ക്രീയാത്മകതയുടെ വിസ്മയം

This article has been viewed 1623 times
ഫ്ലാറ്റ് സ്വന്തമാക്കണമെന്നുള്ള ആഗ്രഹം ഉള്ളിൽ ഉണരുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് മനോഹരമായ ഇന്റീരിയറിനെ കുറിച്ചുള്ള ഭാവനകളാണ്. നമ്മുടെ ഫ്‌ളാറ്റിനെക്കുറിച്ചുള്ള നമ്മുടെ ഇഷ്ടങ്ങൾ മനസിലാക്കി അതുപോലെയോ അല്ലെങ്കിൽ അതിലും മനോഹരമായ രീതിയിൽ ചെയ്തു തരാൻ നമ്മളോട് ചേർന്ന് നിൽക്കുന്ന, ഇന്റീരിയർ ഡിസൈൻ രംഗത്തു അതീവ പ്രാവീണ്യം നേടിയ ഡിസൈനർമാരും നമ്മളോട് ചേർന്നാലോ, പിന്നെ പറയാൻ അല്ല കാണാൻ ആണ് ഉണ്ടാകുക. അത്തരത്തിലൊരു മനോഹരമായ ഫ്ലാറ്റാണ് ഹൈദരാബാദിൽ ആത്താപ്പൂറിൽ ഉള്ള ഹരിപ്രസാദ് ഷെട്ടി, നിഷ ഷെട്ടി ദമ്പതികളുടെ 945 സ്‌ക്വയർ ഫീറ്റിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ ഫ്ലാറ്റിന്റെ ഇന്റീരിയർ ഡൈനിങ്ങ്. കസ്റ്റമറിന്റെ മനസറിഞ്ഞു ഡിസൈൻ ചെയ്തിരിക്കുന്നതോ തിരുവനന്തപുരത്തുള്ള 3D Bricks ലെ ഡിസൈനേഴ്സ് ആയ പ്രശാന്ത് രവിചന്ദ്രൻ & വീണ ഗിൽ എന്നീ ദമ്പതികൾ ആണ്.

പ്രത്യേകതകൾ:-
ഡൈനിങ്ങ് സ്പേസ് ആൻഡ് ഫോർമൽ ലിവിങ്:- ബ്ലൂ,ആൻഡ് വൈറ്റ് കളർ കോമ്പിനേഷനിൽ ആണിത് ഡിസൈൻ ചെയ്തിരിക്കുന്നത്. നാലുപേർക്ക് ഇരിക്കാവുന്ന ചെയർന് ഫുൾ ഫാബ്രിക് സീറ്റിങ്ങാണ് കൊടുത്തിരിക്കുന്നത്. മാച്ചിങ് കളറിന് അനുസരിച്ചുള്ള ക്യൂരീസും കൾട്ടറിയും സെലക്ട് ചെയ്തിരിക്കുന്നു. ഡൈനിങ്ങിനോട് ചേർന്നുള്ള ഒരു ഭിത്തി ലെമൺ കളർ സ്റ്റിക്കർ നൽകി മനോഹരമാക്കിയിരിക്കുന്നു.വാഷ് ഏരിയയോട് ചേർന്നുള്ള ഭിത്തി ടെക്സ്റ്റർ ക്ലാഡിങ് കൊടുത്തു് ഭംഗിയാക്കിയിരിക്കുന്നു . സ്റ്റോറേജ് സ്പേസ് കൂടുതൽ കൊടുത്തിരിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. മറ്റൊരു ആകർഷണം ഇതോട് ചേർന്ന് ഒരു പാൻട്രി യൂണിറ്റ് കൂടി കാണിച്ചിരിക്കുന്നു എന്നതാണ്.

ഫോർമൽ ലിവിങ്:- യെല്ലോ, ബ്ലൂ ആൻഡ് വൈറ്റ് കളർ കോമ്പിനേഷനിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഫാൾസീലിംഗിൽ കളർ തീമിന് ചേർന്നു നിൽക്കുന്ന രീതിയിലുള്ള ലൈറ്റുകളാണ് കൊടുത്തിരിക്കുന്നത്. ഫർണിച്ചറുകൾ എല്ലാംതന്നെ വീട്ടുകാരുടെ ഇഷ്ട്ടം അനുസരിച്ചു് 3D Bricks ൻറെ നേതൃത്ത്വത്തിൽ ആണ് ചെയ്തിരിക്കുന്നത്, പൂർണമായും കസ്റ്റമൈസ്‌ ഫർണിച്ചറുകൾ ആയതിനാൽ ഇവയൊന്നും പുറമേനിന്നും വാങ്ങുവാൻ കഴിയുകയില്ല എന്ന പ്രത്യേകതയും ഉണ്ട്.

മാസ്റ്റർ ബെഡ്‌റൂം:- സിയാൻ ആൻഡ് ഗ്രെ കളർ കോമ്പിനേഷനിലാണ് ഈ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. കളർ തീം പിന്തുടരുന്നതിന്റെ ഭാഗമായി മൾട്ടിവുഡിൽ തീർത്ത കബോർഡുകൾ എല്ലാംതന്നെ ഓട്ടോമോട്ടീവ് പെയിന്ടിൽ PU ഫിനിഷ് നൽകിയിരിക്കുന്നു. മിററോട് കൂടിയ വാർഡ്രോബിന് കൂടുതൽ സ്റ്റോറേജ് കിട്ടുന്നതിനുവേണ്ടി ലോഫ്റ്റും നൽകിയിട്ടുണ്ട്.വോൾപേപ്പറുകളും കർട്ടനുകളും എല്ലാം ബെഡ്റൂമിൻറെ മൊത്തം കളർ തീമിനോട് ചേർന്നുനിൽക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഗസ്റ്റ് ബെഡ്‌റൂം:- ഗോൾഡൻ യെല്ലോ, ഗ്രെ & ബ്രൗൺ കളർ കോമ്പിനേഷൻ ആണ് ഗസ്റ്റ് ബെഡ്റൂമിന് നൽകിയിരിക്കുന്നത്. ബെഡിന്റെ പുറകിലെ ഭിത്തിയിൽ വാൾ പേപ്പർ കൊടുത്തിരിക്കുന്നു. മൾട്ടിവുഡ് മെറ്റീരിയലിൽ കബോർഡ്‌സും നൽകി വളരെ മനോഹരമാക്കിയിരിക്കുന്നു.

കിഡ്സ് ബെഡ്‌റൂം:- കുട്ടികളുടെ റൂം ആയതിനാൽ റെഡിഷ് പിങ്ക് കളർ കോമ്പിനേഷനിലാണ് ഈ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. ടെക്സ്ചർ പെയിന്റ് ചെയ്താണ് കിഡ്‌റൂമിൻറെ ഹെഡ്‌സൈഡ് വാൾ ഹൈലൈറ്റ് ചെയ്തത്.

മോഡുലാർ കിച്ചൻ:- ചെറിയ കിച്ചൻ ആണെങ്കിലും മാക്സിമം സ്ഥലം യൂട്ടിലൈസ് ചെയ്യത്തക്ക രീതിയിലാണ് ഓരോ യൂണിറ്റും ക്രമീകരിച്ചിരുക്കുന്നത്. ബ്ലൂ, ബ്ലാക്ക് ആൻഡ് വൈറ്റ് കളർ കോമ്പിനേഷനിൽ ബ്രാൻഡഡ് ആക്‌സസറീസ് മിതമായ രീതിയിൽ നൽകി വളരെ മനോഹരമാക്കിയിരിക്കുന്നു.


DESIGNERS : പ്രശാന്ത് രവിചന്ദ്രൻ & വീണ ഗിൽ
ARCHITECT FIRM : 3D BRICKS
Puthukunnu, Powdikonam P.O., Trivandrum
PH: 8136992976, 9207386509
Web: 3dbricks.com