വിക്ടോറിയൻ മാസ്മരികത

This article has been viewed 3001 times
സ്വന്തമായി ഒരു വീട് എന്നത് നമ്മുടെയെല്ലാം ഒരു വലിയ സ്വപ്നമാണ്. എന്നാൽ വീട് നിൽക്കുന്ന പരിസരത്തിന് നല്കാൻ കഴിയാത്ത ശാന്തതയും സ്വച്ഛ്തയും നമ്മൾ പണിതുയർത്തുന്ന വീടിന് നല്കാൻ കഴിയണം. എല്ലാതിരക്കുകളിൽ നിന്നും മാറി ഓടി വരുമ്പോൾ മനസ്സിനെ ശാന്തമാക്കാൻ കഴിയുന്ന ഒരു ഡിസൈൻ കൂടി ചേരുന്ന അന്തരീക്ഷമാണ് നമ്മൾ പണിതുയർത്തുന്ന വീടിന് എങ്കിലോ അതിലും വലിയ ഒരു സന്തോഷവും സമാധാനാവും തരുന്ന മറ്റൊന്നും വേറെ ഉണ്ടാവില്ല. അത്തരത്തിൽ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു വീടാണ് തിരുവല്ലയിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയായ ഗ്രീൻ ഹോംസിന്റെ ഡിസൈനർ കൂടിയായ ശ്യാം ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീട്. പത്തനംതിട്ട ജില്ലയിലെ അടൂർ ഏനാത്ത് എന്ന മനോഹരമായ സ്ഥലത്തു 20 സെന്റിൽ 4000 സ്‌ക്വയർ ഫീറ്റിൽ പണികഴിപ്പിച്ചിരിക്കുന്ന ജേക്കബ്, ഡെയ്സി ദമ്പതികളുടെ ഈ മനോഹരമായ വീട്.

പ്രത്യേകതകൾ:- സെമി വിക്ടോറിയൻ ശൈലിയിലാണ് ഈ ഇരുനില വീടിന്റെ എസ്സ്റ്റീരിയർ ചെയ്തിരിക്കുന്നത്.അധികം ക്ലാഡിങിന്റെ ആധിക്യം ഇല്ലാതെ തന്നെ വിക്ടോറിയൻ ശൈലിയിൽ വളരെ ലളിതമായ ഒരു ഡിസൈൻ ആണ് ഈ വീടിന് നൽകിയിരിക്കുന്നത്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്നതും കണ്ണിനു കുളിർമ നൽകുന്നതുമായ നിറങ്ങളാണ്എക്സ്റ്റീരിയറിനു നൽകിയിരിക്കുന്നത്.. നല്ലരീതിയിൽ വെളിച്ചം ലഭിക്കത്തക്കവണ്ണം ഓപ്പൺ ശൈലിയിൽ പ്രൈവസി നിലനിർത്തി കൊണ്ടാണ് ഇതിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. . ഇതിന്റെ ഏറ്റവും ആകർഷക ഘടകം വാട്ടർ ബോഡി തന്നെയാണ്. അത് തന്നെയാണ് ഈ വീടിന്റെ ഉൾവശത്തിനെയും പ്രകൃതിയോട് ഇണക്കി നിർത്തുന്നതായി തോന്നിപ്പിക്കുന്നതും. ലൈറ്റിംഗുകളും മറ്റും ഇന്ററിരിയാറിനോട് പൂർണ്ണമായും ചേർന്ന് പോകുന്ന രീതിയിലുള്ളയാണ്.

ലിവിങ് റൂം:- ഡബിൾ ഹൈറ്റിൽ ആണ് ലിവിങ് റൂം ഡിസൈൻ ചെയ്തിരിക്കുന്നത്. വൈറ്റ് കളർ ബേസിൽ ഓരോ ഭിത്തിയിലും വാൾപേപ്പർ കൊണ്ട് അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു. ലൈറ്റിംഗുകളും മറ്റും ഇന്ററിരിയാറിനോട് പൂർണ്ണമായും ചേർന്ന് പോകുന്ന രീതിയിലുള്ളയാണ്.


ഫാമിലി ലിവിങ് റൂമും ഡൈനിങ്ങ് റൂമും:- ഫാമിലി ലിവിങിനെയും ഡൈനിങ്ങിനെയും വേർതിരിച്ചിരിക്കുന്നത്‌ വളരെ മനോഹരമായ വാട്ടർ ബോഡി ഉപയോഗിച്ചാണ്. ഓപ്പൺ ശൈലിയിലാണ് ഡൈനിങ്ങ് റൂം ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ്ങിനെ കൂടുതൽ ആകര്ഷകമാക്കുന്നത് വളരെ ലളിതമായ ഫർണീച്ചറുകൾ തന്നെയാണ്.


കിച്ചൺ:- സെമി ഓപ്പൺ കിച്ചൺ ആണ് ഡൈനിങ്ങ്നോട് ചേർന്ന് ചെയ്തിരിക്കുന്നത്. ക്രോക്കറി ഉപയോഗിച്ചാണ് ഡൈനിങ്ങ്നെയും കിച്ചണെയും തമ്മിൽ വേർതിരിച്ചിരിക്കുന്നത്. വളരെ ലളിതമായ കിച്ചൺ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രീൻ, ഓറഞ്ച് നിറങ്ങൾ ആണ് കിച്ചണ് നൽകിയിരിക്കുന്നത്. കിച്ചണോട് ചേർന്ന് തന്നെ ഒരു വർക്കിംഗ് കിച്ചണും, അറ്റാച്ചിട് ബാത്റൂമോട് കൂടി സെർവെൻറ് റൂമും നൽകിയിരിക്കുന്നു.


അപ്പർ ലിവിങ് റൂം:- കോർട്ടിയാർഡോട് കൂടി വളരെ മനോഹരമായ രീതിയിൽ അപ്പർ ലിവിങ് റൂം ഡിസൈൻ ചെയ്തിരിക്കുന്നു. ഓരോ മുക്കും മൂലയും പ്രത്യേക ആകർഷണം തോന്നുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ബെഡ്‌റൂമുകൾ:- ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലും ഡ്രെസ്സിങ് ഏരിയയോട് കൂടിയും അറ്റാച്ചിട് ബാത്റൂമോട് കൂടിയും 4 ബെഡ്‌റൂമുകളാണ് നൽകിയിരിക്കുന്നത്. ഓരോ ബെഡ്‌റൂമും ഓരോ കളർ തീം അനുസരിച്ച് കർട്ടനുകളും വാൾ പേപ്പറും നൽകി മനോഹരമാക്കിയിരിക്കുന്നു. എല്ലാ ബെഡ്റൂമിന്റെയും കബോർഡുകൾ മൾട്ടി വുഡിൽ ഓട്ടോമോട്ടീവ് പെയിന്റിൽ ആണ് ചെയ്തിരിക്കുന്നത്. ഓരോ ബെഡ്റൂമിന്റെ കളർ തീമിനും യോജിക്കുന്ന രീതിയിലാണ് കബോർഡുകൾക്ക് നിറം നൽകിയിരിക്കുന്നത്. ഓരോ ബെഡ്റൂമിന്റെയും ഹൈലൈറ്റ് അവയ്ക്ക് നൽകിയിരിക്കുന്ന കളർ തീം തന്നെയാണ്. ലൈറ്റിംഗുകളും മറ്റും ഇന്ററിരിയാറിനോട് പൂർണ്ണമായും ചേർന്ന് പോകുന്ന രീതിയിലുള്ളയാണ്. ഓരോ ബെഡ്‌റൂമുകളെയും വളരെ ലളിതമാക്കുന്നത് മിതമായ ഫർണീഷിങ് തന്നെയാണ്.
ARCHITECT
SYAM KUMAR
Design : Green Homes, Thiruvalla
Architect : Syam Kumar
Email : ghomes4u@gmail.com
Mob : 9947069616.