ഊഷ്‌മളത നിറയുന്ന വീട്

This article has been viewed 2344 times
പടിഞ്ഞാറൻ കാറ്റിന് ഒരു പ്രത്യേക സുഖമുണ്ട്. സായാഹ്‌നങ്ങളിൽ വീടിൻ്റെ ഉമ്മറത്തോ ബാൽക്കണിയിലോ ഇരിക്കുമ്പോൾ പടിഞ്ഞാറുനിന്ന് എത്തുന്ന ഈ കാറ്റ് വീടിനകത്തും പുറത്തും ഊഷ്‌മളത നിറയ്ക്കുന്നു . വീടിരിക്കുന്ന ഭാഗം ബീച്ച് ഏരിയ ആയതിനാൽ സദാ കാറ്റ് വീശുന്നുണ്ട്‌ . ഈ കാറ്റിനെ ഉള്ളിലേക്ക് ആവാഹിക്കും വിധമാണ് വീടിന്റെ രൂപഘടന . 2100 സ്‌ക്വർഫീറ്റിൽ ബേപ്പൂർ ഗോധീശ്വരം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പാൽ വെളിച്ചം എന്ന വീട് രവി ശങ്കറിൻറെയും കുടുംബത്തിൻറ്റെയും ആണ് . രവിശങ്കറിനും കുടുംബത്തിനും വേണ്ടി ഈ വീട് ഡിസൈൻ ചെയ്‌തത്‌ അവരുടെ ബന്ധുവായ ഡിസൈനർ രാജേഷ് മല്ലർകണ്ടിയാണ് .

സമകാലീനശൈലിഘടകങ്ങൾ ഉൾചേർത്തുകൊണ്ടുള്ള ഡിസൈൻ നയങ്ങളും രീതികളുമാണ് ശ്രദ്ധേയമാക്കുന്നത്. ലെവൽ വ്യതിയാനമുള്ള റൂഫിങ് രീതിയാണ് എലിവേഷൻറെ പ്രേത്യേകത. ഷിംഗിൾസാണ് മേൽക്കൂരക്ക് ഇട്ടിരിക്കുന്നത് മഴ പെയ്യുമ്പോൾ സിറ്റ്ഔട്ടിലേക്കു വെള്ളം തെറിച്ചു വീഴാതിരിക്കാൻ ഗ്ലാസ്സിൻറെ റൂഫ്‌ടോപ്പും ഏർപ്പെടുത്തിയിട്ടുണ്ട് .

സ്ഥല ക്രമീകരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടു ഉപയുക്തതയോടെയാണ് സ്പേസുകളെ വിന്യസിച്ചിരിക്കുന്നത്. വീട്ടുകാരുടെ താൽപര്യങ്ങളെ മനസിലാക്കിയുള്ള ക്രമീകരണമാണ് ഇന്റീരിയൻറെ സവിശേഷത .ലളിതവും സുന്ദരവുമായ ഡിസൈൻ നയങ്ങളെല്ലാം ക്ലീൻ ഫീൽ ഇന്റീരിയറിനു പ്രധാനം ചെയുന്നു. നീളൻ സ്പേസും നീളൻ ജനാലകളും ഡബിൾ ഹൈറ്റ് സ്പേസും സ്കൈലൈറ് ഏരിയയും അകത്തളങ്ങളിൽ സദാ കുളിർമ നിലനിർത്തുന്നു.

തുറന്ന നയം സ്വീകരിച്ചാണ് ഇവിടെ ലിവിങ്ങും ഡൈനിങ്ങും കിച്ചനും ഒരുക്കിയിരിക്കുന്നത്. ഒരൊറ്റ ഫ്രെയിമിൽ വരത്തക്കവിധം ഈ 3 ഏരിയകളും സജ്ജീകരിച്ചിരിക്കുന്നു. ഡബിൾ ഹൈറ്റ് സ്പേസിലാണു ലിവിങ് ഏരിയ. അപ്പർ ലിവിങ്ങിൽ നിന്നും ലിവിങ്‌ലേക്കു കാഴ്ച എത്തും വിധം ഒരുക്കിയിരിക്കുന്നു.

സ്പേസ് യൂട്ടിലൈസേഷൻ മുൻനിർത്തി ഡൈനിങ് ടേബിളിനു 3 കസേരകൾ നൽകി, ബെഞ്ചും സ്റ്റൂളും കൊടുത്തു. ലിവിങ് ഏരിയയിൽ നൽകിയിരിക്കുന്ന നീളൻ ജനാലകളിലൂടെ എത്തുന്ന കാഴ്ചവിരുന്ന് ഡൈനിങ്ങിൽ ഇരുന്നും ആസ്വദിക്കാം. കിച്ചനെയും ഡൈനിങ്ങിനെയും തമ്മിൽ വേർതിരിക്കുന്നത് അടുക്കളയിൽ നല്കിയിരിക്കുന്ന ബ്രേക്ക്ഫാസ്റ്റ് ടേബിളാണ്.

സൺലൈറ്റിനെ നേരിട്ട് ഉൾത്തടങ്ങളിലേക്കു എത്തിക്കാൻ ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലായി ചെറിയൊരു കോർട്ട്യാഡും നൽകി, സ്കൈലൈറ്റിനായി പർഗോളയും കൊടുത്തു. ഇന്റീരിയറിലെ ജിപ്‌സം ഫാൾ സീലിങ്‌ മിഴിവേകുന്നുണ്ട്.ഫസ്റ്റ് ഫ്ലോറിൽ ലൈബ്രറി സ്‌പേസും സജ്ജീകരിച്ചിട്ടുണ്ട്. സ്കൈലൈറ്റിൽ നിന്നെത്തുന്ന വെളിച്ചം വായന സുഖകരമാക്കുന്നു. മുകൾനിലയിൽ അപ്പർലിവിങ്ങിനു ഇടം കൊടുത്തിട്ടുണ്ട്.
ഓപ്പൺ കോൺസെപ്റ്റിലാണു അടുക്കള ഡിസൈൻ. ബ്രേക്‌ഫാസ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മൾട്ടിവുഡ്, എക്കോ മാർബിൾ ഷീറ്റ്, നാനോ വൈറ്റ് എന്നീ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ആഡംബരപൂർണമായ കിച്ചൻ ഡിസൈൻ.

ലളിതവും സുന്ദരവുമായ 3 കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. അനാവശ്യ അലങ്കാരങ്ങൾ പാടെ ഒഴുവാക്കികൊണ്ട് വീട്ടുകാരുടെ ആവിശ്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് വാഡ്രോബ് യൂണിറ്റുകളും അറ്റാച്ചഡ് ബാത്റൂമുകളും ഒക്കെ ഒരുക്കിയിട്ടുള്ളത്.


എല്ലാം വളരെ ശ്രദ്ധയോടും കൃത്യനിഷ്ഠയോടും ഒരുക്കിയതിൽ ഉദ്ദേശിച്ച ബഡ്ജറ്റിൽ പോക്കറ്റ് കാലിയാകാതെ പണി തീർന്നു കിട്ടിയതിന്റെ സന്തോഷത്തിലാണു രവി ശങ്കറും കുടുംബവും.


ക്ലൈന്റ് - രവിശങ്കർ
സ്ഥലം - ബേപ്പൂർ , ഗോധീശ്വരം
പ്ലോട്ട് - 24 സെൻറ്
വിസ്തീർണം - 2100 സ്‌ക്വർ ഫീറ്റ്

രവിശങ്കറും കുടുംബവും


ഡിസൈൻ - രാജേഷ് മല്ലർക്കണ്ടി
സ്‌ക്വർ ആർക്കിടെക്‌ചറർ ഇന്റീരിയർ കൺസൾട്ടൻസ്
കോഴിക്കോട്
ഫോൺ 9847129090