
ഏതെങ്കിലും ഒരു പ്രത്യേക ശൈലിയിൽ അധിഷ്ഠിതമായ എലിവേഷൻ ആവരുത് വീടിന്റേത് എന്ന് ക്ലൈന്റിന് നിർബന്ധം ഉണ്ടായിരുന്നു. മാത്രമല്ല ചതുരാകൃതി മുന്നിട്ടു നിൽക്കരുത്, സ്ലോപ് കൊടുക്കുമ്പോൾ അതൊരു പരമ്പരാഗത ശൈലിയുടെ ചേരുവ മാത്രമായി പോകരുത് എന്നും വീട്ടുടമ ആർക്കിടെക്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. കുടുംബ സുഹൃത്ത് കൂടിയായിരുന്ന ആർക്കിടെക്റ്റിന് മുഴുവൻ സ്വതന്ത്രവും ഉണ്ടായിരുന്നതുകൊണ്ട് എന്തും തുറന്ന് പറയുവാനും ഏത് രീതി അവലംബിക്കുന്നതിനും മറ്റൊന്നും തടസമായി വന്നില്ല. എലിവേഷനിൽ തന്നെ ഇതിന്റെ പ്രതിഫലനം നമുക്ക് ദൃശ്യമാണ്.
പരമ്പരാഗത ശൈലിയിലെ റൂഫിങ്ങിനെ ഇവിടെ ഒരു ഡിസൈൻ എലമെന്റായി നൽകി എന്നതാണ് ഇവിടുത്തെ ഹൈലൈറ്റ്. റൂഫിങ്ങിനെയും വാളിനേയും ഹൈലൈറ്റ് ചെയ്യുന്നതിനായി ക്ലാഡിങ് വർക്കുകളും വുഡൻ ടൈൽ ക്ലാഡിങ്ങും ഗ്രിൽ വർക്കും എല്ലാം കൊടുത്തു. അങ്ങനെ ഒരു പ്രത്യേക ശൈലിയുടെ ആധാരമാക്കാതെ എലിവേഷൻ വ്യത്യസ്തമായി ഒരുക്കാനായി.
തുറന്ന നയവും എന്നാൽ സ്വകാര്യതയും മുന്നിട്ടു നിൽക്കും വിധമാണ് അകത്തളങ്ങളിലെ ക്രമീകരണം. വുഡൻ തീമിൽ പിന്തുടർന്ന പാനലിങ്ങുകളും സീലിങ് വർക്കുകളും എല്ലാം ഓഫ് വൈറ്റ് ചുവരുകളെ മനോഹരമാക്കുന്നു. ലിവിങ്, ഡൈനിങ്, കോർട്ടിയാർഡ്, ഫോയർ, ഫാമിലി ലിവിങ്, നിസ്കാര മുറി, കിച്ചൻ, വർക്ക് ഏരിയ എന്നിങ്ങനെയാണ് ഉൾത്തള സജ്ജീകരണങ്ങൾ. ജനലുകൾക്കും വാതിലുകൾക്കും എല്ലാം തേക്കിൻ തടിയാണ് ഉപയോഗിച്ചത്. ബാക്കി വി ബോർഡിന്റെ ചാരുതയിൽ ഒരുക്കി വ്യത്യസ്തവും മനോഹരവുമാക്കി.
ഇവിടെ എല്ലാം മിനിമലിസം എന്ന ആശയം മുൻനിർത്തിയാണ് ഒരുക്കിയെടുത്തത്. ഡൈനിങ്ങിൽ നിന്നും പുറത്തോട്ട് ഇറങ്ങുന്നത് മനോഹരമായ പാഷിയോയിലേക്കാണ്. ഇങ്ങോട്ട് ഇറങ്ങാൻ വലിയൊരു ഓപ്പണിങ്ങും കൊടുത്തു. വിശാലമായ വലിയ ജനാലകൾ കാറ്റും വെളിച്ചവും ഉൾത്തളങ്ങളിലേക്ക് എത്തിക്കുന്നു.
സ്റ്റെയർ കയറി ഒരു ലാൻഡിങ് സ്പേസാണ്. ഇവ കൂടാതെ അപ്പർ ലിവിങും, 3 ബെഡ്റൂമുകളും, ബാൽക്കണിയുമാണ് മുകൾ നിലയിലെ സൗകര്യങ്ങൾ.
മുകളിലും താഴെയുമായി 5 കിടപ്പുമുറികളാണ് ഇവിടെയുള്ളത്. ആവശ്യങ്ങളെല്ലാം നിവർത്തിച്ചു കൊണ്ടാണ് എല്ലാ മുറികളും ഒരുക്കിയിട്ടുള്ളത്.
വിശാലതയും സൗകര്യവും മുൻനിർത്തിയാണ് ഡൈനിങ് കം കിച്ചൻ ക്രമീകരിച്ചത്. വി ബോർഡിന്റെ മനോഹാരിതയാണ് അടുക്കളയ്ക്ക് എങ്കിൽ സീലിങ്ങിലെ തടിയുടെ പാറ്റേൺ വർക്കാണ് ഡൈനിങ്ങിനെ വ്യത്യസ്തമാക്കുന്നത് . കിച്ചനേയും ഡൈനിങ്ങിനേയും തമ്മിൽ വേർതിരിക്കുന്നത് കിച്ചനിൽ കൊടുത്തിരിക്കുന്ന പാൻട്രി ഏരിയ ആണ്. വി ബോർഡാണ് പാൻട്രി കൗണ്ടറിന് കൊടുത്തിട്ടുള്ളത്. വൈറ്റ് ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്പിന് ഉപയോഗിച്ചിട്ടുള്ളത്.
ഇങ്ങനെ ഓരോ സ്പേസിനുമുണ്ട് എന്തെങ്കിലുമൊരു പ്രത്യേകത. അതുകൊണ്ടുതന്നെ വീട്ടിനകം നിറയെ പോസിറ്റിവിറ്റി നിറയുന്നുമുണ്ട്. ഇങ്ങനെ ആർക്കിടെക്റ്റിന്റേയും വീട്ടുകാരുടേയും പരസ്പര വിശ്വാസവും സ്വതന്ത്രവും വീടിന് വ്യത്യസ്ത ഭംഗി നിലനിർത്താൻ സഹായകമായി എന്ന് ഇരുകൂട്ടരും പറയുന്നു.
Client - Shaji T A & Subina Shaji
Location - Changanacherry
Plot - 11 cent
Area - 3200 sqft
Design - Ar.Nijas Mon KS
Hayath Architects, Changanacherry.
Phone - 81296 56242
Text courtesy - Resmy Ajesh