ഇങ്ങനെ മനസ്സ് വായിച്ചെടുക്കുമോ?

വീട്ടിൽ താമസിക്കുന്നവരുടെ ഉള്ളറിഞ്ഞാൽ ഒരു ഡിസൈനർക്ക് ഒരുപാടൊന്നും ചിന്തിച്ച് തല പുകയ്ക്കേണ്ട കാര്യമില്ല. വീട്ടുകാർക്ക് ഇവിടെ ഇങ്ങനെ തന്നെവേണം, അവിടെ അതുവേണ്ട എന്നൊന്നും പറഞ്ഞു നടക്കേണ്ട കാര്യവുമില്ല. ഇവിടെ വീട്ടുടമസ്ഥനായ ടോണി തോമസ് വീടിന്റെ ഇന്റീരിയർ ഡിസൈനിങ്ങിൽ യാതൊരുവിധത്തിലും കൈകടത്തിയില്ല. സർവ്വ സ്വാതന്ത്ര്യത്തോടും വിശ്വാസത്തോടെയും പണി ഏൽപ്പിച്ചത് വുഡ്നെസ്‌റ്റ്‌ ഇന്റീരിയേഴ്സിനെയാണ്. ക്ലൈന്റും ഡിസൈനേഴ്‌സും തമ്മിലുള്ള പരസ്പര വിശ്വാസവും തുറന്ന ഇടപെടലുമെല്ലാമാണ് ഈ അകത്തളങ്ങൾക്ക് സൗന്ദര്യം കൂട്ടിയതെന്ന് ഇരുകൂട്ടരും പരസ്പരം പങ്കുവെക്കുന്നു.

കോട്ടയം വാകത്താനം എന്ന സ്ഥലത്ത് 2800 സ്‌ക്വർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ അകത്തളങ്ങളെ സുന്ദരമാക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.

മനസ്സുപോലെ തന്നെ

തുറന്നതും വിശാലവുമായ അകത്തളങ്ങൾ ഒരു പ്രത്യേക ഭംഗി തന്നെയാണ്. ഇവിടെ എല്ലാ ഇടങ്ങളും വിശാലമാക്കിത്തന്നെ ഒരുക്കി എന്നാൽ സ്വകാര്യത വേണ്ട സ്ഥലത്ത് അതും ഉറപ്പാക്കിയിട്ടുണ്ട്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, കോമൺ ടോയ്‌ലറ്റ്, വാഷ് കൗണ്ടർ, അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ നാല് കിടപ്പുമുറികൾ ഇത്രയുമാണ് ഈ വീട്ടിലെ സൗകര്യങ്ങൾ. ലാളിത്യം മുൻനിർത്തിക്കൊണ്ടും എന്നാൽ ഏറ്റവും പുതിയ ആശയങ്ങളും ഉൾച്ചേർത്തുകൊണ്ടാണ് ഓരോ സ്പേസും ക്രമീകരിച്ചിരിക്കുന്നത്. എൽ.ഇ.ഡി സ്പോട്ട് ലൈറ്റുകളും, വാൾ ലൈറ്റുകളും, ഹാങ്ങിങ് ലൈറ്റുകളുമെല്ലാം ഇന്റീരിയറിന്റെ മാസ്മരിക ഭംഗി വർദ്ധിപ്പിക്കുന്നു. ഫർണിച്ചറുകളിലും ഫർണിഷിങ്ങുകളിലും എല്ലാം ഇതിന്റെ പ്രതിഫലനം കാണാം.സ്വച്ഛതയോടെ

സിംപിൾ ഫോമിലാണ് ഫോർമൽ ലിവിങ് ഒരുക്കിയിരിക്കുന്നത്. അതിഥികൾക്ക് വേണ്ടി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ഇവിടെ നിന്നും മറ്റ് കോമൺ ഏരിയകളിലേക്ക് സ്വകാര്യത ഉറപ്പാക്കുന്നതിനായി പാർട്ടീഷൻ കൊടുത്തിരിക്കുന്നു. വെർട്ടിക്കൽ ഗ്ലാസ് പില്ലറുകളും മറ്റും പാർട്ടീഷനായും ഡിസൈൻ എലമെന്റായും വർത്തിക്കുന്നു. ലിവിങ് സോഫയും, ബ്ലൈന്റുകളും, ഫർണിഷിങ്ങുകളും, സീലിങ് പാറ്റേണുമെല്ലാം പരസ്പരം ഇഴുകിച്ചേർന്നു പോകുന്നുണ്ട്. വലിയ ജനാലകൾ കാറ്റിനേയും വെട്ടത്തിനേയും അകത്തേക്ക് സ്വാഗതം ചെയ്യുന്നു.ഇവിടം ആനന്ദഭരിതം

ഫാമിലി ലിവിങ് കം ഡൈനിങ് കം കിച്ചനാണിവിടെ. എൽ ആകൃതിയിലുള്ള ലിവിങ് സോഫയാണ് ഇവിടെ ഇട്ടിരിക്കുന്നത്. ഇത് പുറത്തെ പച്ചപ്പുമായി ലയിച്ചു ചേരുന്നു. ഇവിടെ ഒരു ഭാഗം മുഴുവനായും ഗ്ലാസിന്റെ ഓപ്പണിങ് നൽകി വെർട്ടിക്കൽ ഗാർഡനും ഏർപ്പെടുത്തി. ജിപ്സവും വെനീറും ഉപയോഗിച്ചുള്ള ചതുരാകൃതിയിലെ സീലിങ് പാറ്റേണും ഇവിടെ ഭംഗി കൂട്ടുന്നു. ടി.വി യൂണിറ്റിനും ഇവിടെ ഇടം കൊടുത്തു. ഇവിടെ വാൾ പേപ്പർ നൽകി ഹൈലൈറ്റ് ചെയ്തു.ഡൈനിങ് കം കിച്ചനാണ് ഇവിടെ. കിച്ചനേയും ഡൈനിങ്ങിനേയും തമ്മിൽ വേർതിരിക്കുന്നത് കിച്ചൻ കൗണ്ടർ ടോപ്പിന്റെ തുടർച്ചയായി നൽകിയിരിക്കുന്ന കോഫി ടേബിളാണ്. ഡൈനിങ്ങിനു മുകളിൽ സീലിങ് പാറ്റേണിൽ നൽകിയിരിക്കുന്ന ഹാങ്ങിങ് ലൈറ്റുകൾ ഭംഗി കൂട്ടുന്നു. ഡൈനിങ്ങിന്റെ ഒരുവശത്ത് സ്കൈലൈറ്റ് നൽകി കോർട്ടിയാർഡും കൊടുത്തു. ഇവിടെ ചെടികളും നട്ടുപിടിപ്പിച്ചു. വലിയ ജനാലകളാണ് കോർട്ടിയാർഡിനോട് ചേർന്ന് ഒരുക്കിയിട്ടുള്ളത്. ഈ ഭാഗത്ത് നിന്നുള്ള പ്രകാശം ഇവിടെ പ്രസന്നത നിറയ്ക്കുന്നു.ആഢംബര കിച്ചനാണ് ഇവിടെ. വൈറ്റിന്റെ ചന്തവും തടിയുടെ നിറവും ഇവിടം മനോഹരമാക്കുന്നു. മുകളിലും താഴെയുമായി പരമാവധി സ്റ്റോറേജ് സൗകര്യങ്ങളും കൊടുത്തു. കൗണ്ടർ ടോപ്പിന് നാനോ വൈറ്റാണ്. കബോർഡുകളെല്ലാം യു.പി.വി.സി യാണ്. വിശാലമായിട്ടാണ് അടുക്കള ഡിസൈൻ.നാല് കിടപ്പുമുറികളും സ്പേഷ്യസ് ബ്യൂട്ടിയിൽ ഒരുക്കിയെടുത്തു. മാസ്റ്റർ ബെഡ്‌റൂമിൽ നിന്നും ഇന്റീരിയറിലെ കോർട്ടിയാർഡിലേക്ക് കാഴ്ച എത്തും വിധം ക്രമീകരിച്ചു. ഹെഡ്റെസ്‌റ്റിലെ വാൾപേപ്പർ നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. വാഡ്രോബ് യൂണിറ്റുകളും, ഡ്രസിങ് യൂണിറ്റും, സൈഡ് ടേബിളുമെല്ലാം ബെഡ്‌റൂമുകളെ ഉപയുക്തമാക്കുന്നു. മൂന്ന് ആൺമക്കൾ ആയതിനാൽ ക്ലീൻഫീൽ തോന്നും വിധമുള്ള ഡിസൈൻ നയങ്ങളാണ് എല്ലായിടത്തും പ്രാവർത്തികമാക്കിയിട്ടുള്ളത്.ഇങ്ങനെ ഒന്നും ആവശ്യപ്പെടാതെ തന്നെ വീട്ടുകാരുടെ അഭിരുചികൾക്കൊത്ത് ഓരോ സ്പേസും പോസിറ്റിവിറ്റി നിറയ്ക്കും വിധം സജ്ജീകരിച്ചു കൊടുത്തത് വുഡ്നെസ്‌റ്റ്‌ ഇന്റീരിയേഴ്സാണ്. ഇതിൽ പരിപൂർണ തൃപ്തരാണ് കുടുംബം.

തയ്യാറാക്കിയത് – രശ്മി അജേഷ്


ക്ലൈന്റ് – ടോണി തോമസ്
സ്ഥലം – വാകത്താനം, കോട്ടയം
വിസ്തീർണം – 2800 സ്ക്വർ ഫീറ്റ്

ഡിസൈൻ – വുഡ്നെസ്‌റ്റ്‌ ഇന്റീരിയേഴ്സ്
ചാലക്കുടി, തൃശൂർ
ഫോൺ : 97465 85142

«
»