ഇതൊരു സെക്കന്റ് ഹോം

വീട് കഴിഞ്ഞാൽ പിന്നെ നമ്മൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഓഫീസിലായിരിക്കും. അതുകൊണ്ടുതന്നെ ഇന്ന് ഓഫീസിലും ഇന്റീരിയറിനു തുല്യ പ്രാധാന്യം നൽകി വരുന്നുണ്ട്. ഒരു സെക്കന്റ് ഹോം എന്നു തന്നെ പറയാം. ഇവിടെ മലപ്പുറം പട്ടേരുകുളം എന്ന സ്ഥലത്തു 140 സ്‌ക്വർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന ഓഫീസാണിത്. എസ്. ജി ഡെവലപ്പേഴ്സിന്റെ ലാൻഡ് ഡവലപ് ഓഫീസാണിത്. പകൽ സമയത്ത് ഓഫീസ് അറ്റ്മോസ്ഫിയറും, 6 മണിക്ക് ശേഷം ക്ലബ് പോലെ, സ്വസ്ഥമായിരുന്ന് ടിവി കാണാനും, കാര്യങ്ങൾ സംസാരിക്കാനുമുള്ള ഒരു സ്പേസാക്കി പരിവർത്തിപ്പിക്കുകയും ചെയ്യാവുന്ന വിധത്തിലാണ് ഇതിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിട്ടുള്ളത്. മഞ്ചേരിയിലെ നിർമ്മാൺ ഡിസൈൻസ് ആണ് ഈ ഓഫീസിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഓരോ സ്പേസും ഹൈലൈറ്റ് ചെയ്യുന്നതിനു വേണ്ടി ഡിസൈൻ എലമെന്റുകൾക്കും ഡിസൈൻ നയങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നത് കാണാൻ സാധിക്കും. എൻട്രൻസിൽ നിന്നും കയറി വരുമ്പോൾ വലതുവശത്തായി 4 പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഒരു സ്പേസ് നൽകിയിട്ടുണ്ട്. ഒരു ടേബിൾ ഇവിടെ നൽകിയിട്ടുണ്ട്. ടേബിളിന്റെ ഇന്റർ കണക്ഷൻ സീലിങ്ങിലേക്കും പാനലിങ് നൽകി. അതിന്റെ എതിർവശത്തായി ടിവി യൂണിറ്റിനും ഇടം നൽകി. സിമൻറ് ബോർഡ് ഒരു ഇന്റീരിയർ എലമെന്റായി ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. അതിലേയ്ക്ക് റബ്വുഡിന്റെ യെല്ലോ പാറ്റേൺ ഫിനിഷ് കൂടി നൽകി ഒരു തീം കൊണ്ടുവരാൻ ശ്രമിച്ചു.സിമെൻറ് ബോർഡ് ഒരു എക്കണോമിക് മെറ്റീരിയലാണ്. മറ്റൊരു ഹൈലൈറ്റിങ് എലമെന്റായി ഫോം ബോർഡ് വെച്ചിട്ടുള്ള `സി എൻ സി കട്ടിങ് ചെയ്ത നെയിം ബോർഡും വെച്ചിരിക്കുന്നത് കാണാം. ഓഫീസിന്റെ സ്വഭാവനത്തിനനുസരിച്ചുള്ള ലേസർ ലൈറ്റേഴ്സ് കൊടുത്തിട്ടുണ്ട്. കൂടാതെ ഇവരുടെ ടീം വർക്കിനെ എടുത്തു കാണിക്കുന്ന മെസ്സേജുകൾ, അവരുടെ പ്രോജക്ടിനെ തന്നെ ഹൈലൈറ്റ് ചെയ്‌തുകൊണ്ടുള്ള വാൾപിക്ച്ചറുകൾ എന്നിവയെല്ലാം ഒരു പോസിറ്റിവിറ്റി ഈ ഇന്റീരിയറിൽ നിറയ്ക്കാൻ സഹായിക്കുന്നു.

ഓഫീസിന്റെ എടുത്തു പറയത്തക്ക പ്രത്യേകത, 140 സ്‌ക്വർ ഫീറ്റിൽ തന്നെ വെയ്റ്റിങ് ലോഞ്ജ് പോലെ മൾട്ടിപ്പിൾ സ്‌പേസാക്കി മാറ്റാവുന്ന വിധത്തിൽ ഒരുക്കിയിട്ടുണ്ട്. രാത്രി സമയങ്ങളിൽ ടിവി കാണാനും പകൽ സമയങ്ങളിൽ ഓഫീസാക്കി ഉപയോഗിക്കാനും പറ്റുന്ന വിധത്തിലുള്ള സ്പേസായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈൽ ഐവറിയാണ്. ഭിത്തിയെല്ലാം വെള്ള നിറത്തിന്റെ അകമ്പടിയിൽ ഒരുക്കി. ഒരു ഭാഗത്തെ ഭിത്തി മാത്രം ബെയ്ജ് നിറം നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഓഫീസിന്റെ ഭാഗത്തായി അവരുടെ തന്നെ പ്രോജക്ടുകൾ ഹൈലൈറ്റ് ചെയ്യുന്ന രീതിയിൽ വാൾ പിക് ആയി കൊടുത്തിരിക്കുന്നു. കൂടാതെ അവരുടെ ട്രോഫികളും മറ്റും വെക്കുന്നതിനായി സ്പേസുകൾ നൽകിയതും വ്യത്യസ്തമാണ്.ജിപ്‌സം ഫാൾസ് സീലിങ്ങിൽ നൽകിയ എൽ ഇ ഡി ലൈറ്റ് ഫിറ്റിങ്ങുകളും ഇന്റീരിയറിൽ ആംപിയൻ കൂട്ടുന്നുണ്ട്. ബുക്ക് ഷെൽഫുകളും, വാക്കുകളും എല്ലാം ഇന്റീരിയറിന്റെ കളർ തീമിനോട് ചേർന്നുപോകും വിധം ഒരുക്കിയിരിക്കുന്നു. ഇങ്ങനെ വളരെ റിലാക്സേഷൻ മൂഡിൽ ജോലി ചെയ്യാൻ പാകത്തിലുള്ള ഇന്റീരിയർ വർക്കുകളാണ് ഈ ഓഫീസിന്റെ പ്രത്യേകത.

തയ്യാറാക്കിയത് – രശ്മി അജേഷ്

ക്ലൈൻറ്റ് – എസ് ജി ഡവലപ്പേഴ്‌സ്,
പട്ടേരുകുളം, മലപ്പുറം
വിസ്തീർണം – 140 സ്‌ക്വർ ഫീറ്റ്

ഡിസൈൻ – നിർമ്മാൺ ഡിസൈൻസ്
മഞ്ചേരി, മലപ്പുറം
ഫോൺ : 98959 78900

«
»