സമ്മിശ്രഭംഗി

This article has been viewed 3641 times
പ്ലോട്ടിനൊത്തൊരു സംരചന എന്ന് തന്നെ ഒറ്റനോട്ടത്തിൽ പറയാം. മലപ്പുറം മംഗാട്ടുപാലം എന്ന സ്ഥലത്ത് 3587 സ്‌ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന വീട് ഇത്രമേൽ സുന്ദരമാക്കിയത് ഡിസൈനർ ഫൈസൽ നിർമ്മാൺ ആണ്. വീതി കുറഞ്ഞു നീളമുള്ള നാൽപ്പത് സെന്റിൽ, വിശാലത തോന്നിപ്പിക്കും വിധം ഒരു ഡിസൈൻ, പച്ചപ്പിനു പ്രാധാന്യം വേണം ഇതൊക്കെയായിരുന്നു വീട്ടുടമസ്ഥൻ ഹാരിഫിന്റെ ആവശ്യം. വീട്ടുടമസ്ഥന്റെ ആവശ്യം നിവർത്തിക്കും വിധം സമ്മിശ്ര ശൈലിയിൽ എലിവേഷൻ തീർത്തു കൊണ്ട് ഇഷ്ട ഗൃഹം ഫൈസൽ പൂർത്തീകരിച്ചു കൊടുത്തു. നൂറു ശതമാനം സമകാലീന ശൈലിയോട് നീതി പുലർത്തി കൊണ്ടുള്ള ഡിസൈനിങ് ആണ് ആകമാനം ഏർപ്പെടുത്തിയിരിക്കുന്നത്. എലിവേഷന്റെ കളർ കോമ്പിനേഷൻ വൈറ്റ് ആൻഡ് ബെയ്‌ജ് ആണ്. മുറ്റത്തെ പച്ചപ്പിനോട് ഇത് ലയിച്ചു ചേരുന്നുണ്ട്. ഷിംഗിൾസ് പാകിയ സ്ളോപ് റൂഫും, കർവ് ആകൃതിയും, നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങും എല്ലാം എക്സ്റ്റീരിയറിനെ ആഡംബര പൂർണ്ണമാകുന്നു. എലിവേഷനൊത്ത കോമ്പൗണ്ട് വാളും ശ്രദ്ധേയമാണ്. വീടിന് പിന്നിലൂടെ ഒരു പുഴയും ഒഴുകുന്നുണ്ട്. പുഴയോട് ചേർന്ന് കിടക്കുന്ന ഈ ഭാഗത്ത് അടുക്കള തോട്ടം ഒരുക്കിയിരിക്കുന്നു.


ന്യൂട്രൽ നിറങ്ങൾ മാത്രമാണ് ഉൾത്തടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. ലിവിങ്,ഡിസൈനിങ്,കോർട്ടിയാർഡ്,നാല് കിടപ്പ്മുറികൾ, അടുക്കള എന്നിങ്ങനെയാണ് അകത്തളത്തിലെ ക്രമീകരണങ്ങൾ. സിറ്റൗട്ടിൽ നിന്നും ഫോയർ സ്പേസ് വഴി അകത്തേയ്ക്ക് പ്രവേശിക്കാം. ഇവിടെ ലിവിങ്,ഡൈനിങ്ങ്,കോർട്ടിയാർഡ് എന്നിവ തുറന്ന നയത്തിലൂടെ ഡിസൈൻ ചെയ്തിരിക്കുന്നു. നീളൻ സ്പേസിൽ ആണ് ഡൈനിങ്ങ് ഏരിയയുടെ സജ്ജീകരണം. വാഷ് ഏരിയ, കോമൺ ബാത്‌റൂം, പ്രയർ ഏരിയ എന്നിവയെല്ലാം ഇതിനടുത്തായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്.

ഇന്റീരിയറിൽ നൽകിയിട്ടുള്ള കോർട്ടിയാർഡ് ആണ് വീടിന്റെ ഫോക്കൽ പോയിന്റ്. ഒരു ഊഞ്ഞാലിനും ഇവിടെ സ്ഥാനം നൽകിയിട്ടുണ്ട്.മുകളിൽ നിന്നും താഴത്തെ കോർട്ടിയാർഡിലേക്കു കാഴ്ച്ച എത്തുന്ന വിധമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റെയർകേസിന്റെ ഒരു വശത്താണ് ഫാമിലി ലിവിങ്ങിന്റെ സജ്ജീകരണം. ഫാമിലി ലിവിങ്ങിൽ നിന്നും കോർട്ടിയാർഡിലേക്ക് ഇറങ്ങാൻ ഒരു ഓപ്പണിങ്ങും കൊടുത്തിട്ടുണ്ട്.


മുകളിലും താഴെയുമായി നാലു ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. വാർഡ്രോബ് യൂണിറ്റുകൾക്ക് തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ് എല്ലാ മുറികളുടെയും സജ്ജീകരണം. വിശാലത തോന്നിപ്പിക്കും വിധം വളരെ ലളിതമായ ഒരുക്കങ്ങളോടെയാണ് കിടപ്പു മുറികൾ ഒരുക്കിയിട്ടുള്ളത്. നീളൻ ജനാലകൾ നല്ലപോലെ കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്നതിനാൽ സദാ കുളിർമ്മ നിലനിൽക്കുന്നു. ഇപോർട്ട് വിട്രിഫൈഡ് ടൈലുകൾ, മാറ്റ് ഫിനിഷ് ടൈലുകൾ, വുഡൻ ഫിനിഷ് ടൈലുകൾ എന്നിവയൊക്കെ അകത്തളത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. ഉചിതമായ ലൈറ്റ് ഫിറ്റിംഗുകൾ ഓരോ സ്പേസിനും ആപിയൻസ് നൽകുന്നുണ്ട്. തടിപ്പണികൾക്ക് മഹാഗണിയാണ് ഉപയോഗിച്ചിരിക്കുന്നത്.


ഐലൻഡ് കിച്ചനാണിവിടെ ഒരുക്കിയിരിക്കുന്നത്. കിച്ചൺ കർട്ടനു നാനോ വൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഷോകിച്ചൻ കൂടാതെ വർക്ക്ഏരിയ, സ്റ്റോർറൂം എന്നിവയും സജ്ജീകരിച്ചിടുണ്ട്.

പ്ലോട്ടിന്റെ പരിമിതികൾ ഉൾപ്പെടെ എല്ലാം മാറ്റി നിർത്തി വളരെ ഉപയുകതതയോടും കാലാതീതമായിട്ടുള്ള ഡിസൈൻ രീതികളും പ്രാവർത്തികമാക്കിയാണ് പുതുപുത്തൻ വീടിൻ്റെ സജ്ജീകരണം എന്ന് നിസംശയം പറയാം.


ക്ലൈന്റ് - ഹാരിഫ്
സ്ഥലം - മംഗാട്ടുപാലം , മലപ്പുറം
പ്ലോട്ട് -40 സെൻറ്
പണി പൂർത്തിയായ വർഷം - 2018
വിസ്തീർണം - 3587 സ്ക്വർ ഫീറ്റ്

ഡിസൈൻ - ഫൈസൽ നിർമ്മാൺ
നിർമ്മാൺ ഡിസൈൻസ്
മഞ്ചേരി , മലപ്പുറം
ഫോൺ - 9895978900