കുന്നിൻപുറത്തെ വിസ്മയം

This article has been viewed 2048 times
വീടുവയ്ക്കാനായി തിരഞ്ഞെടുത്ത 70 സെന്റ് പ്ലോട്ട് ഒരു കുന്നിൻപ്രദേശമായിരുന്നു. ചെടികളും മരങ്ങളും സമൃദ്ധിയായി നിൽക്കുന്നു. ഇവിടെയാണ് അൻവറും വീട് വെക്കാനായി തിരഞ്ഞെടുത്തത്. സ്ഥലത്തിന്റെ സ്വാഭാവികത അതേപടി നിലനിർത്തികൊണ്ട് അവതരിപ്പിക്കുംവിധം വീട് ഒരുക്കിയത് ഫൈസൽ നിർമ്മാൺ ആണ്. മികച്ച സ്പേസ് പ്ലാനിംഗ് ഉണ്ടെങ്കിൽ ഏത് തരത്തിലുള്ള പ്ലോട്ടിലും ക്ലൈറ്റിൻറെ ആഗ്രഹത്തിനൊത്ത് വീട് പണിയണമെന്ന് ഫൈസൽ നിർമ്മാൺ പറയുന്നു. കുന്നിൻ പ്രദേശം ഇടിച്ചുനിരത്തി ലവൽ ആക്കാതെ സ്വാഭാവികത നിലനിർത്തികൊണ്ട് പല തട്ടുകളായി കെട്ടിയെടുത്താണ് വീട് പണിതിരിക്കുന്നത്.

കാഴ്ചവിരുന്നൊരുക്കിയാണ് എലിവേഷൻ ഡിസൈൻ:- കർവിന്റെ കമനീയതയും ബോക്സ്ടൈപ്പ് ഡിസൈന്റെ മിശ്രണവും, ക്ലാസിക് വർക്കുകളും എലവേഷന്റെ ചന്തം ഇരട്ടിപ്പിക്കുന്നുണ്ട്. മുറ്റം പച്ചപ്പുല്ല് വിരിച്ച് ഭാഗിയാക്കിയിട്ടുണ്ട്. ഗേറ്റിൽനിന്നും കാർപോർച്ച് വരെ ഡ്രൈവ് വേയും കൊടുത്തു. കുന്നിപ്രദേശമായതുകൊണ്ടുതന്നെ സദാ കാറ്റുവീശുന്ന സ്ഥലമാണ്. അത് കണക്കിലെടുത്തുകൊണ്ടുതന്നെ മുൻഭാഗത്ത് എൽ ഷേപ്പിൽ സിറ്ഔട് നൽകി.

സ്പേഷ്യസ് ബ്യൂട്ടി വിശാലമായിട്ടാണ് ഫോർമൽ ലിവിങ്ങിന്റെ സജ്ജീകരണം. ഡബിൾ ഹൈറ്റ് സ്‌പേസിലാണ് ലിവിങ് ഏരിയ. അതിനാൽ അപ്പർ ലിവിങ്ങിൽനിന്നും കാഴ്ച്ച എത്തുന്നുണ്ട്. വിശാലമായ ഇടങ്ങളാണ് അകത്തളത്തിന്റെ സവിശേഷത. അതുകൊണ്ടുതന്നെ ഓപ്പണിങ്ങുകൾക്ക് പ്രാധ്യാന്യം കൊടുത്തിട്ടുണ്ട്. ഇത് സമാസമം കാറ്റിനെയും വെട്ടത്തിനെയും കയറിയിറങ്ങാൻ സഹായിക്കുന്നു. ജിപ്സം ഫോൾസീലിങ്ങിൽ നൽകിയിട്ടുള്ള ഉചിതമായ ലൈറ്റഫിറ്റിംഗുകൾ എല്ലാ സ്‌പേസിലും ആമ്പിയൻസ് കൂട്ടുന്നുണ്ട്. ഇന്റീരിയറിനെ അലങ്കരിക്കുന്ന ഫർണീഷിങ്ങുകളും ആര്ടിഫാക്ടുകളും ഓരോ ഇടവും ആഡംബരപൂർണമാക്കുന്നു. ഫ്ലോറിങ്ങിന് മാറ്റാഫിനിഷ് വിട്രിഫൈഡ് ടൈലുകളും തടിയും ഉപയോഗിച്ചിട്ടുണ്ട്.


വൃത്താകൃതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന സ്റ്റയേഴ്സ് ആണ് ഇന്റീരിയറിന്റെ മറ്റൊരു ഹൈലൈറ്റ്. മെറ്റൽ, വുഡ്, ഗ്ലാസ് എന്നിവയാണ് സ്റ്റെയർകേസിന്റെ മെറ്റീരിയലുകൾ. സ്റ്റെയർകേസിന് താഴെ ഒരു പെബ്ബിൾ കോർട്ടും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ കൺസപ്റ്റിലാണ് ഡൈനിങ് ഏരിയ ഒരുക്കിയിട്ടുള്ളത്. ഡൈനിങ്ങിന് ഇരുവശവും സജ്ജീകരിച്ചിട്ടുള്ള കോർട്ട്യാർഡ് ഡൈനിങ്ങ് ഏരിയയുടെ ഭംഗി ഇരട്ടിപ്പിക്കുന്നു. ലിവിങും ഡൈനിങ്ങും തമ്മിൽ സി.എൻ.സി വർക്കിന്റെ പാർട്ടീഷൻ നൽകികൊണ്ട് സ്വകാര്യത ഉറപ്പാക്കി.


ഉപയുക്തതയിൽ ഊന്നി ഉപയുക്തമായ ഡിസൈൻ നയങ്ങളാണ് വീടിന്റെ ഹൈലൈറ്റ്. ഫാമിലി ലിവിങ്ങിൽനിന്നും എളുപ്പത്തിൽ അടുക്കയിലേക്ക് ആശയവിനിമയം സാധ്യമാകുംവിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഹാഫ് പാർട്ടീഷനും ഇവിടെ കൊടുത്തിട്ടുണ്ട്. ഫാമിലി ലിവിങ്ങിൽനിന്നും പുറത്തെ പാഷിയോയിലേക്ക് ഇറങ്ങാൻ സാധിക്കുംവിധം സജ്ജീകരിച്ചിരിക്കുന്നു. ഫാമിലി ലിവിങ്ങിനോട് ചേർന്ന് പ്രയർ സ്പേസും കൊടുത്തിട്ടുണ്ട്.പ്രൈവറ്റ് സോണുകൾ താമസിക്കുന്നവരുടെ ആവശ്യങ്ങളറിഞ്ഞുള്ള ഡിസൈൻ രീതികളാണ് ഓരോ കിടപ്പുമുറികളിലും പ്രാവർത്തികമാക്കിയിട്ടുള്ളത്. വർണങ്ങളുടെ സംയോജനവും മുറികളുടെ ഭംഗി കൂട്ടുന്നുണ്ട്.
താഴത്തെ നിലയിൽ മൂന്നും മുകളിലത്തെ നിലയിൽ രണ്ട് കിടപ്പുമുറികളുമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ കിടപ്പുമുറികൾക്കും ഹെഡ്ബോർഡിൽ നിറങ്ങൾ നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഡ്രസിങ് യൂണിറ്റും അറ്റാച്ച്ഡ് ബാത്റൂമും കൂടിയാണ് എല്ലാ മുറികളും സജ്ജീകരിച്ചിട്ടുള്ളത്. മുറികളോട് ചേർന്നുള്ള ബാല്കണിയിൽനിന്നും കാഴ്ചയുടെ മനോഹാരിത നുകരാൻ സാധിക്കുംവിധം കൊടുത്തു.

മാസ്റ്റർ ബെഡ്‌റൂം എക്സ്റ്റീരിയർ കളർ തീമിനോട് ചേർന്ന് പോകുംവിധമുള്ള നിറങ്ങളാണ് മാസ്റ്റർ ബെഡ്‌റൂമിൽ കൊടുത്തിട്ടുള്ളത്. മാസ്റ്റർ ബെഡ്‌റൂമിൽനിന്ന് കിഡ്സ് റൂമിലേക്ക് എൻട്രി നൽകിക്കൊണ്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഫ്രോസറസ് ഗ്ലാസ്സിന്റെ സ്ലൈഡിങ് ഡോറാണ് മാസ്റ്റർ ബെഡ്‌റൂമിൽനിന്നും കിഡ്സ്‌റൂമിലേക്ക് നൽകിയിട്ടുള്ളത്.

കിഡ്സ് ബെഡ്‌റൂം കുട്ടികളുടെ ഇഷ്ടനിറങ്ങളായ റെഡ്, പിങ്ക്, മഞ്ഞ എന്നീ നിറങ്ങളുടെ കോമ്പിനേഷനുകളിലാണ് ഒരുക്കിയിട്ടുള്ളത്. ഹെഡ്‌റെസ്റ്റുകളിൽ ഡിസൈൻ എലെമെന്റുകൾ നല്കിയതെല്ലാം കുട്ടികളുടെ മുറിയുടെ ഭംഗി ഇരട്ടിപ്പിക്കുന്നു.
കിച്ചൻ
ഓപ്പൺ നയത്തിലാണ് കിച്ചൻ ഡിസൈൻ. ബ്രെക്ഫാസ്റ് കൗണ്ടറിനും അടുക്കളയിൽ സ്ഥാനം കൊടുത്തു. മറൈൻ പ്ലൈവെനീർ ഫിനിഷാണ് അടുക്കളയുടെ ഫർണീഷിങ്ങിൽ ഉപയോഗിച്ചിട്ടുള്ളത്. ഫാമിലി ലിവിങ്ങിൽനിന്നും കിച്ചണിലേക്ക് എൻട്രിയും കൊടുത്തിട്ടുണ്ട്.

പ്ലോട്ടിന്റെ ലെവൽവ്യതിയാനം അതേപടി നിലനിർത്തിക്കൊണ്ടുള്ള ഡിസൈൻ നയങ്ങൾ വളരെ ഭാംഗിയോടും അതിലുപരി കുന്നിന്ചെരുവിലെ കാഴ്ചഭംഗി വളരെ വ്യക്തമായി ആസ്വദിക്കാനുതകുംവിധമാണ് വീടിനെ സജ്ജമാക്കിയിട്ടുള്ളത്. സ്ഥലത്തെ പ്രത്യേകതയും ഹരിതാഭയും കണക്കിലെടുത്ത് അവയ്ക്ക് മുൻ‌തൂക്കം നൽകികൊണ്ടുള്ള ലേയൗട്ടിനാണ് ഫൈസൽ നിർമ്മാൺ പ്രാധാന്യം നൽകിയത്.

ക്ലൈന്റ് - അൻവർ
സ്ഥലം - പെരിന്തൽമണ്ണ, മലപ്പുറം
വിസ്തീർണം - 4504 സ്‌ക്വർ ഫീറ്റ്
പ്ലോട്ട് - 70 സെന്റ്


അൻവറും കുടുംബവും
ഡിസൈൻ - ഫൈസൽ നിർമ്മാൺ
നിർമ്മാൺ ഡിസൈൻസ്
മഞ്ചേരി
മലപ്പുറം
ഫോൺ : 9895978900