി കൂട്ടുന്നു.


തുറന്നതും വിശാലവും സ്വകാര്യതയും ഉറപ്പാക്കുന്ന ഉൾത്തളങ്ങൾ ഡിസൈൻ എലമെന്റുകളുടേയും ഡിസൈൻ ക്രമീകരങ്ങളുടേയും മികവിനാൽ ശ്രദ്ധേയമാണ്. കാർപോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, സ്റ്റെയർ ഏരിയ, അറ്റാച്ചഡ് ബാത്ത്റൂമോട് കൂടിയ 5 കിടപ്പുമുറികൾ എന്നിങ്ങനെയാണ് ഈ വീട്ടിലെ സൗകര്യങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്.

വെൽക്കമിങ് ഫീൽ പ്രദാനം ചെയ്യുന്ന കൗതുകങ്ങൾ നിറഞ്ഞ ലിവിങ് ഏരിയ തന്നെയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ഇവിടെ വീട്ടുടമയുടെ ജോലിയുമായി ബന്ധപ്പെടുത്തി ചുമരിൽ നൽകിയിട്ടുള്ള ആർട്ട് വർക്കുകളാണ് ഹൈലൈറ്റ്. ഭൂഖണ്ഡങ്ങളുടെ ചിത്രം പതിച്ച ആർട്ട് വർക്കും പല രാജ്യങ്ങളിലെ സമയം കാണിക്കുന്ന ക്ലോക്കും കൊടുത്തു. ഇവിടെ സിഎൻസി കട്ടിങ് നൽകി ടെക്സ്ചർ പെയിന്റ് കൊടുത്ത പാർട്ടീഷൻ വാളും മനോഹരമാണ്. ജിപ്സം സീലിങ്ങിൽ പിവിസി വുഡൻ ഫിനിഷ് കൊടുത്തു. ഇങ്ങനെ ഓരോ സ്പേസും എന്തെങ്കിലുമൊക്കെ പ്രത്യേകതയുള്ളതാക്കി മാറ്റി.

ക്രോസ് വെന്റിലേഷനിൽ നിന്നെത്തുന്ന സമൃദ്ധമായ വായുവും വെളിച്ചവും അകത്തളങ്ങളിലിങ്ങനെ കയറി ഇറങ്ങുന്നതാണ് പ്രസന്നത. വാസ്തുവിലൂന്നിയാണ് ക്രമീകരങ്ങളെല്ലാം. സ്റ്റെയർ ഏരിയയോട് ചേർന്നാണ് ഫാമിലി ലിവിങ്ങിന്റെ സ്ഥാനം. ഡബിൾ ഹൈറ്റിലാണ് സ്റ്റെയർ. സ്റ്റെയറിന്റെ ഭിത്തിയിൽ മുകളിലും താഴെയുമായി കൊടുത്തിട്ടുള്ള ജനാലകളിൽ കൂടിയും സമൃദ്ധമായി വെളിച്ചം എത്തുന്നു.

സ്റ്റെയറിനടിയിലായി ഫാമിലി ലിവിങ്ങിനോട് ചേർന്ന് ഒരുക്കിയിട്ടുള്ള കോർട്ടിയാർഡാണ് ഇന്റീരിയറിന്റെ ആകെ ആംപിയൻസ് കൂട്ടുന്നത്. ഫോൾഡബിൾ ഗ്ലാസ് ഡോറാണ് ഇവിടേക്ക് കൊടുത്തത്. ലാറ്ററേറ്റിന്റെയും കടപ്പാ സ്റ്റോണിന്റേയും ചന്തവും ഹരിതാഭയും ബുദ്ധയുമെല്ലാം കോർട്ടിയാർഡിനെ മനോഹരമാക്കുന്നു.

ഡൈനിങ് കം ഓപ്പൺ കിച്ചനാണിവിടെ. ഇവിടെ കൊടുത്തിരിക്കുന്ന ബ്രേക്ക്ഫാസ്റ്റ് കൗണ്ടർടേബിളാണ് ഇവയ്ക്കിടയിൽ പാർട്ടീഷനായി വർത്തിക്കുന്നത്. മൾട്ടിവുഡ്-എച്ച്.ഡി.എഫ് പാനലിൽ പി.യു കോട്ടിങ് കൊടുത്താണ് ക്യാബിനറ്റുകൾ. കിച്ചനോട് ചേർന്നുതന്നെ വർക്ക് ഏരിയയും കൊടുത്തു.

ലളിതവും സുന്ദരവും വിശാലവുമാണ് കിടപ്പുമുറികൾ. സൗകര്യങ്ങളെല്ലാം എല്ലാ മുറികളിലും താമസിക്കുന്നവരുടെ ആവശ്യകതയ്ക്ക് ഒത്ത് കൊടുത്തു.

ഇങ്ങനെ രാജ്യങ്ങൾ താണ്ടിയുള്ള സഞ്ചാരത്തിനിടയിലാണ് വീടിന്റെ പാലുകാച്ചലിന് എത്തിച്ചേർന്നത്.Client - Vijesh
Location - Kothamangalam
Plot - 15 cent
Area - 2967 sqft

Design -Linson Jolly
DelArch Architects & Interiors
, Ernakulam
Phone - 90728 48244

Text courtesy - Resmy Ajesh